കത്തി
Jump to navigation
Jump to search
വായ്ത്തല മൂർച്ചയുള്ള (ഒന്നോ രണ്ടോ വശം) ഒരു ഉപകരണമാണ് കത്തി. വീട്ടാവശ്യങ്ങൾക്കോ, പണിയായുധമായോ, മാരകായുധമായോ കത്തി ഉപയോഗിക്കാറുണ്ട്. പരന്ന് ഒരുവശം മൂർച്ചപ്പെടുത്തിയ ലോഹഭാഗവും ഉപയോഗിക്കാൻ എളുപ്പത്തിനായി മരം കൊണ്ടോ മറ്റേതെങ്കിലും വസ്തുകൊണ്ടോ നിർമ്മിച്ച പിടിയുമാണ് കത്തിയുടെ പ്രധാന ഭാഗങ്ങൾ.
കത്തിയുടെ ഭാഗങ്ങൾ[തിരുത്തുക]
- വായ്ത്തല - വസ്തുക്കൾ മുറിക്കുവാനുള്ള മൂർച്ചയുള്ള വശം.
- പിടി - സുരക്ഷിതമായി മുറുകെ പിടിക്കാനുള്ള കൈപിടി.
- അഗ്രം - കുത്തുവാനുള്ള കൂർത്ത മുന.
- ദ്വാരം - ചരടോ ചങ്ങലയോ ബന്ധിപ്പിക്കുവാനുള്ള തുള.
- ചരട് - തൂക്കിയിടാനുള്ള ചരട്.