കൊടുമുടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുമുടികൾ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംടി.കെ.കെ. നമ്പ്യാർ
രചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
തിരക്കഥചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഭാഷണംചിറയിൻകീഴ് രാമകൃഷ്ണൻ നായർ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
കനകദുർഗ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംരാജ്കുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോദേവി ജയശ്രീ എന്റർപ്രൈസസ്
വിതരണംബന്നി അനിത
റിലീസിങ് തീയതി
  • 1 മേയ് 1981 (1981-05-01)
രാജ്യംIndia
ഭാഷമലയാളം

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കഥ തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1981ൽ റ്റി കെ കെ നമ്പ്യാർ നിർമ്മിച്ച ചിത്രമാണ് കൊടുമുടികൾ. പ്രേം നസീർ,ജയഭാരതി,അടൂർ ഭാസി,കനകദുർഗ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈചിത്രത്തിലെ പാാട്ടുകൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതമിട്ടതാണ്[1][2][3]

കഥാസാരം[തിരുത്തുക]

കോണ്ട്രാക്ടർ വാസുക്കുട്ടൻപിള്ളയുടെ മകളാണ് സുനന്ദ. പണിക്കാർ കൂലിബാക്കിക്കായി സമരം ചെയ്യുന്നു. സമരക്കാരാണ് ബില്ലു പാസാവാതിരിക്കാൻ കാരണമെന്ന് എഞ്ചിനീയർ ദാസ് വിശ്വസിപ്പിക്കുന്നു. നേതാവ് ഗോപാലൻ സമരസമയത്തും യുക്തിസഹമായി പലപ്പോഴും സഹായിക്കുനെങ്കിലും കോണ്ട്രാക്റ്റർ അയാളെ ശത്രുവായി കരുതുന്നു. അതുകൊണ്ട് തന്നെ സമരക്കാരെ ഒതുക്കാൻ സ്വന്തം ഗോഡൗണിനു ബോംബെറിയുന്നു. രണ്ട് ലോറി തൊഴിലാളികൾ മരിക്കുന്നു. . ഒരിക്കൽ എഞ്ചിനീയർ വാസുകുട്ടൻപിള്ളയുടെ ഭാര്യ ഭവാനിയമ്മയേയും ബില്ലിന്റെ പേരുപറഞ്ഞ് കീഴ്പെടുത്തുന്നു. വാസുക്കുട്ടൻ മുതലാളീ അവസാൻ എഞ്ചിനീയറെ തിരിച്ചറിയുന്നു.

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ ഗോപാലൻ
2 ജയഭാരതി സുനന്ദ
3 അടൂർ ഭാസി കോണ്ട്രാക്റ്റർ വാസുക്കുട്ടൻ പിള്ള
4 കനകദുർഗ ഭവാനിയമ്മ (ചിറ്റമ്മ ‌)
5 എം.ജി. സോമൻ ബാവ
6 കുതിരവട്ടം പപ്പു നാണപ്പൻ
7 ടി.ജി. രവി ഇഞ്ചിനീയർ ദാസ്
8 ശ്രീലത പൊന്നമ്മ
9 തമ്പി കണ്ണന്താനം
10 സത്താർ ഗംഗൻ
11 സി.ഐ. പോൾ തൊഴിലാളീ
12 പി.കെ. രാധാദേവി
13 പി.ആർ വരലക്ഷ്മി സരോജിനി
14 രാജകല
15 കെ വി എസ് എളയത്

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എങ്ങോ നിന്നൊരു രാജൻ , ഗീത
2 ഇങ്ക്വിലാബിൻ മക്കൾ ഞങ്ങൾ കെ.ജെ. യേശുദാസ്
3 രാധേ രാധേ കണ്മണി രാധേ കെ.ജെ. യേശുദാസ്


അവലംബം[തിരുത്തുക]

  1. "കൊടുമുടികൾ". www.malayalachalachithram.com. ശേഖരിച്ചത് 2017-10-17.
  2. "കൊടുമുടികൾ". malayalasangeetham.info. മൂലതാളിൽ നിന്നും 17 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-10-17.
  3. "കൊടുമുടികൾ". spicyonion.com. ശേഖരിച്ചത് 2017-10-17.
  4. "കൊടുമുടികൾ( 1981)". malayalachalachithram. ശേഖരിച്ചത് 2018-03-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?3732

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുക[തിരുത്തുക]

കൊടുമുടികൾ

"https://ml.wikipedia.org/w/index.php?title=കൊടുമുടികൾ&oldid=3363859" എന്ന താളിൽനിന്ന് ശേഖരിച്ചത്