അദ്ധ്യായം ഒന്നു മുതൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അധ്യായം ഒന്നുമുതൽ
അധ്യായം ഒന്നുമുതൽ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംഎ. രഘുനാഥ്
കഥഎം. ഡി രത്നമ്മ
തിരക്കഥജോൺ പോൾ
അഭിനേതാക്കൾമാധവി
മോഹൻ ലാൽ
എം.ജി. സോമൻ
ബാലൻ കെ നായർ
കവിയൂർ പൊന്നമ്മ
ഗാനരചനഎം ഡി രാജേന്ദ്രൻ
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. രാജഗോപാൽ
വിതരണംഹർഷാഞ്ജലി
സ്റ്റുഡിയോഹർഷാഞ്ജലി
റിലീസിങ് തീയതി
  • 27 സെപ്റ്റംബർ 1985 (1985-09-27)
രാജ്യംഭാരതം
ഭാഷമലയാളം

ജോൺപോളിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ സിനിമയാണ് അധ്യായം ഒന്നു മുതൽ . ഈ ചലച്ചിത്രത്തിൽ മാധവി, മോഹൻ ലാൽ, എം.ജി. സോമൻ, ബാലൻ കെ നായർ, കവിയൂർ പൊന്നമ്മ വേണു നാഗവള്ളി ,ബഹദൂർ.തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ്‍‍ സംഗീതം നൽകിയിരിക്കുന്നു. [1][2][3]

Plot[തിരുത്തുക]

ഒരു തറവാട്ടിൽ അംഗമായ സീത തന്റെ അപ്പച്ചിയുടെ മകനായ വിഷ്ണുമുമായി സ്നേഹത്തിലാണ്. പക്ഷേ അവളുടെ അച്ഛൻ കേശവക്കുറുപ്പ് താഴ്നജാതിയിലെ വിവാഹത്തിനു സമ്മതിക്കുന്നില്ല. അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി ബാങ്ക് ജീവനക്കാരനുമായി വിവാഹിതയാകുന്നു. അവൾ ഒരുവിധം പൊരുത്തപ്പെട്ടുവരുമ്പോഴെക്കും അയാൾ ഒരു വഴിയപകടത്തിൽ മരണപ്പെടുന്നു. പിന്നീട അച്ഛൻ നാരായണൻ എന്ന രണ്ട് മക്കളുള്ള വിഭാര്യനുമായി വിവാഹം ഉറപ്പിക്കുന്നു. അവൾ ഒരുവിധം അയാളുടെ മക്കളുമായി കഴിയുന്നു. ഹൃദ്രോഗിയായ അയാൾ മരിക്കുന്നു. നാരായണന്റെ സഹോദരിയുടെ ശല്യം സഹിക്കാതെ അവൾ വീടു വിടുന്നു. അവൾ വിഷ്ണുവിനെ വിവാഹം കഴിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

Soundtrack[തിരുത്തുക]

എം ഡി രാജേന്ദ്രന്റെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ സംഗീതം
1 അക്കുത്തിക്കുത്താന സുനന്ദയും സംഘവും എം.ഡി. രാജേന്ദ്രൻ ജെറി അമൽദേവ്
2 ഇല്ലില്ലം കാവിൽ ഉണ്ണിമേനോൻ എം.ഡി. രാജേന്ദ്രൻ ജെറി അമൽദേവ്

References[തിരുത്തുക]

  1. "Adhyaayam Onnumuthal". www.malayalachalachithram.com. Retrieved 21 October 2014.
  2. "Adhyaayam Onnumuthal". malayalasangeetham.info. Retrieved 21 October 2014.
  3. "Adhyaayam Onnumuthal". spicyonion.com. Retrieved 21 October 2014.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അദ്ധ്യായം_ഒന്നു_മുതൽ&oldid=2556210" എന്ന താളിൽനിന്ന് ശേഖരിച്ചത്