ഇന്നസെന്റ്
ഇന്നസെന്റ് | |
---|---|
![]() ഇന്നസന്റ് (2011 ഡിസംബർ) | |
ജനനം | തെക്കേത്തല വറീത് ഇന്നസന്റ് |
തൊഴിൽ | സിനിമ നടൻ, സിനിമാ നിർമ്മാതാവ്, ലോകസഭാംഗം |
സജീവ കാലം | 1972 മുതൽ |
ജീവിതപങ്കാളി(കൾ) | ആലീസ് |
കുട്ടികൾ | സോണറ്റ്(മകൻ) |
മാതാപിതാക്ക(ൾ) | വറീത് തെക്കേത്തല, മാർഗരെറ്റ് തെക്കേത്തല |
വെബ്സൈറ്റ് | http://www.innocent.net.in/ |
മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ് ഇന്നസെന്റ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ് ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.
ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു.[1]. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.
ആദ്യ കാല ജീവിതം[തിരുത്തുക]
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്.സ്കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
ചലച്ചിത്ര രംഗത്തു്[തിരുത്തുക]
സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തു വരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം.ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഈ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപെ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.[2]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | ചാലക്കുടി ലോകസഭാമണ്ഡലം | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 473444 | ഇന്നസെന്റ് | സി.പി.എം., എൽ.ഡി.എഫ്. 341170 | എ.എൻ. രാധാകൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ. 154159 |
2014 | ചാലക്കുടി ലോകസഭാമണ്ഡലം | ഇന്നസെന്റ് | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | പി.സി. ചാക്കോ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ബി. ഗോപാലകൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ. |
വ്യക്തി ജീവിതവും കുടുംബവും[തിരുത്തുക]
2013-ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്നു് സുഖം പ്രാപിക്കുകയുമുണ്ടായി.[5]
പുസ്തകങ്ങൾ[തിരുത്തുക]
ഇന്നസെന്റിന്റെ ആത്മകഥ ചിരിക്കു പിന്നിൽ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[6]
പുരസ്കാരങ്ങൾ[തിരുത്തുക]
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
- 1989 - മികച്ച രണ്ടാമത്തെ നടൻ - Mazhavil Kavadi
കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം
- 2009 - മികച്ച നടൻ - പത്താം നിലയിലെ തീവണ്ടി
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
- 2001 - മികച്ച സഹനടൻ - രാവണപ്രഭു
- 2004 - മികച്ച സഹനടൻ - വേഷം
