ഉള്ളടക്കത്തിലേക്ക് പോവുക

ഇടനാഴിയിൽ ഒരു കാലൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടനാഴിയിൽ ഒരു കാലൊച്ച
സംവിധാനംഭദ്രൻ
കഥബാലചന്ദ്രൻ ചുള്ളിക്കാട്
തിരക്കഥഭദ്രൻ
നിർമ്മാണംസാജൻ മാത്യു
ജോൺസൻ സെബാസ്റ്റ്യൻ
അഭിനേതാക്കൾവിനീത്
സോമൻ
അടൂർ ഭാസി
ജയഭാരതി
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
ചൈതന്യ ഫിലിംസ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസ് തീയതി
  • 16 April 1987 (1987-04-16)
രാജ്യംഭാരതം
ഭാഷമലയാളം

ഭദ്രൻ സംവിധാനം ചെയ്ത് നിർമ്മിച്ച 1987 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഇടനാഴിയിൽ ഒരു കാലൊച്ച . കാർത്തിക, വിനീത്, ജയഭാരതി, തിലകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. വി. ദക്ഷിണമൂർത്തി അവസാനമായി സംഗീതം നൽകിയത് ഈ ചിത്രത്തിനാണ്.[1][2][3] ഓ.എൻ വി രചിച്ച ഗാനങ്ങൾ വളരെ പ്രശസ്തമാണ്

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1വിനീത്ആനന്ദ് ശങ്കർ
2കാർത്തികഅഭിരാമി
3എം.ജി. സോമൻപ്രേം ശങ്കർ ഐ.ഏ എസ്
4ജയഭാരതിസരസ്വതി
5അശോകൻവട്ടോളി ബാസ്റ്റ്യൻ
6അടൂർ ഭാസിമുത്തശ്ശൻ
7ശങ്കരാടിപ്രിൻസിപ്പലച്ചൻ
8തിലകൻഫാ. വട്ടംകുഴി
9രവിമോഹൻ രൂപ്-അഭിരാമിയുടെ ചേട്ടൻ
10പറവൂർ ഭരതൻതോമസ് വട്ടോളി

കഥാംശം

[തിരുത്തുക]

സ്കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ആനന്ദ് ശങ്കർ (വിനീത്) കോളജ് പ്രവേശനത്തിനു ശ്രമിക്കുന്നു. കലാകാരിയായ അമ്മ സരസ്വതിയും(ജയഭാരതി) മുത്തശ്ശനുമാണ്(അടൂർ ഭാസി) അവന്റെ വീട്ടിലുള്ളത്. അമ്മക്ക് മകനെ കലാകാരനാക്കാൻ തന്നെയാണ് താത്പര്യം. മാർക്ക് കുറവായതിനാൽ പ്രവേശനം വിഷമമാണെന്ന് പ്രിൻസിപ്പലച്ചൻ(ശങ്കരാടി) അറിയിക്കുന്നു.. കലാകാരനായ വട്ടക്കുഴിയച്ചന്റെ(തിലകൻ) സഹായത്തിൽ പ്രവേശനം നേടി. നൃത്തരംഗത്ത് കുറേക്കാലമായി സമ്മാനിതയായ അഭിരാമിയെ(കാർത്തിക) ആനന്ദ് പിൻ തള്ളുന്നു. സാംസ്കാരിക സെക്രട്ടറി പ്രേം ശങ്കർ(എം.ജി. സോമൻ) സമ്മാനദാനത്തിനെത്തുന്നു. സമ്മാനദാനചടങ്ങിലെ ആനന്ദിന്റെ പ്രകടനം കണ്ട് അഭിരാമിക്ക് വരെ സമ്മതമാകുന്നു. പക്ഷേ നൃത്തം കഴിഞ്ഞ് നിന്നുകരയുന്ന ആനന്ദിന്റെ അഭിരാമി ആശ്വസിപ്പിക്കുന്നു. പ്രമുഖഎഴുത്തുകാരൻ കൂടിയായ പ്രേം ശങ്കർ തന്റെ പിതാവാണെന്നും ആദ്യമായാണ് അദ്ദേഹത്തെ കാണുന്നതെന്നും ആനന്ദ് അറിയിക്കുന്നു. സാധുവായ ആനന്ദിനെ അഭിരാമിക്ക് വാത്സല്യമാകുന്നു. അവൾ അവനു ഒരു ചിലങ്ക സമ്മാനിക്കുന്നു. അച്ഛന്റെ യും അമ്മയുടെയും ഇടയിലെ മഞ്ഞുരുക്കുന്നതിനും അവൾ അവനെ സഹായിക്കുന്നു. പക്ഷേ ആനന്ദിനുള്ളിൽ അവൾ ഒരു കാമുകിയായാണ് വളരുന്നത്. അത് അവൾക്കും പ്രശ്നമാകുന്നു. അത് മൂർച്ഛിച്ച് അവന്റെ കാറപകടത്തിലേക്കും അത് വഴി അച്ചനമ്മമാർ ഒന്നിക്കുന്നതിനും ഇടയാകുന്നു. പ്രേമത്തിനു കണ്ണും പ്രായവുമില്ലെന്നും ആമികൂടി സമ്മതിക്കുന്നിടത്ത് തിരശ്ശീല വീഴുന്നു.പാട്ടിന്റെയും നൃത്തത്തിന്റെയും താളത്തിന്റെയും ധാരാളിത്തം ഈ ചിത്രത്തെ കൊഴുപ്പുള്ളതാക്കുന്നു.

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആവണിപ്പൂവണികെ ജെ യേശുദാസ് ,കെ എസ് ചിത്ര
2ദേവന്റെ ചേവടിയണയുകിലോകെ ജെ യേശുദാസ്
3കരാഗ്രേ വസതേവിജയ്‌ യേശുദാസ്‌
4തേടിത്തേടി അണഞ്ഞുകെ ജെ യേശുദാസ്ആഭോഗി
5വാതിൽപ്പഴുതിലൂടെൻകെ ജെ യേശുദാസ്ഹംസനാദം
6വാതിൽപ്പഴുതിലൂടെൻകെ എസ് ചിത്രഹംസനാദം

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". www.malayalachalachithram.com. Retrieved 2014-10-17.
  2. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". malayalasangeetham.info. Archived from the original on 2014-10-18. Retrieved 2014-10-17.
  3. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
  4. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-30. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-18. Retrieved 2020-03-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇടനാഴിയിൽ_ഒരു_കാലൊച്ച&oldid=4577004" എന്ന താളിൽനിന്ന് ശേഖരിച്ചത്