സുഖമോ ദേവി
ദൃശ്യരൂപം
| സുഖമോ ദേവി | |
|---|---|
വി.സി.ഡി. പുറംചട്ട | |
| സംവിധാനം | വേണു നാഗവള്ളി |
| കഥ | വേണു നാഗവള്ളി |
| നിർമ്മാണം | ബാലൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | കെ.പി. പുത്രൻ |
| സംഗീതം |
|
നിർമ്മാണ കമ്പനി | ഗാന്ധിമതി |
| വിതരണം | ഗാന്ധിമതി |
റിലീസ് തീയതി | 1986 |
ദൈർഘ്യം | 130 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സുഖമോ ദേവി. മോഹൻലാൽ, ഉർവ്വശി,ശങ്കർ, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വേണു നാഗവള്ളി സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഒ.എൻ.വി. കുറുപ്പ് എഴുതി രവീന്ദ്രൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ജനപ്രിയമായി.
ഇതിവൃത്തം
[തിരുത്തുക]സൗഹൃദബന്ധവും പ്രണയവും സംഗീതവും ഇടകലർന്ന വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൽ.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – സണ്ണി
- ഉർവ്വശി – ദേവി
- ശങ്കർ – നന്ദൻ
- ഗീത – താര
- ജഗതി ശ്രീകുമാർ – വിനോദ്
- ജഗന്നാഥ വർമ്മ – ദേവിയുടെ അച്ഛൻ
- സുകുമാരി – ഭാരതി
- കെ.ബി. ഗണേഷ് കുമാർ – ചന്ദ്രൻ
- ജനാർദ്ദനൻ – ഔസേപ്പച്ചൻ
- കെ.പി.എ.സി. സണ്ണി – സണ്ണിയുടെ സഹോദരൻ
- എം.ജി. സോമൻ – ഡോ. അംബികാത്മജൻ നായർ
- ശങ്കരാടി – രാജശേഖരൻ
- തിക്കുറിശ്ശി സുകുമാരൻ നായർ – സണ്ണിയുടെ അച്ഛൻ
- കവിയൂർ പൊന്നമ്മ – നന്ദന്റെ അമ്മ
- നെടുമുടി വേണു – ഡോ. വേണുഗോപാൽ
- ശാന്തകുമാരി
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രവീന്ദ്രൻ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "സുഖമോ ദേവി" | കെ.ജെ. യേശുദാസ് | 4:37 | |||||||
| 2. | "ശ്രീലതികകൾ" | കെ.ജെ. യേശുദാസ് | 4:45 | |||||||
| 3. | "ഒരു കുഞ്ഞുസൂര്യനെ" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 3:12 | |||||||
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സുഖമോ ദേവി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് സുഖമോ ദേവി