തലേക്കുന്നിൽ ബഷീർ
Jump to navigation
Jump to search
തലേക്കുന്നിൽ ബഷീർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നിയമസഭാ സാമാജികൻ, രാജ്യസഭാ സാമാജികൻ,ലോക്സഭാ സാമാജികൻ,എഴുത്തുകാരൻ |
അറിയപ്പെടുന്ന കൃതി | മണ്ഡേലയുടെ നാട്ടിൽ:ഗാന്ധിജിയുടെയും, രാജീവ് ഗാന്ധി - സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം |
കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് തലേക്കുന്നിൽ ബഷീർ.
1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം ഇവാനിയോസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.
പദവികൾ[തിരുത്തുക]
- കേരള സർവകലാശാല യുണിയന്റെ അദ്ധ്യക്ഷനായിരുന്നു.
- കെ. എസ്. യു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
- യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
- 1977-ൽ രാജ്യസഭാംഗം
- 1979-ൽ രാജ്യസഭാംഗം
- 1972 മുതൽ 2015 വരെ കെ പി സി സി യുടെ നിർവാഹക സമതി അംഗമായിരുന്നു.
- 1980 മുതൽ 1989 വരെ തിരുനന്തപുരം ഡി സി സി പ്രസിഡന്റായിരുന്നു.
- 1993 - 1996 കാലഘട്ടത്തിൽ തിരുവനന്തപുരം വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു.
- 2001 മുതൽ 2004 വരെ കെ പി സി സി യുടെ ജനറൽ സെക്രട്ടറി
- 2005 മുതൽ 2012 വരെ കെ പി സി സിയുടെ വൈസ് പ്രസിഡന്റ്
- 2011ൽ കുറച്ചുകാലം കെ പി സി സിയുടെ ആക്ടിംഗ് പ്രസിഡന്റ്
- പ്രേംനസീർ ഫൌണ്ടേഷൻറെ ചെയർമാൻ
- 2013 മുതൽ 2016 വരെ മലയാളം മിഷൻ അധ്യക്ഷനായിരുന്നു.
പുസ്തകങ്ങൾ[തിരുത്തുക]
രാജീവ്ഗാന്ധി സൂര്യതേജസ്സിന്റെ ഓർമ്മയ്ക്ക്, വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ:ഗാന്ധിജിയുടെയും തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1996 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | എ. സമ്പത്ത് | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | സുശീല ഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1989 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സുശീല ഗോപാലൻ | സി.പി.എം., എൽ.ഡി.എഫ്. | ||
1984 | ചിഴയിൻകീഴ് ലോകസഭാമണ്ഡലം | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ. സുധാകരൻ | സി.പി.എം., എൽ.ഡി.എഫ്. | ||
1977* | കഴക്കൂട്ടം നിയമസഭാമണ്ഡലം | തലേക്കുന്നിൽ ബഷീർ | കോൺഗ്രസ് (ഐ.) | എ. ഇസ്യുദ്ദീൻ | എം.എൽ.ഒ |
- 1977-ൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണിക്ക് നിയമസഭാംഗമാകാനായി 1977-ൽ തലേക്കുന്നിൽ ബഷീർ രാജി വെച്ചു.
കുടുംബം[തിരുത്തുക]
പ്രമുഖ മലയാള ചലച്ചിത്ര നടനായ പ്രേംനസീറിന്റെ സഹോദരീ ഭർത്താവ് കൂടിയാണ് തലേക്കുന്നിൽ ബഷീർ.ഭാര്യ പരേതയായ സുഹ്റ ബഷീര്
അവലംബം[തിരുത്തുക]