രഘുവരൻ
രഘുവരൻ | |
---|---|
![]() രഘുവരൻ | |
ജനനം | [1] | ഡിസംബർ 11, 1948
മരണം | മാർച്ച് 19, 2008 |
ജീവിതപങ്കാളി(കൾ) | രോഹിണി (വിവാഹബന്ധം വേർപ്പെടുത്തി) |
മലയാളം,തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു രഘുവരൻ.
ജീവിതരേഖ[തിരുത്തുക]
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് 1948 ഡിസംബർ 11-നാണ് രഘുവരന്റെ ജനനം. അച്ഛൻ വേലായുധൻ കൊയമ്പത്തൂരിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു. ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടി. 1996-ൽ രോഹിണിയെ വിവാഹം ചെയ്തെങ്കിലും 2004-ൽ ഈ വിവാഹബന്ധം വേർപ്പെടുത്തി.[2] സായ് ഋഷിയാണ് ഈ ദമ്പതികളുടെ ഏകമകൻ. 2008 മാർച്ച് 19-ന് പുലർച്ചെ 6.15 ന് ചെന്നൈയിൽ വെച്ച് നിര്യാതനായി.
ചലച്ചിത്ര ജീവിതം[തിരുത്തുക]
കക്ക ആണ് ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാളചലച്ചിത്രവും.[2] ഏഴാവതു മനിതൻ ആണ് അഭിനയിച്ച ആദ്യ തമിഴ് ചിത്രം.[3][4] മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ രഘുവരൻ മലയാളചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സർക്കാറിന്റെ അവാർഡും ലഭിച്ചു.[3]
അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ[തിരുത്തുക]
തമിഴ്[തിരുത്തുക]
- അഞ്ജലി
- ബാഷ
- ശിവാജി
- ശിവ
- പവനു പവനു താൻ
- മകളിർ മട്ടും
- കാതലൻ
- മുത്തു
- അരുണാചലം
- മുതൽവൻ
- ഗ്രഹൺ
- മജ്നു
- റൺ
- റെഡ്
- ജോണി
- സച്ചിൻ
- ചില നേരങ്ങളിൽ
മലയാളം[തിരുത്തുക]
- കക്ക
- വ്യൂഹം
- ദൈവത്തിന്റെ വികൃതികൾ
- സൂര്യമാനസം
- കവചം
- മറുപക്കം
- കൊടിയേറ്റം
- ചാട്ട
- മാന്ത്രികം
അവലംബം[തിരുത്തുക]
- ↑ "RajiniKanth.com - Bio-Data". ശേഖരിച്ചത് 2007-04-05.
- ↑ 2.0 2.1 മലയാള മനോരമ
- ↑ 3.0 3.1 മാതൃഭൂമി
- ↑ IBNLive