രോഹിണി (നടി)
രോഹിണി | |
|---|---|
രോഹിണി 2019 ൽ | |
| ജനനം | രോഹിണി മൊല്ലേറ്റി |
| തൊഴിൽs |
|
| സജീവ കാലം | 1974–present |
| ജീവിതപങ്കാളി | |
| കുട്ടികൾ | 1 |
ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രാധാന്യമുള്ള നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു നടിയാണ് രോഹിണി. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് രോഹിണി സജീവമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. 1974-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിനയജീവിതമാരംഭിച്ചത്. വിവിധ ഭാഷകളിലായി ഏകദേശം 250-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിലും അവർ അറിയപ്പെടുന്നു.[1] 1995-ൽ പുറത്തിറങ്ങിയ സ്ത്രീ എന്ന തെലുങ്കു ചിത്രത്തിൽ രംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ദേശീയ ചലച്ചിത്ര അവാർഡ് - പ്രത്യേക പരാമർശവും ആന്ധ്രാപ്രദേശ് സംസ്ഥാന നന്തി പ്രത്യേക ജൂറി അവാർഡും അവർക്ക് ലഭിച്ചു.[2]
ആദ്യകാല ജീവിതം
[തിരുത്തുക]ആന്ധ്രാപ്രദേശിലെ അനകപ്പള്ളി സ്വദേശിയായ രോഹിണി തന്റെ ബാല്യകാലം മുഴുവൻ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ചെലവഴിച്ചത്.[3] അച്ഛൻ അപ്പ റാവു നായിഡു ഒരു പഞ്ചായത്ത് ഓഫീസറും അമ്മ രാധ ഒരു വീട്ടമ്മയുമായിരുന്നു.[4] രോഹിണിയുടെ അഞ്ചാംവയസ്സിൽ അമ്മ മരിച്ചിരുന്നു. അച്ഛൻ എപ്പോഴും ഒരു നടനാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ അദ്ദേഹത്തിന് ഒരു നടനാകാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ ആഗ്രഹം മകളിലൂടെ സാധിയ്ക്കുന്നതിനുവേണ്ടി അവരെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.
വ്യക്തിജീവിതം
[തിരുത്തുക]രോഹിണിയുടെ സഹോദരൻ ബാലാജിയും ഒരു നടനാണ്. രോഹിണി 1996 ൽ നടൻ രഘുവരനെ വിവാഹം കഴിച്ചു, പക്ഷേ 2004 ൽ ദമ്പതികൾ വിവാഹമോചനം നേടി. അവർക്ക് ഋഷി എന്ന ഒരു മകനുണ്ട്.
കരിയർ
[തിരുത്തുക]1974ൽ ഒരു ബാലതാരമായി ഹാരതി എന്ന തെലുങ്കു ചിത്രത്തിലാണ് അവർ തൻ്റെ കരിയർ ആരംഭിച്ചത്. ആറാമത്തെവയസ്സിൽ യശോധ കൃഷ്ണ (1975) എന്ന തെലുങ്ക് സിനിമയിൽ വിടർന്ന കണ്ണുള്ള അഞ്ചുവയസ്സുകാരിയി അഭിനയിച്ച അവർ പ്രേക്ഷകരുടെ ശ്രദ്ധ നേടി. 1982-ൽ കക്ക എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ആ വർഷം തന്നെ ധീര എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി വേഷമിട്ടു. എൺപതുകളിൽ മലയാളത്തിലെ മുൻ നിര നായികമാരിലൊരാളായി മാറിയ രോഹിണി റഹ്മാന്റെ ജോടിയായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റഹ്മാനും രോഹിണിയും അക്കാലത്ത് പ്രേക്ഷകരുടെ പ്രിയജോടികളായിരുന്നു. 1982- ൽ പാർവ്വയിൻ മറുപക്കം എന്ന സിനിമയിലൂടെയാണ് രോഹിണി തമിഴിലെത്തുന്നത്. തമിഴിലും ധാരാളം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. ബാഹുബലി സിനിമാ പരമ്പര ഉൾപ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള രോഹിണി വിവിധഭാഷകളിലായി 250-ഓളം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്
