ശംഖുപുഷ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശംഖുപുഷ്പം
Clitoria ternatea.jpg
Clitoria ternatea
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Clitoria
വർഗ്ഗം: C. ternatea
ശാസ്ത്രീയ നാമം
Clitoria ternatea
L.

ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ല്ലീഷിൽ Clitoria ternatea [1][2] എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തീൽ ആ പേർ വന്നത്.[അവലംബം ആവശ്യമാണ്] ആയുർ‌വേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമാണ്‌ ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.

വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല,വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട് .അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു .മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു .പുക്കളുടെയും ഫലങ്ങളുടെയും ആകൃതി പയർ ചെടിയിലെതുപോലെയാണ് .ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും .ശംഖുപുഷ്പത്ത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധി ശക്തി ,ധാരണാശക്തി എന്നിവ കുടും എന്നു വിശ്വസിക്കപെടുന്നു .ശംഖുപുഷ്പത്തിന്റെ വേരിന് മൂർക്കൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു .നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം ,ശ്വാസരോഗം , ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ് .ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട് .തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു .പനി കുറയ്ക്കാനും . ശരീര ബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു .

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം, കഷായം

ഗുണം :തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [3]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്, പൂവ്, സമൂലം[3]


ചിത്രശാല‍[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.tropicalforages.info/key/Forages/Media/Html/Clitoria_ternatea.htm
  2. http://plants.usda.gov/java/profile?symbol=CLTE3
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ശംഖുപുഷ്പം&oldid=2158576" എന്ന താളിൽനിന്നു ശേഖരിച്ചത്