നക്ഷത്രങ്ങളേ കാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നക്ഷത്രങ്ങളേ കാവൽ
Cover
പുറംചട്ട
കർത്താവ്പി. പത്മരാജൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകരിച്ച തിയതി
1971 മേയ് 16
ഏടുകൾ247

പി. പത്മരാജൻ എഴുതിയ നോവലാണ് നക്ഷത്രങ്ങളേ കാവൽ. ഈ കൃതിക്ക് നോവൽ സാഹിത്യത്തിനുള്ള 1972-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. [1] കുങ്കുമം പുരസ്കാരവും ഈ പുസ്തകത്തിന് ലഭിച്ചിരുന്നു. 1978-ൽ കെ.എസ്. സേതുമാധവൻ നോവലിനെ ഇതേ പേരിൽ തന്നെ ചലച്ചിത്രമാക്കി പുറത്തിറക്കിയിരുന്നു.

കഥാംശം[തിരുത്തുക]

കല്യാണിക്കുട്ടി പ്രഭുവുമായി പ്രേമത്തിലാണെന്ന് കേട്ട് അമ്മ അവളെ ഹോസ്റ്റലിൽ നിന്നും തിരിച്ചുകൊണ്ടുവരുന്നു. നാട്ടിലെ തറവാട്ടിൽ നിന്നുള്ള അവൾക്ക് അച്ഛനില്ല.അമ്മയും ലക്ഷ്മിയേടത്തിയുമാണ് വീട്ടിലുള്ളത്. യുവതിയായ ഭവാനിയാണ് ഭൃത്യ. വീട്ടിൽ തിരിച്ചെത്തിയ അവളെ ക്കുറിച്ച് അപവാദങ്ങൾ പരക്കുന്നു എങ്കിലും കുസൃതിയും തന്റേടിയുമായ അവൾ അതെല്ലാം അവഗണിക്കുന്നു. അവളുടെ സഹപാഠിയായ ശോഭ പോലും അവളെ അവഗണിക്കുന്നു. വന്ന ഒരു കല്യാണാലോചന അവൾ തകർക്കുന്നു. പ്രതാപിയായ അമ്മാവൻ ആണ് അവളുടെ കൃഷിയും മറ്റും നോക്കിയിരുന്നത്. അമ്മാവന്റെ ചൂഷണം സഹിക്കാതെ കല്യാണി അമ്മാവനെ വെറുപ്പിച്ച് കൃഷി ഏറ്റെടുക്കുന്നു. പ്രഭു അവളെ ഹോട്ടലിലേക്ക് വിളിക്കുന്നു. അവൾ ചെന്നപ്പോൾ അപമര്യാദയായി പെരുമാറുന്നു. അവൾ രക്ഷപ്പെട്ടുപോരുന്നു. അതിനിറ്റയിൽ ശോഭക്ക് പ്രഭുവുമായി വിവാഹം ഉറക്കുന്നു.

സമ്പന്നനായ പ്രഭു കുട്ടികാലം മുതലെ സമ്പത്തിന്റെ ധാരാളിത്തത്തിൽ ആണ് വളരുന്നത്. അവന്റെ അച്ഛനെ അമ്മയും കാമുകൻ വർമ്മാജിയും ചേർന്ന് കൊന്നതാണ്. വർമ്മാജി ചോദിക്കുന്ന കാശുമുഴുവൻ കൊടുത്തും കള്ളും പെണ്ണും എല്ലാം കുട്ടികാലത്തെ അവനുനൽകി അവനെ വഴിതെറ്റിക്കുകയായിരുന്നു. അതിൽ മുഴുകി അവൻ ജീവിതം നശിപ്പിക്കുന്നു. തന്നെ ഗർഭം കാണിച്ച് ഭീഷനിപ്പെടുത്തിയ ഇന്ദിരയെ വിഷം കൊടുത്ത് ഹസൻ എന്ന ടാക്സിക്കാരനെ ഏതെങ്കിലും ഹോസ്പിറ്റലിൽ അജ്ഞാതജഡമാക്കാൻ ഏൽപ്പിക്കുന്നു. പ്രഭുവിന്റെ പൂർവ്വചരിതങ്ങളെല്ലാം അറിയുന്ന ശോഭ ആ വിവാഹത്തെ എതിർത്തു എങ്കിലും വീട്ടുകാർ വിവാഹം ഉറപ്പിച്ചതാണ് പ്രതികാരം എന്ന നിലക്ക് അവൾ വീട്ടിലെ ജോലിക്കാരനായ ദാമോദരനിൽ നിന്നും ഗർഭിണിയാകുന്നു. വെറുപ്പോടെ ഭർതൃഗൃഹത്തിലെ എത്തുന്നു. ആദ്യരാത്രിയിൽ തന്നെ ടെലഗ്രാമുകൾ പൊട്ടിക്കുന്നതിനിടയിൽ ഇന്ദിര കൊലപാതകം അറിയുന്നു. പ്രതികാരം എന്ന നിലക്ക് തന്നെ സമീപിക്കുന്നവരുമായി എല്ലാം അവൾ വ്യഭിചരിക്കുന്നു. അവസാനം നിങ്ങളുടേതല്ലാത്ത കുഞ്ഞിനെ അവകാശപ്പെട്ട നാണകെടരുത് എന്ന് പ്രഭുവിനു കത്തെഴുതി വീട്ടിലേക്ക് മടങ്ങുന്നു.