തെലുങ്ക്, തമിഴ് സിനിമാ വ്യവസായങ്ങളിലെ ജനപ്രിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ അവർ. മണിരത്നത്തിൻ്റെ അഞ്ച് സിനിമകളിൽ ആറ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്.[5] മധുബാല (ജെന്റിൽമാൻ), ജ്യോതിക (വേട്ടയാട് വിളയാട്), ഐശ്വര്യ റായ് (ഇരുവർ രാവൺ),[6] മനീഷ കൊയ്രാള (ബോംബെ, ഇന്ത്യൻ),[7] അമല (ശിവ)[8] തുടങ്ങിയ നടിമാർക്ക് അവൾ ശബ്ദം നൽകി. 1989- ൽ ഗീതാഞ്ജലി (1989) എന്ന ചിത്രത്തിൽ ഗിരിജ ഷെട്ടറിനുവേണ്ടി ഡബ്ബ് ചെയ്തുകൊണ്ടാണ് രോഹിണി ഡബ്ബിംഗ് തുടങ്ങുന്നത്. ദി ലയൺ കിംഗ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ശരബി എന്ന കഥാപാത്രത്തിനും അവർ ശബ്ദം നൽകി. പച്ചക്കിളി മുത്തുചരം എന്ന തമിഴ് ചിത്രത്തിൽ ഗാനമെഴുതിയ അവർ മാലൈ പൊഴുതിൻ മയകത്തിലെ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും എഴുതി. അഞ്ചോളം തമിഴ് സിനിമകളിൽ അവർ പാട്ടുകൾ എഴുതിയിട്ടുണ്ട്.
തമിഴ് ടെലിവിഷൻ പരമ്പരകൾക്കായി അവർ എപ്പിസോഡുകൾ എഴുതാറുണ്ട്.[9] 1996 മുതൽ അവർ ടിവി പരമ്പരകൾക്ക് തിരക്കഥയെഴുതാൻ തുടങ്ങിയ അവർ, സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലായ വെറുക്കു നീർ 2005 ൽ ഒരു ടെലി ഫിലിമിനായി തിരക്കഥയെഴുതി. വിജയ് ടിവിക്കുവേണ്ടി കെൽവിഗൽ ആയിരം എന്ന ലൈവ് ടിവി ടോക്ക് ഷോയിൽ അവർ അവതാരകയായി, "എന്റെ ഹൃദയത്തോട് ചേർന്നുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തു" എന്ന് അവർ ഇതെക്കുറിച്ച് പറഞ്ഞു.[10] കലൈഞ്ജർ ടിവിയിലെ അഴകിയ തമിഴ് മഗൽ എന്ന തമിഴ് പരിപാടിയുടെ മോഡറേറ്ററായി അവർ പ്രവർത്തിച്ചിട്ടുണ്ട്,[11] കൂടാതെ രാജ് ടിവിയുടെ ഷോയായ രോഹിണിയുടെ ബോക്സ് ഓഫീസിന്റെ അവതാരകയായി പ്രവർത്തിച്ചിട്ടുള്ള അവർ, അതിൽ അവർ ഏറ്റവും പുതിയ സിനിമാ റിലീസുകൾ അവലോകനം ചെയ്തു.[12]
എയ്ഡ്‌സ് ബോധവൽക്കരണ പ്രവർത്തകയായ രോഹിണി, എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി എന്നിവയ്‌ക്കായി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 2008-ൽ, സിനിമാ മേഖലയിൽ താനുൾപ്പെടെയുള്ള ബാലതാരങ്ങളെക്കുറിച്ചുള്ള 50 മിനിറ്റ് ദൈർഘ്യമുള്ള സൈലന്റ് ഹ്യൂസ് എന്ന ഡോക്യുമെന്ററി രോഹിണി സംവിധാനം ചെയ്തിരുന്നു.[13] 2013-ൽ, അപ്പാവിൻ മീസൈ എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അത് ഇനിയും റിലീസ് ചെയ്തിട്ടില്ല.