- 2006 - മികച്ച ഹാസ്യനടൻ - രസതന്ത്രം, യെസ് യുവർ ഓണർ
- 2008 - മികച്ച സഹനടൻ - ഇന്നത്തെ ചിന്താവിഷയം
മറ്റ് പുരസ്കാരങ്ങൾ
- 2007 - സത്യൻ പുരസ്കാരം
- 2008 - മികച്ച പ്രകടനത്തിനുള്ള വാർഷിക മലയാള ചലച്ചിത്ര പുരസ്കാരം (ദുബായ്)
ചിത്രങ്ങൾ[തിരുത്തുക]
2000[തിരുത്തുക]
- 2007
- മിഷൻ 90 ഡേസ്
- ആകാശം
- ബിഗ് ബി
- വിനോദയാത്ര
- ഇൻസ്പെക്ടർ ഗരുഡ്
- 2006
- ബാബാ കല്യാണി
- യെസ് യുവർ ഓണർ
- മഹാസമുദ്രം
- തുറുപ്പുഗുലാൻ
- രസതന്ത്രം
- മലാമൽ വീക്കിലി(ഹിന്ദി)
- 2005
- ബസ് കണ്ടക്ടർ
- തൻമാത്ര
- നരൻ
- ഉടയോൻ
- തസ്കര വീരൻ
- അച്ചുവിന്റെ അമ്മ
- 2004
- വേഷം
- മാന്പഴക്കാലം
- ഗ്രീറ്റിംഗ്സ്
- കാഴ്ച്ച
- വെട്ടം
- വാണ്ടഡ്
- വാമനപൂരം ബസ്റൂട്ട്
- താളമേളം
- 2003
- മനസ്സിനക്കരെ
- അമ്മക്കിളിക്കൂട്
- പട്ടാളം
- ബാലേട്ടൻ
- വെള്ളിത്തിര
- ക്രോണിക്ക് ബാച്ചലർ
- 2002
- കല്യാണരാമൻ
- നമ്മൾ
- നന്ദനം
- യാത്രക്കാരുടെ ശ്രദ്ധക്ക്
- ജഗതി ജഗദീഷ് ഇൻ ടൗൺ
- ഫാൻറം പൈലി
- സാവിത്രിയുടെ അരഞ്ഞാണം
- സ്നേഹിതൻ
- 2001
- ഇഷ്ടം
- രാവണപ്രഭു
- ഉത്തമൻ
- നരേന്ദ്രൻ മകൻ ജയകാന്തൻ വക
- കാക്കക്കുയിൽ
- നക്ഷത്രങ്ങൾ പറയാതിരുന്നത്
- 2000
- കൊച്ചുകൊച്ചു സന്തോഷങ്ങൾ
- ലൈഫ് ഈസ് ബ്യൂട്ടിഫുൾ
- മിസ്റ്റർ ബട്ലർ
- വല്യേട്ടൻ
1990-കൾ[തിരുത്തുക]
- 1999
- ആകാശഗംഗ
- ചന്ദ്രനുദിക്കുന്ന ദിക്കിൽ
- ഉദയപുരം സുൽത്താൻ
- ഉസ്താദ്
- 1998
- അയാൾ കഥയെഴുതുകയാണ്
- ചിന്താവിഷ്ടയായ ശ്യാമള
- ഹരികൃഷ്ണൻസ്
- വിസ്മയം
- 1997
- ചന്ദ്രലേഖ
- അനിയത്തിപ്രാവ്
- കല്യാണ ഉണ്ണികൾ
- സൂപ്പർമാൻ
- ഹിറ്റ്ലർ
- 1996
- എക്സ്ക്യൂസ് മീ ഏതു കോളേജിലാ
- കളിവീട്
- കിണ്ണം കട്ട കള്ളൻ
- കിരീടമില്ലാത്ത രാജാക്കൻമാർ
- കുടുംബക്കോടതി
- തൂവൽകൊട്ടാരം
- 1995
- കുസൃതിക്കാറ്റ്
- മംഗളംവീട്ടിൽ മാനസേശ്വരി ഗുപ്ത
- മാന്നാർ മത്തായി സ്പീക്കിംഗ്
- പൈ ബ്രദേഴ്സ്
- പുതുക്കോട്ടയിലെ പുതുമണവാളൻ
- തിരുമനസ്
- 1994
- ഭീഷ്മാചാര്യ
- പക്ഷെ
- പാവം ഐ എ ഐവാച്ചൻ
- പവിത്രം
- പിൻഗാമി
- 1993
- ആഗ്നേയം
- ദേവാസുരം
- ഇഞ്ചക്കാടൻ മത്തായി ആൻറ് സൺസ്
- ദേവാസുരം
- കാബൂളിവാല
- മണിച്ചിത്രത്താഴ്
- മിധുനം
- സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
- വിയറ്റ്നാം കോളനി
- 1992
- കിഴക്കൻ പത്രോസ്
- ആയുഷ്കാലം
- എന്നോടിഷ്ടം കൂടാമോ
- കാഴ്ച്ചക്കപ്പുറം
- മക്കൾ മാഹാത്മ്യം
- മാളൂട്ടി
- മൈ ഡിയർ മുത്തച്ഛൻ
- സ്നേഹസാഗരം
- ഉത്സവമേളം
- 1991
- അനശ്വരം
- കനൽക്കാറ്റ്
- ആകാശക്കോട്ടയിലെ സുൽത്താൻ
- ആദ്വൈതം
- ആമിന ടെയ് ലേഴ്സ്
- അപൂർവം ചിലർ
- ഗാനമേള
- ഗോഡ്ഫാദർ
- കടിഞ്ഞൂൽ കല്യാണം
- കേളി
- കിലുക്കം
- കിലുക്കാംപെട്ടി
- കുറ്റപത്രം
- മിമിക്സ് പരേഡ്