അതിനിടയിൽ ലക്ഷ്മ്യേടത്തിയെ തിരൂപ്പാടുമായി വിവാഹം നടക്കുന്നു. കല്യാണിയുടെ അമ്മ മരിക്കുന്നു. പ്രസവത്തിൽ കുഴപ്പം പറ്റിയ ശോഭ കുഞ്ഞിനെ കല്യാണിയെ ഏൽപ്പിക്കുന്നു.മരിക്കുന്നു. മനസ്സു മാറിയ പ്രഭു കുഞ്ഞിനെകാണാനായി ഇടക്കിടക്ക് കല്യാണിയെ സന്ദർശിക്കുന്നു. അവർ വീണ്ടും അടുക്കുന്നു. വിവാഹിതരാകുന്നു. പ്രഭു ദുശ്ശീലങ്ങൾ വെടിയുന്നു. ഹസൻ ബ്ലാക് മെയിൽ ചെയ്യുന്നു. കല്യാണി അത് തകർക്കുന്നു. പ്രഭുവിന്റെ അമ്മയെ സ്വാഭാവികതയിലേക്ക് കൊണ്ടുവരുന്നു. വർമ്മാജിയെ നിലക്കുനിർത്തി എങ്കിലും അയാളെ നല്ലമനുഷ്യനാക്കുന്നതിൽ പരാജയപ്പെടുന്നു. ശോഭയേയും വർമ്മ നശിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞ പ്രഭു അയാളെ മദ്യത്തിൽ വിഷം കലർത്തി കൊന്ന് സ്വയം മരിക്കുന്നു. കല്യാണി വീട്ടിലേക്ക് മടങ്ങുന്നു.

അവലോകനം[തിരുത്തുക]

പ്ത്മരാജന്റെ എന്ന കഥാകാരന്റെ കരവിരുതൊന്നും പുറത്ത് കാണാത്ത നോവൽ. കഥാപാത്രങ്ങളുടെ വ്യക്തിത്വം ഇടക്കിടക്ക് മാറുന്നു എന്ന വികലത ഇതിന്റെ പ്രധാന ന്യൂനതയാണ്. ആദ്യം ധീരോദാത്തനായി അവതരിപ്പിക്കുന്ന പ്രഭു പിന്നീട് വിടനാവുന്നു. ആദ്യം സമ്പന്നമായി രണ്ട് മൂന്ന് വേലക്കാരെല്ലാം ഉള്ള കുടുംബം സരസയും മിടുക്കിയുമായ കല്യാണിയുടെ ഭരണത്തിൽ ദാരിദ്ര്യത്തിലാകുന്നു. പോലുള്ള പൊരുത്തക്കേടുകൾ മുഴച്ചുനിൽക്കുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-18.
"https://ml.wikipedia.org/w/index.php?title=നക്ഷത്രങ്ങളേ_കാവൽ&oldid=3658654" എന്ന താളിൽനിന്ന് ശേഖരിച്ചത്