പി.കെ. ബിജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. ബിജു
P.K. Biju.jpg
പി.കെ. ബിജു
ഇന്ത്യൻ പാർലമെന്റ് അംഗം
(ആലത്തൂർ)
ഔദ്യോഗിക കാലം
2009–2019
മുൻഗാമിconstituency created
പിൻഗാമിRamya Haridas
മണ്ഡലംആലത്തൂർ
വ്യക്തിഗത വിവരണം
ജനനം (1974-04-03) 3 ഏപ്രിൽ 1974  (47 വയസ്സ്)
കോട്ടയം, കേരളം
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം.)
പങ്കാളി(കൾ)വിജി വിജയൻ
വസതിമാഞ്ഞൂർ
As of ജനുവരി 27, 2016


പതിനഞ്ചാം ലോകസഭയിൽ ആലത്തൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ പി.കെ.ബിജു. സി.പി.ഐ.എം. അംഗമായ ഇദ്ദേഹം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സി.പി.ഐ.എം. കോട്ടയം ജില്ലാകമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു[1]. 2009-ലെ തെരഞ്ഞെടുപ്പിൽ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്.

ജീവിത രേഖ[തിരുത്തുക]

കോട്ടയം മാഞ്ഞൂർ സൗത്ത് പറയൻ പറമ്പിൽ കുട്ടപ്പന്റെയും ഭവാനിയുടെയും മകനായി 1974 ഏപ്രിൽ 3-നാണ്‌ പി.കെ.ബിജു ജനിച്ചത്.വിജി വിജയനാണ്‌ ഭാര്യ.

വിദ്യാഭ്യാസം[തിരുത്തുക]

മാഞ്ഞൂർ ശ്രീ നാരായണവിലാസം സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും പി.കെ.വി.എം.എൻ.എസ്.എസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യഭ്യാസവും പൂർത്തിയാക്കി.മാന്നാനം കെ.ഇ.കോളേജിൽ നിന്നും പ്രീഡിഗ്രിയും രസതന്ത്രത്തിൽ ബിരുദവും നേടി.പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ നിന്നും രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം , അതേ സ്ഥാപനത്തിൽ നിന്നും പോളിമർ രസതന്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കി.സ്വാഭാവിക റബ്ബറിന്റെയും പോളിവിനൈൽ ക്ലോറൈഡിന്റെയും സം‌യുക്തങ്ങൾ രൂപീകൃതമാകുന്നത് സംബന്ധിച്ച് ഗവേഷണം നടത്തിയ ബിജു, ഇതേ വിഷയത്തിൽ അന്താരാഷ്ട്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2][3]

രാഷ്ട്രീയം[തിരുത്തുക]

ഹൈസ്കൂൾ പഠനകാലത്ത് എസ്.എഫ്.ഐ-യിൽ അംഗമായ ബിജു, ബിരുദപഠന കാലയളവിൽ സം‌ഘടനയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി. 2003 മുതൽ തുടർച്ചയായി രണ്ടുതവണ എസ്.എഫ്.ഐ-യുടെസംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. പിന്നീട് ദേശീയ ജോയിന്റ് സെക്രട്ടറി,ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.2008 സെപ്തംബറിൽ കൊൽക്കത്തയിൽ നടന്ന എസ്.എഫ്.ഐ-യുടെ പതിമൂന്നാം ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2003 മുതൽ സി.പി.ഐ.എം. കോട്ടയം ജില്ലാ കമ്മിറ്റി അംഗം. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം,അക്കാദമിൿ കൗൺസിൽ അംഗം, സർവകലാശാല യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[4]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 ആലത്തൂർ ലോകസഭാമണ്ഡലം പി.കെ. ബിജു സി.പി.എം., എൽ.ഡി.എഫ് കെ.എ. ഷീബ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2009 ആലത്തൂർ ലോകസഭാമണ്ഡലം പി.കെ. ബിജു സി.പി.എം., എൽ.ഡി.എഫ് എൻ.കെ. സുധീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. മൂലതാളിൽ നിന്നും 2014-03-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 27, 2010.
  2. http://www.sciencedirect.com/science?_ob=ArticleURL&_udi=B6TXS-4S1C2P1-1&_user=10&_rdoc=1&_fmt=&_orig=search&_sort=d&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=4ab8c27abc8b7180b6645d057b29f177[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.materialsscience.pwr.wroc.pl/index.php?id=5&vol=vol25no4&abst=0
  4. http://www.pkbiju.com/biography.html
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.കെ._ബിജു&oldid=3661088" എന്ന താളിൽനിന്ന് ശേഖരിച്ചത്