- ഒരു തരം രണ്ടു തരം മൂന്നു തരം
- പൂക്കാലം വരവായി
- ഉള്ളടക്കം
- 1990
- ആനന്തവൃത്താന്തം
- കളിക്കളം
- കോട്ടയം കുഞ്ഞച്ചൻ
- നന്പർ 20 മദ്രാസ് മെയിൽ
- ചെറിയ ലോകവും വലിയ മനുഷ്യരും
- ഡോ. പശുപതി
- കൗതുക വാർത്തകൾ
- മാലയോഗം
- മുഖം
- നഗരങ്ങളിൽചെന്ന് രാപ്പാർക്കാം
- ഒറ്റയാൾപട്ടാളം
- രാജവാഴ്ച്ച
- സാന്ദ്രം
- സസ്നേഹം
- ശുഭയാത്ര
- തലയണ മന്ത്രം
- തൂവൽ സ്പർശം
- 1989
- ഉത്തരം
- ചക്കിക്കൊത്ത ചങ്കരൻ
- ഇന്നലെ
- ജാതകം
- മഴവിൽകാവടി
- ന്യൂസ്
- പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
- റാംജിറാവ് സ്പീക്കിങ്ങ്
- വടക്കുനോക്കിയന്ത്രം
- വരവേൽപ്പ്
- വർണം
1980-കൾ[തിരുത്തുക]
- 1988
- ഓഗസ്റ്റ് 1
- അപരൻ
- ചിത്രം
- ധ്വനി
- മൂന്നാംമുറ
- മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
- പട്ടണപ്രവേശം
- പൊൻമുട്ടയിടുന്ന താറാവ്
- വെള്ളാനകളുടെ നാട്
- വിറ്റ്നെസ്
- 1987
- തനിയാവർത്തനം
- ശ്രീധരന്റെ ഒന്നാം തിരുമുറിവ്
- ജാലകം
- നാടോടിക്കാറ്റ്
- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
- സർവകലാശാല
- ഉണ്ണികളെ ഒരു കഥപറയാം
- 1986
- രാരീരം
- ഗീതം
- ഈ കൈകളിൽ
- ന്യായവിധി
- അയൽവാസി ഒരു ദരിദ്രവാസി
- ധീം തരികട ധോം
- എന്റെ എൻറേതുമാത്രം
- നീലക്കുറിഞ്ഞി പൂത്തപ്പോൾ
- ഒരിടത്ത്
- രേവതിക്കൊരു പാവക്കുട്ടി
- സൻമനസുള്ളവർക്ക് സമാധാനം
- സുനിൽ വയസ് 20
- വിവാഹിതരെ ഇതിലേ ഇതിലേ
- കണ്ടു കണ്ടറിഞ്ഞു
- 1985
- കാതോടു കാതോരം
- ഈ ലോകം ഇവിടക്കുറെ മനുഷ്യർ
- അയനം
- ഒരുനോക്കു കാണാൻ
- അക്കരെനിന്നൊരു മാരൻ
- മീനമാസത്തിലെ സൂര്യൻ
- വാസന്തസേന
- 1984
- കൂട്ടിനിളംകിളി
- 1983
- പ്രേം നസീറിനെ കാൺമാനില്ല
- 1981
- വിടപറയും മുന്പേ
1970-കൾ[തിരുത്തുക]
- 1974
നെല്ല്
പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ "ഇന്നസെന്റ്". മൂലതാളിൽ നിന്നും 2013-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-15.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ "സിനിമയിൽ സജീവമാകണമെന്ന് ഇന്നസെന്റ്".
- ↑ "ഞാൻ ഇന്നസെന്റ്". മൂലതാളിൽ നിന്നും 2013-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-15.
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | ![]() |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- പതിനാറാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1948-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഫെബ്രുവരി 28-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- പതിനാറാം ലോകസഭാതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- അപൂർണ്ണ ജീവചരിത്രങ്ങൾ