എ. സമ്പത്ത്
ദൃശ്യരൂപം
എ. സമ്പത്ത് | |
|---|---|
ഡോ. എ. സമ്പത്ത് | |
| പാർലമെന്റ് അംഗം, ലോക്‌സഭ | |
| പദവിയിൽ 1 ജൂൺ 2009 – 17 ജൂൺ 2019 | |
| മുൻഗാമി | constituency established |
| പിൻഗാമി | അടൂർ പ്രകാശ് |
| മണ്ഡലം | ആറ്റിങ്ങൽ |
| പദവിയിൽ 1996–1998 | |
| മുൻഗാമി | സുശീല ഗോപാലൻ |
| പിൻഗാമി | വർക്കല രാധാകൃഷ്ണൻ |
| മണ്ഡലം | ചിറയിൻകീഴ് |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 22 ജൂലൈ 1962 വയസ്സ്) തിരുവനന്തപുരം, കേരളം |
| രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
| പങ്കാളി | ലിസ്സി സമ്പത്ത് |
| കുട്ടികൾ | 2 |
| വസതി | തിരുവനന്തപുരം |
As of 16 സെപ്റ്റംബർ, 2006 | |
പതിനാറാം ലോകസഭയിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അംഗമാണ് എ.സമ്പത്ത് എന്ന അനിരുദ്ധൻ സമ്പത്ത് (ജനനം: ജൂലൈ 22, 1962). സി.പി.ഐ.എം. അംഗമായ ഇദ്ദേഹം സി.ഐ.ടി.യു. സംസ്ഥാന,അഖിലേന്ത്യാ കമ്മറ്റികളിൽ അംഗമാണ്.[1]. 1996-ൽ ലോകസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ലോകസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 ൽ അദ്ദേഹം ആറ്റിങ്ങലിൽ നിന്ന് മൂന്നാം തവണയും എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ലെ പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം അടൂർ പ്രകാശിനോട് പരാജയപ്പെട്ടു. അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്റെ മകനാണ് അദ്ദേഹം.
ജീവിത രേഖ
[തിരുത്തുക]കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ. അനിരുദ്ധന്റെ മകനാണ്. അശ്വതി സമ്പത്ത് എന്ന ഒരു മകളുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എ.കെ. ഗോപാലൻ അദ്ദേഹത്തിന്െ ബന്ധുവാണ്.
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
|---|---|---|---|---|---|---|---|
| 2019 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | അടൂർ പ്രകാശ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 342748 | ശോഭ സുരേന്ദ്രൻ | ബി.ജെ.പി., എൻ.ഡി.എ. 248081 |
| 2014 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 392478 | ബിന്ദു കൃഷ്ണ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 323100 | ഗിരിജകുമാരി എസ്. | ബി.ജെ.പി., എൻ.ഡി.എ. 90528 |
| 2009 | ആറ്റിങ്ങൽ ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. 328036 | ജി. ബാലചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് 309695 | തോട്ടക്കാട് ശശി | ബി.ജെ.പി., എൻ.ഡി.എ. 47620 |
| 1996 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 28, 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-24.
- ↑ http://www.keralaassembly.org
A. Sampath എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
| പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |