എം.ജി. സോമൻ
എം.ജി. സോമൻ | |
---|---|
ജനനം | എം.ജി സോമശേഖരൻ നായർ [1] സെപ്റ്റംബർ 28, 1941 |
മരണം | 12 ഡിസംബർ 1997 | (പ്രായം 56)
ദേശീയത | ഭാരതീയൻ |
തൊഴിൽ | നടൻ, നിർമ്മാതാവ് |
ജീവിതപങ്കാളി(കൾ) | സുജാത |
കുട്ടികൾ | സജി സോമൻ, സിന്ധു[2] |
മാതാപിതാക്ക(ൾ) | കെ.എൻ ഗോവിന്ദപ്പണിക്കർ പി.കെ ഭവാനിയമ്മ[1] |
ഒരു മലയാള ചലച്ചിത്ര നടനായിരുന്നു എം.ജി. സോമൻ (English: M. G. Soman) (ജീവിതകാലം: സെപ്റ്റംബർ 28, 1941 - ഡിസംബർ 12, 1997[3]). എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു ഇദ്ദേഹം. 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ആദ്യമായി വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച 'ഏഴാം കടലിനക്കരെ' എന്ന മലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ. [4]
ജീവിതരേഖ
[തിരുത്തുക]തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ. എൻ. ഗോവിന്ദപ്പണിക്കരുടെയും പി. കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28-നാണ് എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ ജനിച്ചത്.[5] വിദ്യാഭ്യാസത്തിനുശേഷം 20 വയസ്സ് തികയുന്നതിനു മുൻപ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. വ്യോമസേനയിൽ ഒൻപതു വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയതിന് ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നത്.
ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശേരി എസ്.ബി കോളജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സുജാതയാണ് അദ്ദേഹത്തിന്റെ പത്നി.[6] സോമൻ ചലച്ചിത്രരംഗത്ത് വരുന്നതിന് മുമ്പ് 1968-ലായിരുന്നു ഇവരുടെ വിവാഹം. സോമന് ഒരു മകനും മകളുമുണ്ട്. മകൾ സിന്ധു കുടുംബമായി കഴയുന്നു. മകൻ സജി സോമൻ ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയജീവിതം
[തിരുത്തുക]നാടകത്തിലൂടെയാണ് എം.ജി.സോമൻ അഭിനയം ആരംഭിച്ചത്.[7] 1970-ൽ ഇന്ത്യൻ വ്യോമസേനയിൽ നിന്നു വിരമിച്ച സോമൻ 1972 മുതൽ നാടകരംഗത്തുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരുടെ സംഘത്തിലും കായംകുളം കേരള ആർട്സ് തിയേറ്റേഴ്സിലും സജീവമായിരുന്നു. ഇടയ്ക്കൊക്കെ അമച്വർ നാടകങ്ങളിലും അഭിനയിച്ചിരുന്നു.
മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ഗായത്രി എന്ന സിനിമയിലെ വേഷത്തിന് ആളെ തിരയുന്ന സമയത്ത് കേരള ആർട്സ് തിയേറ്റേഴ്സിന്റെ രാമരാജ്യം എന്ന നാടകം കണ്ട മലയാറ്റൂർ രാമകൃഷ്ണൻറെ ഭാര്യ വേണിയാണ് ഈ ചിത്രത്തിൽ സോമനെ നായകനായി നിർദ്ദേശിച്ചത്. 1973-ൽ റിലീസായ ഗായത്രിയിൽ ദിനേശ് എന്ന പേരിലാണ് സോമൻ അഭിനയിച്ചത്. രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷമാണ് ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ചത്. ചുക്ക്, മാധവിക്കുട്ടി എന്നീ ചലച്ചിത്രങ്ങളിലും അതേ വർഷം സോമൻ അഭിനയിച്ചു.
1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും (ചുവന്ന സന്ധ്യകൾ, സ്വപ്നാടനം) 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും (തണൽ, പല്ലവി) അദ്ദേഹം നേടി. 1977-ൽ മാത്രം 47 ചിത്രങ്ങളിൽ അഭിനയിച്ചു. ചട്ടക്കാരിയിലെ റിച്ചാർഡ്, ഇതാ ഇവിടെവരെ എന്ന ചിത്രത്തിലെ വിശ്വനാഥൻ രാസലീലയിലെ ദത്തൻ നമ്പൂതിരി, തുറമുഖത്തിലെ ഹംസ, രക്തമില്ലാത്ത മനുഷ്യനിലെ ശിവൻകുട്ടി, ചട്ടക്കാരിയിലെ റിച്ചാർഡ്, അനുഭവത്തിലെ ബോസ്കോ, ഒരു വിളിപ്പാടകലെയിലെ മേജർ, വന്ദനത്തിലെ കമ്മീഷണർ, നമ്പർ 20 മദ്രാസ് മെയിലിലെ RK നായർ, ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ അവിസ്മരണീങ്ങളായിരുന്നു. 100 ദിവസത്തിലേറെ ഓടിയ അവൾ ഒരു തുടർക്കഥ, കുമാരവിജയം എന്നിവയും ശ്രദ്ധേയമായിരുന്നു.
ജയനെ ജനകീയ നടനാക്കിത്തീർത്ത ഐ.വി ശശി സംവിധാനം ചെയ്ത 'അങ്ങാടി' എന്ന ചിത്രത്തിലെ നായകനായി സോമനെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഐ.വി. ശശിയും സോമനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു നായക സ്ഥാനത്തു ജയൻ വന്നു. അതേത്തുടർന്നു വളരെക്കാലം ശശി ചിത്രങ്ങളിൽ സോമൻറെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഏറെക്കാലത്തിനു ശേഷം കമലഹാസൻ നായകനായി അഭിനയിച്ച 'വൃതം' എന്ന ചിത്രത്തിലെ സഹനടന്റെ വേഷം ചെയ്തുകൊണ്ടു വീണ്ടും ഐ.വി. ശശി ചിത്രങ്ങളിൽ സോമൻ സജീവമായി.
എംജിആറിനൊപ്പം നാളൈ നമതേ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും ടെലിവിഷൻ പരമ്പരകളിലും സോമൻ അഭിനയിച്ചു. ജോൺ പോളി നൊപ്പം ഭൂമിക എന്ന ചിത്രം നിർമിച്ചു. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റായും ചലച്ചിത്രവികസന കോർപറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കലശലായ രോഗബാധയുള്ളപ്പോൾ അദ്ദേഹം അഭിനയിച്ച ചിത്രമാണ് 'ലേലം.' രൺജി പണിക്കരുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1997-ൽ റിലീസ് ചെയ്ത ചിത്രത്തിലെ അദ്ദേഹത്തിന്റെ 'ആനക്കാട്ടിൽ ഈപ്പച്ചൻ' വളരെയേറെ കയ്യടി നേടിക്കൊടുത്തു. അതായിരുന്നു അവസാന ചിത്രം.
മരണം
[തിരുത്തുക]ഏറെക്കാലം വിവിധ രോഗങ്ങൾ അലട്ടിയ സോമൻ 56-ആമത്തെ വയസ്സിൽ മഞ്ഞപ്പിത്തത്തെത്തുടർന്ന് 1997 ഡിസംബർ 12-നു് വൈകിട്ട് എറണാകുളം പിവിഎസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[3] മൃതദേഹം തിരുവല്ലയിലെ വീട്ടിലേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു. 1997-ൽ പുറത്തിറങ്ങിയ ലേലമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ ചിത്രത്തിൽ അദ്ദേഹം ചെയ്ത ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു. ലേലം നിറഞ്ഞ സദസ്സിൽ ഓടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഗായത്രി (1973) ..... രാജാമണി
- മഴക്കാറ് (1973) .... ഗോപി
- മാധവിക്കുട്ടി (1973)
- ചുക്ക് (1973)
- ജീവിക്കാൻ മറന്നുപോയ സ്ത്രീ (1974)
- പഞ്ചതന്ത്രം (1974) ..... നൃത്ത നാടകത്തിലെ പ്രിൻസ്
- ചട്ടക്കാരി (1974) ..... റിച്ചാർഡ്
- രാജഹംസം (1974)
- മാന്യശ്രീ വിശ്വാമിത്രൻ (1974) ....രമേശ്
- തച്ചോളി മരുമകൻ ചന്തു (1974)
- Utsavam (1975) .... ഭാർഗ്ഗവൻ
- Picnic (1975) ..... ചുടല മുത്തു
- ചട്ടമ്പിക്കല്ല്യാണി (1975)...കൊച്ചു തമ്പുരാൻ
- പുലിവാൽ (1975)
- മക്കൾ (1975)
- ഉല്ലാസയാത്ര (1975)
- മറ്റൊരു സീത (1975)
- ഓടക്കുഴൽ (1975)
- ഭാര്യയെ ആവശ്യമുണ്ട് (1975)
- Rasaleela (1975)
- ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (1975)
- തിരുവോണം (1975)
- മുച്ചീട്ടുകളിക്കാരന്റെ മകൾ (1975)
- സൂര്യവംശം (1975)
- Tourist Bunglow (1975)
- ചുവന്ന സന്ധ്യകൾ (1975)
- പിക്നിക് (1975)
- അഭിമാനം (1975)
- Malsaram (1975)
- അവൾ ഒരു തുടർക്കഥ (1975)
- അനുഭവം (1976)
- അയൽക്കാരി (1976).... സുകു
- സിന്ദൂരം (1976)
- രാജാങ്കണം (1976)
- കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
- അമൃതവാഹിനി (1976) .... സുധാകരൻ
- മധുരം തിരുമധുരം (1976)
- അഗ്നിപുഷ്പം (1976)
- സ്വപ്നാടനം (1976) ....മോഹൻ
- പാൽക്കടൽ (1976)
- കുറ്റവും ശിക്ഷയും (1976)
- സീമന്തപുത്രൻ (1976)
- അഭിനന്ദനം (1976)
- മിസി (1976)
- റോമിയോ (1976)
- Swimming Pool (1976)
- വഴിവിളക്ക് (1976)
- പൊന്നി (1976)
- പിക്പോക്കറ്റ് (1976)
- സമസ്യ (1976)
- സർവ്വേക്കല്ല് (1976)
- അരുത് (1976)
- മോഹിനിയാട്ടം (1976)
- ചെന്നായ വളർത്തിയ കുട്ടി (1976)
- പുഷ്പശരം (1976)
- ഗുരുവായൂർ കേശവൻ (1977)
- ഇന്നലെ ഇന്ന് (1977)
- ഊഞ്ഞാൽ (1977) .... രാജൻ
- ശംഖുപുഷ്പം (1977).... ഗോപി
- അഭിനിവേശം(1977).... വേണു
- മുറ്റത്തെ മുല്ല(1977).... ബാബു
- രണ്ടു ലോകം (1977) ..... ബാബു
- ഓർമ്മകൾ മരിക്കുമോ (1977) .... അരവിന്ദൻ
- ഇതാ ഇവിടെ വരെ (1977)..... വിശ്വനാഥൻ
- അമ്മായി അമ്മ (1977)
- ശിവതാണ്ഡവം (1977)
- ഇവൻ എന്റെ പ്രിയ പുത്രൻ (1977)
- ചക്രവർത്തിനി (1977)
- ശ്രീദേവി (1977)
- വിഷുക്കണി (1977)
- അകലെ ആകാശം (1977)
- സരിത (1977)
- Anjali (1977)
- ലക്ഷ്മി (1977)
- സ്നേഹയമുന (1977)
- അഗ്നിനക്ഷത്രം (1977)
- അപരാജിത (1977)
- വീട് ഒരു സ്വർഗ്ഗം (1977)
- അന്തർദ്ദാഹം (1977)
- സുജാത (1977)
- ഹർഷബാഷ്പം (1977)
- മകം പിറന്ന മങ്ക (1977)
- Muhurthangal (1977)
- സൂര്യകാന്തി (1977)
- പല്ലവി (1977)
- തോൽക്കാൻ എനിക്കു മനസ്സില്ല (1977)
- ആശീർവാദം (1977)
- പഞ്ചാമൃതം (1977)
- സ്വർണ്ണമെഡൽ (1977)
- വേഴാമ്പൽ (1977)
- Mannu (1978)
- അവൾ വിശ്വസ്തയായിരുന്നു (1978).... ജയിംസ്
- അണിയറ (1978)
- രതിനിർവ്വേദം (1978) .... കൃഷ്ണൻ നായർ
- അവളുടെ രാവുകൾ (1978)
- പത്മതീർത്ഥം (1978)... കരുണൻ
- ലിസ (1978)
- കൽപ്പവൃക്ഷം (1978) .... സുരേന്ദ്രൻ
- നിവേദ്യം (1978)... ഡോ. ഗോപകുമാർ
- നക്ഷത്രങ്ങളേ കാവൽ (1978)
- ഇനിയും പുഴയൊഴുകും (1978).... പ്രഭാകരൻ
- ഈറ്റ (1978) .... ഗോപാലൻ
- കാത്തിരുന്ന നിമിഷം (1978) .... ഗോപി
- അവൾക്കു മരണമില്ല (1978)
- മുക്കുവനെ സ്നേഹിച്ച ഭൂതം (1978).... രാജൻ
- മാറ്റൊലി (1978)
- വെല്ലുവിളി (1978) ..... സോമൻ
- Thanal (1978)
- ആരും അന്യരല്ല (1978).... പ്രഭാകരൻ
- പ്രിയദർശിനി (1978)
- വാടകയ്ക്കൊരു ഹൃദയം (1978)
- സ്നേഹിക്കാൻ ഒരു പെണ്ണ് (1978)
- രാജൻ പറഞ്ഞ കഥ (1978)
- പ്രേമശിൽപ്പി (1978)
- ഹേമന്ദരാത്രി (1978)
- അവകാശം (1978)
- രാപ്പാടികളുടെ ഗാഥ (1978)
- ഞാൻ ഞാൻ മാത്രം (1978)
- സത്രത്തിൽ ഒരു രാത്രി (1978)
- മറ്റൊരു കർണ്ണൻ (1978)
- നാലുമണിപ്പൂക്കൾ (1978)
- അഷ്ടമുടിക്കായൽ (സിനിമ) (1978)
- അനുമോദനം (1978)
- അനുഭൂതികളുടെ നിമിഷം (1978)
- ഓർക്കുക വല്ലപ്പോഴും (1978)
- അടിമക്കച്ചവടം (1978)
- അശോകവനം (1978)
- തീരങ്ങൾ (1978)
- രണ്ടു ജന്മങ്ങൾ (1978)
- ജയിക്കാനായ് ജനിച്ചവൻ (1978)
- വിശ്വരൂപം (1978)
- സായൂജ്യം (1979) .... Balan
- ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979) .... ഭാഗ്യനാഥ്
- ഇതാ ഒരു തീരം (1979) .... ഗോപി
- വെള്ളായണി പരമു (1979).... ഇത്തിക്കരപ്പക്കി
- ചുവന്ന ചിറകുകൾ (1979)
- രക്തമില്ലാത്ത മനുഷ്യൻ (1979).... ശിവൻ
- മനസാ വാചാ കർമ്മണാ (1979)
- പ്രഭാത സന്ധ്യ(1979)..... Gopi
- ഏഴാം കടലിനക്കരെ (1979) .... സോമൻ
- ജീവിതം ഒരു ഗാനം (1979).... ജോണി
- ഇവിടെ കാറ്റിനു സുഗന്ധം (1979) ....ഗോപി
- നീയോ ഞാനോ (1979) ....ദാമു
- ചൂള (1979)
- നിത്യവസന്തം (1979) .... ബാലൻ
- യക്ഷിപ്പാറു (1979) .... ബാലൻ
- പ്രതീക്ഷ (1979) .... ബാലൻ
- അനുഭവങ്ങളേ നന്ദി (1979) .... ബാലൻ
- പതിവ്രത (1979) .... ബാലൻ
- ലവ്ലി (1979) .... ബാലൻ
- അമൃതചുംബനം (1979) .... ബാലൻ
- തുറമുഖം (1979) .... ബാലൻ
- ചന്ദ്ര ബിംബം (1980) ..
- കടൽക്കാറ്റ് (1980)
- മുത്തുച്ചിപ്പികൾ (1980) .... ശശി
- അണിയാത്ത വളകൾ (1980) .... ബാലൻ
- പ്രകടനം (1980) .... ജോസ്
- പ്രളയം(1980)..... ശിവൻകുട്ടി
- ആഗമനം (1980) .... വേണു
- രാഗം താനം പല്ലവി (1980)....ജയചന്ദ്രൻ
- പവിഴമുത്ത് (1980)
- ദൂരം അരികെ (1980)
- പുഴ (1980)
- ഒരു വർഷം ഒരു മാസം (1980)
- തിരയും തീരവും (1980)
- പപ്പു (1980)
- അകലങ്ങളിൽ അഭയം (1980)
- ഇതിലേ വന്നവർ (1980)
- ഇവർ (1980)
- ഹൃദയം പാടുന്നു (1980)
- ഡാലിയാ പൂക്കൾ (1980)
- സരസ്വതീയാമം (1980)
- ഏദൻ തോട്ടം (1980)
- അവൻ ഒരു അഹങ്കാരി (1980)
- വയൽ (1981) ..... ഗോവിന്ദൻകുട്ടി
- അഗ്നി യുദ്ധം (1981)
- സ്ഫോടനം (1981) .... സുരേന്ദ്രൻ
- പാതിരാസൂര്യൻ (1981).... സ്റ്റീഫൻ
- കൊടുമുടികൾ (1981).... ബാവ
- കടത്ത് (1981) ..... രവി
- താറാവ് (1981) .... നാരായണൻകുട്ടി
- സ്വരങ്ങൾ സ്വപ്നങ്ങൾ (1981) ....പ്രഭാകരൻ
- കോളിളക്കം (1981) .... Kumar
- കഥയറിയാതെ (1981) .... വിശ്വനാഥ മേനോൻ
- രക്തം (1981) .... വേണു
- ഇതാ ഒരു ധിക്കാരി(1981)....രാജു
- സാഹസം (1981)
- മനസ്സിന്റെ തീർത്ഥയാത്ര (1981)
- എന്നെ സ്നഹിക്കൂ എന്നെ മാത്രം (1981)
- വാടക വീട്ടിലെ അതിഥി (1981)
- ഇതിഹാസം (1981)
- സംഭവം (1981)
- വിഷം (1981)
- വേലിയേറ്റം (1981)
- വഴികൾ യാത്രക്കാർ (1981)
- ശ്രീമാൻ ശ്രീമതി (1981)
- എതിരാളികൾ (1982) .... ആന്റണി
- ബീഢിക്കുഞ്ഞമ്മ(1982).... മാധവൻ
- ഒരു വിളിപ്പാടകലെ(1982)...... മേജർ ഉണ്ണിക്കൃഷ്ണൻ
- രക്ത സാക്ഷി (1982)
- തുറന്ന ജയിൽ (1982) ... രാജൻ
- കർത്തവ്യം (1982) .... ശ്രീകുമാർ
- സൂര്യൻ(1982)..... വേണു
- ശ്രീ അയ്യപ്പനും വാവരും(1982)...രാജ രാജശേഖര
- കോരിത്തരിച്ച നാൾ (1982) ...... വിജയൻ
- ആരംഭം (1982) ....ബഷീർ
- പ്രിയസഖി രാധ (1982)
- ദ്രോഹി (1982)
- ആയുധം (1982)
- ഇവൻ ഒരു സിംഹം (1982)
- ആദർശം (1982)
- ധീര (1982)
- Sariyalla saradha (1982)
- പിൻനിലാവ് (1983) .... ഗോപി
- രതിലയം(1983).... സോമൻ
- മഹാബലി (1983) .... നാരദൻ
- ആ രാത്രി (1983) .... ആൾ കേരള അബ്ദു
- ആട്ടക്കലാശം (1983) .... വിജയൻ
- ഈ യുഗം(1983)...
- ആദ്യത്തെ അനുരാഗം(1983)...ജയൻ
- കാത്തിരുന്ന ദിവസം(1983)....രവി
- സന്ധ്യാവന്ദനം(1983)....ശശി
- Aana (1983) ....മന്ത് രാജു
- താവളം (1983)...ബാലൻ
- ദീപാരാധന(1983)...
- നദി മുതൽ നദി വരെ(1983)...
- അഹങ്കാരം(1983)...
- കൊലകൊമ്പൻ(1983)...
- പൌരുഷം(1983)...
- കത്തി(1983)...
- ആദ്യത്തെ അനുരാഗം(1983)...
- പുച്ചക്കൊരു മൂക്കുത്തി (1984) .... ഹരി
- കൂട്ടിനിളംകിളി (1984).... ബാലചന്ദ്രൻ
- ചക്കരയുമ്മ(1984)
- കോടതി(1984) ....വേണു
- തച്ചോളി തങ്കപ്പൻ(1984) ..... ഖാദർ
- നിഷേധി(1984) ..... രാജശേഖരൻ
- മിനിമോൾ വത്തിക്കാനിൽ (1984) .... ഡോക്ടർ
- നിലാവിന്റെ നാട്ടിൽ (1984)
- കടമറ്റത്തച്ചൻ (1984)....Pulimoottil Kariya
- കൃഷ്ണ ഗുരുവായൂരപ്പാ(1984).... വില്ല്വമംഗലം സ്വാമി
- ആരാൻറെ മുല്ല കൊച്ചുമുല്ല (1984) .... പഞ്ചായത്ത് പ്രസിഡന്റ്
- പൂമഠത്തെ പെണ്ണ്(1984)
- ഒരു തെറ്റിന്റെ കഥ(1984)
- ആയിരം അഭിലാഷങ്ങൾ(1984)
- എൻറെ ഗ്രാമം(1984)
- ഇടവേളയ്ക്കു ശേഷം(1984)
- ആഗ്രഹം(1984)
- ശ്രീകൃഷ്ണ പരുന്ത്(1984)
- Boeing Boeing (1985) ..... ലംബോദരൻ പിള്ള
- വസന്ത സേന (1985) .... സിത്ഥാർത്ഥ മേനോൻ
- ആനക്കൊരുമ്മ (1985) ....പോലീസ് ഓഫീസർ
- ഉയരും ഞാൻ നാടാകെ (1985)
- പ്രേമലേഖനം (1985) .... കേശവൻ നായർ
- പത്താമുദയം (1985) .... ബി.ജി. മേനോൻ
- മുളമൂട്ടിൽ അടിമ (1985) .... മൊയ്ദീൻ (Special Appearance)
- കൂടും തേടി (1985) .... മേനോൻ
- ഞാൻ പിറന്ന നാട്ടിൽ (1985) .... ഗോപിനാഥ്
- അദ്ധ്യായം ഒന്നു മുതൽ (1985) .... നാരായണൻ
- ആ നേരം അൽപ്പ ദൂരം (1985) .... സുധാകരൻ
- വന്നു കണ്ടു കീഴടക്കി (1985)
- ഒരിക്കൽ ഒരിടത്ത് (1985)
- സ്നേഹിച്ച കുറ്റത്തിന് (1985)
- ആഴി (1985)
- ഗായത്രീദേവി എൻറെ അമ്മ (1985)
- അവിടത്തേപ്പോലെ ഇവിടെയും (1985)
- ഇനിയും കഥ തുടരും (1985)
- ഓണത്തുമ്പിക്കൊരു ഊഞ്ഞാൽ (1985)
- താളവട്ടം (1986) .... ഡോ. രവീന്ദ്രൻ
- സായം സന്ധ്യ (1986)
- പഞ്ചാഗ്നി (1986) .... മോഹൻദാസ്
- കുഞ്ഞാറ്റക്കിളികൾ (1986) .... വിശ്വനാഥ മേനോൻ
- സുനിൽ വയസ് 20 (1986) .... സോമശേഖരൻ
- സുഖമോ ദേവി (1986) .... ഡോ. അംബികാത്മജൻ നായർ
- സന്മനസ്സുള്ളവർക്കു സമാധാനം (1986) .... രാജേന്ദ്രന്റെ അമ്മാവൻ
- ഇനിയും കുരുക്ഷേത്രം (1986) .... ജയമോഹൻ
- അടുക്കാൻ എന്തെളുപ്പം (1986) .... വില്ല്യംസ്
- നന്ദി വീണ്ടും വരിക (1986) .... അനന്തൻ നായർ
- വീണ്ടും (1986) .... അലക്സ്
- അമ്പാടി തന്നിലൊരുണ്ണി(1986).... എം.ജി. മേനോൻ
- ഇത്രമാത്രം (1986) .... കേണൽ രാജശേഖരൻ
- അമ്മേ ഭഗവതി (1986)
- മലരും കിളിയും (1986)
- കാബറേ ഡാൻസർ (1986)
- Nilavinte Nattil (1986)
- ഇവിടെ എല്ലാവർക്കും സുഖം (1987) ..... ശേഖര വർമ്മ
- വഴിയോരക്കാഴ്ച്ചകൾ (1987) ..... രവി
- വ്രതം (1987) .... ചാർലി
- വിളംബരം (1987) .... ബാലഗോപാലൻ
- തൂവാനത്തുമ്പികൾ (1987) .... മോനി ജോസഫ്
- ജനുവരി ഒരു ഓർമ്മ (1987) .... മേനോൻ
- ജാലകം (1987) ..... അപ്പുവിന്റെ പിതാവ്
- ചെപ്പ് (1987) .... പ്രിൻസിപ്പാൾ
- കഥയ്ക്കു പിന്നിൽ (1987) .....പാലോട്
- ഋതുഭേദം (1987) .... റസീവർ
- നാടോടിക്കാറ്റ് (1987) ..... നടൻ സോമൻ
- ഇടനാഴിയിൽ ഒരു കാലൊച്ച (1987) .... പ്രേം ശങ്കർ
- യാഗാഗ്നി(1987)... നമ്പീശൻ
- മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987) .... ജോൺ സാമുവൽ
- മംഗല്യ ചാർത്ത് (1987)....തോമസ്
- 1921 (1988)
- ചിത്രം (1988)....ജയിൽ സൂപ്പറിന്റന്റ്
- Aryan (1988)
- മനു അങ്കിൾ (1988) ...ഡി.വൈ.എസ്.പി.
- ജന്മാന്തരം (1988) .... പണിക്കർ
- Daisy (1988) .... ബാലകൃഷ്ണമേനോൻ
- Aparan (1988)
- ഒന്നിനു പുറകേ മറ്റൊന്ന് (1988) .... രഘു
- അബ്ക്കാരി (1988) ..... കുഞ്ഞപ്പൻ
- മുക്തി (1988) ..... ഹമീദ്
- മൂന്നാം പക്കം (1988)
- ഒരു മുത്തശ്ശിക്കഥ (1988)..... മായിൻകുട്ടി
- വെള്ളാനകളുടെ നാട് (1988) ..... പ്രഭാകരൻ
- മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) ..... സി.പി. മേനോൻ
- Varnam (1988) ... മനുവിന്റെ സഹോദരൻ
- പുതിയ കരുക്കൾ (1988) .... ഉദയ വർമ്മ
- ദൌത്യം (1989) ...... കേണൽ മാധവൻ നായർ
- വന്ദനം (1989)
- ആവണിക്കുന്നിലെ കിന്നരി പൂക്കൾ (1989).... ജയമോഹൻ
- കളി കാര്യമായി/ Crime Branch(1989).... പുഷ്കരൻ
- ജൈത്ര യാത്ര (1989) ..... വി.പി. മേനോൻ
- No.20 മദ്രാസ് മെയിൽ (1990) ..... ആർ.കെ. നായർ
- വർത്തമാനകാലം (1990).... രാവുണ്ണി മാഷ്
- ഏയ് ഓട്ടോ (1990) ..... പോലീസ് കമ്മീഷണർ
- അക്കരം അക്കരെ അക്കരെ(1990) ..... പോലീസ് കമ്മീഷണർ
- രണ്ടാം വരവ് (1990) ..... ആർ. ശ്രീധരൻ നായർ
- രാജവാഴ്ച്ച (1990) ..... കുട്ടൻ നായർ
- മുഖം (1990) ..... ആഭ്യന്തര മന്ത്രി
- ഹിസ് ഹൈനസ് അബ്ദുള്ള (1990) ...... കേശവ പിള്ള
- അർഹത (1990) ..... ചന്ദ്രശേഖരൻ നായർ
- Appu (1990) ..... പോലീസ് ഓഫിസർ
- മിഥ്യ (1990) ...... അപ്പുണ്ണി
- ഈ തണുത്ത വെളുപ്പാൻകാലത്ത് (1990) ..... കുവൈററ് മണി
- അദ്വൈതം (1991) ...... ശേഖരൻ
- ഇൻസ്പെക്ടർ ബൽറാം (1991) ...... സഹദേവൻ
- Neelagiri (1991) ..... ശേഖര മേനോൻ
- ഉള്ളടക്കം (1991) ..... മാത്തച്ചൻ
- ഞാൻ ഗന്ധർവ്വൻ (1991) ..... ഗോപാലകൃഷ്ണൻ നായർ
- എൻറെ സൂര്യപുത്രിക്ക് (1991) ...... വിനോദ ശങ്കർ
- Bhoomika (1991) ..... രാഘവൻ നായർ
- മഹസ്സർ (1991) ..... അഡ്വ. വേണുഗോപാൽ
- തലസ്ഥാനം (1992)
- ആർദ്രം (1992) .... ജയിൽ വാർഡൻ
- അപാരത (1992) ..... പിള്ള
- മഹാനഗരം (1992) ..... കുമാരൻ
- കാബൂളിവാല (1993) ..... മുന്നയുടെ പിതാവ്
- അർത്ഥന (1993) ....
- Commissioner (1994) ..... ബാലചന്ദ്രൻ നായർ
- പക്ഷേ (1994)
- ജെന്റിൽമാൻ സൊസൈറ്റി (1994) .... ഉണ്ണിത്താൻ
- ചുക്കാൻ (1994) .... പരോൾ പത്മനാഭൻ
- രാജകീയം(1995)....ഭരത വർമ്മൻ
- Nirnayam (1995) ..... ഡോ. വിനോദ് കുരിശുങ്കൽ
- കാട്ടിലെ തടി തേവരുടെ ആന (1995) ..... മുഖ്യമന്ത്രി
- The King (1995) ..... അലക്സാണ്ടർ
- സുന്ദരിമാരെ സൂക്ഷിക്കുക(1995) ..... Raveendran
- ഇന്ദ്രപ്രസ്ഥം (1996) ..... കെ.എൻ. നായർ
- രാജപുത്രൻ (1996) .... വേണിയുടെ പിതാവ്
- Hitler (1996) ..... പ്രൊഫസർ
- സുഖവാസം(1996)....ഗണപതി അയ്യർ
- ഒരു യാത്രാമൊഴി (1997)
- ചന്ദ്രലേഖ (1997) ..... ഡോക്ടർ
- വർണ്ണപ്പകിട്ട് (1997) .... കുരുവിള
- ലേലം (1997)..... ആനക്കാട്ടിൽ ഈപ്പച്ചൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരളസംസ്ഥാന അവാർഡ് - മികച്ച രണ്ടാമത്തെ നടൻ (സ്വപ്നാടനം, ചുവന്ന സന്ധ്യകൾ)
- 1976-ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് - (തണൽ, പല്ലവി)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "CiniDiary". CiniDiary. Archived from the original on 2011-07-08. Retrieved 15 January 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-02. Retrieved 2019-12-05.
- ↑ 3.0 3.1 "Noted actor Soman dead" (in ഇംഗ്ലീഷ്). Rediff.com. 2009 ജൂലൈ 12. Retrieved 2009-07-12.
{{cite news}}
: Check date values in:|date=
(help) - ↑ [1]ഏഴാം കടലിനക്കരെ
- ↑ ചന്ദ്രശേഖരൻ, എ. "സോമൻ:അസ്തമിക്കാത്ത നാട്യനിറവ്". Malayalam News. Webdunia. Retrieved 5 May 2019.
- ↑ "സോമേട്ടൻ മരണം പ്രവചിച്ചിരുന്നു". Mangalam.com. 11 December 2013. Archived from the original on 15 December 2013. Retrieved 5 May 2019.
- ↑ എം.ജി.സോമൻറെ ഓർമ്മകൾക്ക് 17 വയസ്സ്, janamtv.com
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- 1941-ൽ ജനിച്ചവർ
- 1997-ൽ മരിച്ചവർ
- ഒക്ടോബർ 28-ന് ജനിച്ചവർ
- ഡിസംബർ 12-ന് മരിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