അവാർഡുകൾ
[തിരുത്തുക]1995 – ദേശീയ ചലച്ചിത്ര അവാർഡ് - പ്രത്യേക പരാമർശം – സ്ത്രീ[14]
1995 – മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരമായി നന്തി പുരസ്കാരം – സ്ത്രീ[15]
2017 – വനിതാ ചലച്ചിത്ര അവാർഡുകൾ – മികച്ച സഹനടി (ഗപ്പി, ആക്ഷൻ ഹീറോ ബിജു)
2017 – മികച്ച സഹനടിക്കുള്ള സിപിസി അവാർഡുകൾ (ഗപ്പി, ആക്ഷൻ ഹീറോ ബിജു)
പുറമേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]
- ↑ "Welcome To Amrita TV – Super Dancer Junior 3". Amritatv.com. Archived from the original on 19 October 2013. Retrieved 17 August 2013.
- ↑ "43rd National Film Awards" (PDF). Directorate of Film Festivals. Archived (PDF) from the original on 3 March 2016. Retrieved 6 March 2012.
- ↑ "Metro Plus Hyderabad / Profiles : Actor with substance". The Hindu. 14 September 2010. Archived from the original on 22 September 2010. Retrieved 17 August 2013.
- ↑ Rohini (2018-01-08). (Interview). https://www.mangalam.com/news/detail/181748-mangalam-varika.html. ശേഖരിച്ചത് 5 April 2023.
- ↑ Baradwaj Rangan (25 August 2011). "Roles of a lifetime". The Hindu. Archived from the original on 12 April 2016. Retrieved 17 August 2013.
- ↑ "Metro Plus Hyderabad / Profiles : Actor with substance". The Hindu. 14 September 2010. Archived from the original on 22 September 2010. Retrieved 17 August 2013.
- ↑ "Welcome To Amrita TV – Super Dancer Junior 3". Amritatv.com. Archived from the original on 19 October 2013. Retrieved 17 August 2013.
- ↑ Baradwaj Rangan (25 August 2011). "Roles of a lifetime". The Hindu. Archived from the original on 12 April 2016. Retrieved 17 August 2013.
- ↑ "Metro Plus Hyderabad / Profiles : Actor with substance". The Hindu. 14 September 2010. Archived from the original on 22 September 2010. Retrieved 17 August 2013.
- ↑ Baradwaj Rangan (25 August 2011). "Roles of a lifetime". The Hindu. Archived from the original on 12 April 2016. Retrieved 17 August 2013.
- ↑ "Girl power, Tamil style!". Rediff. 8 April 2010. Archived from the original on 18 November 2012. Retrieved 17 August 2013.
- ↑ Gupta, Rinku (22 August 2011). "Rohini returns to TV". The New Indian Express. Archived from the original on 4 March 2016. Retrieved 17 August 2013.
- ↑ "Exploring 'fragile world' of child actors". The Hindu. 17 February 2008. Archived from the original on 22 July 2023. Retrieved 17 August 2013.
- ↑ "43rd National Film Awards" (PDF). Directorate of Film Festivals. Archived (PDF) from the original on 3 March 2016. Retrieved 6 March 2012.
- ↑ "నంది అవార్డు విజేతల పరంపర (1964–2008)" [A series of Nandi Award Winners (1964–2008)] (PDF). Information & Public Relations of Andhra Pradesh (in Telugu). Archived (PDF) from the original on 23 February 2015. Retrieved 21 August 2020.
{{cite web}}: CS1 maint: unrecognized language (link)