നാച്ചുറൽ റിസോഴ്സസ് കൺസെർവഷൻ സർവീസ്
Natural Resources Conservation Service | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | April 20, 1932 |
മുമ്പത്തെ ഏജൻസി | Soil Conservation Service, Soil Erosion Service |
ആസ്ഥാനം | Washington, D.C. |
ജീവനക്കാർ | Approx 11,000 |
മേധാവി/തലവൻമാർ | Leonard Jordan, Chief (Acting) Tom Christensen, Associate Chief for Operations |
മാതൃ ഏജൻസി | Department of Agriculture |
വെബ്‌സൈറ്റ് | |
www.nrcs.usda.gov |
കർഷകർക്കും സ്വകാര്യ സ്ഥലഉടമകൾക്കും അവയുടെ പരിപാലകർക്കും വേണ്ട സാങ്കേതിക സഹായം നൽകുന്നതിനുള്ള [United States Department of Agriculture|യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ]] (USDA) കീഴിലുള്ള ഒരു ശാഖയാണ് നാച്ചുറൽ റിസോഴ്സസ് കൺസെർവഷൻ സർവീസ്, Natural Resources Conservation Service (NRCS). മുൻപ് ഇതിന്റെ പേര് സോയിൽ കൺസെർവഷൻ സർവീസ്, Soil Conservation Service (SCS) എന്നായിരുന്നു.
1994-ൽ ബിൽ ക്ലിന്റണിന്റെ കാലത്താണ് കൂടുതൽ വിശാലമായ ഉദ്യമത്തെ സൂചിപ്പിക്കാനായി ഇതിനെ പുനർനാമകരണം ചെയ്തത്. 12,000 ജോലിക്കാർ മാത്രമുള്ള ഒരു ചെറിയ ശാഖയാണിത്.[1] സ്റ്റേറ്റ് ഗവൺമെന്റിന്റെയും പ്രാദേശിക ശാഖകളുടെയും സഹകരണ പങ്കാളിത്തത്തോടെ സ്വകാര്യസ്ഥലങ്ങളിലെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും അഭിവൃദ്ധിപ്പെടുത്തലുമാണ് ഇതിന്റെ ലക്ഷ്യം.
സസ്യങ്ങൾ
[തിരുത്തുക]പരിസ്ഥിതിയുടെ ആരോഗ്യത്തിൽ സസ്യങ്ങൾ വലിയ പങ്ക് വഹിക്കുന്നു. സസ്യങ്ങളെ പരിപാലിക്കുന്നവർക്ക് NRCS കാര്യമായ ധനസഹായം വാഗ്ദാനം നൽകുന്നു. NRCS-ന്റെ അതിനായുള്ള പല ഘടകങ്ങൾ ഇതിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.[2] അപകടകാരികളായ സസ്യങ്ങളെ നശിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഡാറ്റാബേസ്
[തിരുത്തുക]അമേരിക്കയിലും അതിന്റെ അതിത്തികളിലുമുള്ള എല്ലാത്തരം സസ്യങ്ങളുടെയും വിവരങ്ങൾ ഇതുനൽകുന്നു. സസ്യങ്ങളുടെ പേരുകൾ, വിതരണ വിവരങ്ങൾ, പ്രത്യേകതകൾ,ചിത്രങ്ങൾ, വിള വിവരങ്ങൾ, കാർഷികോപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വിവിധ ശാഖകൾ തമ്മിലുള്ള വിവരങ്ങളുടെ കൈമാറ്റം എളുപ്പമാക്കുകവഴി ചെലവുകൾ ചുരുക്കാനും കഴിയുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "People". Natural Resources Conservation Service. Retrieved January 27, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "USDA NRCS - Natural Resources Conservation Service". Nrcs.usda.gov. Retrieved 2013-10-31.
- ↑ "The PLANTS Database". plants.usda.gov. Retrieved 2018-02-19.