നമ്പർ 20 മദ്രാസ് മെയിൽ
ദൃശ്യരൂപം
No.20 Madras Mail | |
---|---|
പ്രമാണം:No.20 Madras Mail.jpg | |
സംവിധാനം | ജോഷി |
നിർമ്മാണം | ടി. ശശി |
കഥ | ഹരികുമാർ |
തിരക്കഥ | ഡെന്നിസ് ജോസഫ് |
അഭിനേതാക്കൾ | മോഹൻലാൽ ജഗദീഷ് മണിയൻപിള്ള രാജു മമ്മൂട്ടി എം. ജി. സോമൻ അശോകൻ സൂചിത്ര മുരളി |
സംഗീതം | യെസ്. പി. വെങ്കട്ടഷ് (score) ഔസിപ്പച്ചൻ (songs) |
ഛായാഗ്രഹണം | ജയനാണ് വിൻസെന്റ് Anandakuttan സന്തോഷ് ശിവൻ (second unit) |
ചിത്രസംയോജനം | കെ . സങ്കുന്നി |
സ്റ്റുഡിയോ | താരംഗിണി ഫിലംസ് |
വിതരണം | താരംഗിണി റിലീസ് |
റിലീസിങ് തീയതി | 16 February 1990 |
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 177 minutes |
ജോഷിയുടെ സംവിധാനത്തിൽ 1990 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ .മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ എം.ജി സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ എന്നിവരും അഭിനയിച്ചിടുണ്ട്. എസ്. പി. വെങ്കിടേഷാണ് ഗാനങ്ങൾ ഒരുക്കിയത്. ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒസേപ്പച്ചനാണ് നിർവ്വഹിച്ചത്.[1] തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തീസരാ ഖൂൻ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് [2] മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ : ടോണി കുരിശുങ്കൽ
- ജഗദീഷ് : കുമ്പളം ഹരി
- മണിയൻപിള്ള രാജു : ഹിച്ച്കോക്ക് കഞ്ഞിക്കുഴി
- മമ്മൂട്ടി : മമ്മൂട്ടി
- എം.ജി. സോമൻ : ആർ.കെ. നായർ, ദേവിയുടെ രണ്ടാനച്ഛൻ
- സിദ്ദീഖ് : ടോണിയുടെ സുഹൃത്ത്
- സുചിത്ര : ദേവി
- സുമലത : സിസ്റ്റർ ഗ്ലോറിയ
- അശോകൻ : സുനിൽ/സുരേഷ്
- വി.കെ. ശ്രീരാമൻ : മൂർത്തി (ഡി.എസ്.പി.)
- ജയഭാരതി : ഗീത (ദേവിയുടെ മാതാവ്)
- ഇന്നസെൻറ് : നാടാർ (TTE)
- ജഗതി ശ്രീകുമാർ as ചൊക്കലിംഗം/ചൊക്കി (TTE)
- ജനാർദ്ദനൻ : അഡ്വ. തോമസ് മാത്യു
- ജനകരാജ് : മുരുകേശൻ
- ജഗന്നാഥ വർമ്മ : കുരിശുങ്കൽ കുര്യാച്ചൻ, ടോണിയുടെ പിതാവ്
- വത്സലാ മേനോൻ as ടോണിയുടെ രണ്ടാനമ്മ
- ശാന്താ ദേവി : കോൺവെന്റിലെ മദർ സുപ്പീരിയർ
- കെ.പി.എ.സി. സണ്ണി : ശ്രീധരമേനോൻ
- കെ.പി.എ.സി. അസീസ് : സ്റ്റേഷൻ മാസ്റ്റർ
- അജിത് കൊല്ലം : ഗുണ്ട
അവലംബം
[തിരുത്തുക]- ↑ "No.20 Madras Mail Film Details". malayalachalachithram. Retrieved 16 ഒക്ടോബർ 2014.
- ↑ "Teesra Kaun Film Details". IBOS. Retrieved 16 ഒക്ടോബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]