ധ്വനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ധ്വനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ധ്വനി (വിവക്ഷകൾ) എന്ന താൾ കാണുക. ധ്വനി (വിവക്ഷകൾ)
ധ്വനി
സംവിധാനംഎ.ടി. അബു
നിർമ്മാണംഅംജത് അലി
കഥപി.ആർ. നാഥൻ
തിരക്കഥപി.ആർ. നാഥൻ
അഭിനേതാക്കൾപ്രേംനസീർ,
ജയറാം,
നെടുമുടി വേണു,
ജയഭാരതി,
ശോഭന
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംനൗഷാദ്
ഛായാഗ്രഹണംവേണു,
സി.ഇ. ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംമാക് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1988
രാജ്യം ഇന്ത്യ
ഭാഷമലയാളം

എ.ടി. അബുവിന്റെ സംവിധാനത്തിൽ പ്രേംനസീർ, ജയറാം, നെടുമുടി വേണു, ജയഭാരതി, ശോഭന എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1988 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധ്വനി. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസം‌വിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രമാണ് പ്രേം നസീറിന്റെ അവസാനചിത്രം[അവലംബം ആവശ്യമാണ്]. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ അംജത് അലി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാക് പ്രൊഡക്ഷൻസ് ആണ്.

രചന[തിരുത്തുക]

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി.ആർ. നാഥൻ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
പ്രേംനസീർ രാജശേഖരൻ നായർ
ജയറാം ശബരി നാഥ്
നെടുമുടി വേണു ശേഖരൻ
തിലകൻ വെട്ടുകുഴി
കെ.പി. ഉമ്മർ ഓങ്ങല്ലൂർ സദാശിവൻ
സുരേഷ് ഗോപി ഡോ. ദിനേശ്
ബാലൻ കെ. നായർ ബാഹുലേയൻ
വി.കെ. ശ്രീരാമൻ തമ്പി
ഒടുവിൽ ഉണ്ണികൃഷ്ണൻ കുറുപ്പ്
ഇന്നസെന്റ് റപ്പായി
ജഗതി ശ്രീകുമാർ മണികണ്ഠപിള്ള
കരമന ജനാർദ്ദനൻ നായർ കുട്ടിശങ്കരൻ
കെ.പി.എ.സി. സണ്ണി പോലീസ് ഓഫീസർ
മാമുക്കോയ മാമു
മോഹൻ ജോസ് തോമസ് കുട്ടി
വൈക്കം മുഹമ്മദ് ബഷീർ വൈക്കം മുഹമ്മദ് ബഷീർ
ജയഭാരതി മാലതി
ശോഭന ദേവി
സുകുമാരി തങ്കമണി
രോഹിണി സുനിത
സബിത ആനന്ദ് കനകം

പാട്ടരങ്ങ്[തിരുത്തുക]

യൂസഫലി കേച്ചേരി എഴുതിയ വരികൾക്ക് നൗഷാദ് ഈണം നൽകിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. പുറത്തിറങ്ങാത്ത "ഹബ്ബ ഖാത്തൂൻ" എന്ന ഹിന്ദി ചലച്ചിത്രത്തിനു വേണ്ടി നിർവ്വഹിച്ച സംഗീതം ഈ ചിത്രത്തിലും ഉപയോഗിക്കുകയായിരുന്നു[1].

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 അനുരാഗലോലഗാത്രി കെ.ജെ. യേശുദാസ്, പി. സുശീല പൂവച്ചൽ ഖാദർ നൗഷാദ്
2 മാനസനിളയിൽ കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി നൗഷാദ്
3 ഒരു രാഗമാല കോർത്തു കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി നൗഷാദ്
4 ജാനകീ ജാനേ രാമാ കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി നൗഷാദ്
5 രതിസുഖസാരമായി കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി നൗഷാദ്
6 ആൺ കുയിലേ കെ.ജെ. യേശുദാസ് യൂസഫലി കേച്ചേരി നൗഷാദ്
7 ജാനകീ ജാനേ പി. സുശീല യൂസഫലി കേച്ചേരി നൗഷാദ്


അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു, സി.ഇ. ബാബു
ചിത്രസം‌യോജനം ജി. വെങ്കിട്ടരാമൻ
കല എസ്. കോന്നനാട്
നൃത്തം പുലിയൂർ സരോജ
പരസ്യകല പി.എൻ. മേനോൻ
ശബ്ദലേഖനം ബി.എൻ. ശർമ്മ
അസോസിയേറ്റ് ഡയറൿടർ ഗാന്ധിക്കുട്ടൻ

അവലംബം[തിരുത്തുക]

  1. http://cineplot.com/music/mohammad-rafi-naushad-collaboration/


"https://ml.wikipedia.org/w/index.php?title=ധ്വനി_(ചലച്ചിത്രം)&oldid=2913481" എന്ന താളിൽനിന്ന് ശേഖരിച്ചത്