ചന്ദ്രലേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandralekha (1997 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചന്ദ്രലേഖ
VCD പുറംചട്ട
സംവിധാനംപ്രിയദർശൻ
നിർമ്മാണംഫാസിൽ
രചനപ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
സുകന്യ
പൂജ ബത്ര
നെടുമുടി വേണു
ഇന്നസെന്റ്
& അനിൽ കപൂർ (അതിഥിതാരം)
സംഗീതംബേണി ഇഗ്നേഷ്യസ്
ഗിരീഷ് പുത്തഞ്ചേരി (ഗാനരചന)
ഛായാഗ്രഹണംജീവ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി
  • സെപ്റ്റംബർ 4, 1997 (1997-09-04)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2 കോടി (ഏകദേശം)
സമയദൈർഘ്യം172 മിനിട്ടുകൾ

ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചന്ദ്രലേഖ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസൻ - മോഹൻലാൽ ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ താളവട്ടം (1986), ചിത്രം (1988), കിലുക്കം (1991), അദ്വൈതം (1991), തേന്മാവിൻ കൊമ്പത്ത് (1994) എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.1995-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈൽ യു വേർ സ്ലീപ്പിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

കഥാസാരം[തിരുത്തുക]

അപ്പു(മോഹൻലാൽ) എന്ന തൊഴിലില്ലാത്ത വ്യക്തി ചന്ദ്രയുടെ ജീവൻ രക്ഷിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവളുടെ ബന്ധുക്കൾ അവനെ ഭർത്താവായി തെറ്റിദ്ധരിക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായതിനാൽ പണം നേടാൻ കഴിയുമെന്ന് കരുതുന്നതിനാൽ അവൻ ഭർത്താവായി അഭിനയിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ചിത്രത്തിലെ ജനപ്രിയഗാനങ്ങൾ രചിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ബേണി ഇഗ്നേഷ്യസ് ആണ്.

നമ്പർ ഗാനം ഗായകർ
1 അപ്പുക്കുട്ടാ തൊപ്പിക്കാരാ എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര
2 അമ്മൂമ്മക്കിളി കെ. എസ്. ചിത്ര
3 മാനത്തെ ചന്ദിരനൊത്തൊരു എം. ജി. ശ്രീകുമാർ, മാൽഗുഡി ശുഭ, കോറസ്
4 ഇന്നലെ മയങ്ങുന്ന സുജാത
5 താമരപ്പൂവിൽ എം. ജി. ശ്രീകുമാർ

മറ്റ് ഭാഷകളിലെ പതിപ്പുകൾ[തിരുത്തുക]

ചന്ദ്രലേഖ 1998 ൽ അതേ പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തു, മോഹൻലാലിന്റെ വേഷം നാഗാർജുന അവതരിപ്പിച്ചു. 2000 ൽ രാജ് കൻവാർ സംവിധാനം ചെയ്ത സൽമാൻ ഖാൻ അഭിനയിച്ച ഹർ ദിൽ ജോ പ്യാർ കരേഗ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. രമേശ് അരവിന്ദ് നായകനായ ഹേ സരസു എന്ന പേരിൽ ഇത് കന്നഡയിലേക്ക് റീമേക്ക് ചെയ്തു. എ വെങ്കിടേഷ് സംവിധാനം ചെയ്ത സുമ്മ നച്ചുനു ഇരുക്ക് എന്ന പേരിൽ കഥ തമിഴിലേക്കും സ്വീകരിച്ചിരിക്കുന്നു.

നുറുങ്ങുകൾ[തിരുത്തുക]

  • ബോളിവുഡ് നടനായ അനിൽ കപൂർ ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. മാനസികരോഗിയായ അദ്ദേഹത്തിന്റെ കഥാപാത്രത്തെ യഥാർത്ഥ ആൽഫിയായി അപ്പുക്കുട്ടൻ നായർ തെറ്റിദ്ധരിക്കുന്നു.
  • ഈ ചിത്രം തെലുങ്കിൽ ചന്ദ്രലേഖ എന്ന പേരിൽത്തന്നെ പുനർനിർമ്മിച്ചു. നാഗാർജ്ജുനയാണ് ആ ചിത്രത്തിലെ നായകൻ.
  • സൽമാൻ ഖാൻ അഭിനയിച്ച ഹർ ദിൽ ജോ പ്യാർ കരേഗ എന്ന ഹിന്ദി ചിത്രമായി ഈ ചിത്രം അനൗദ്യോഗികമായി പുനർനിർമ്മിച്ചു.
  • പവർ സ്റ്റാർ ശ്രീനിവാസൻ അഭിനയിച്ച സുമ്മാ നച്ച്‌നു ഇരിക്കു മൂവി എന്ന തമിഴ് ചിത്രത്തിൽ ഈ ചിത്രത്തിന്റെ കഥ ചേർത്തിട്ടുണ്ട്.
  • പുറത്തിറങ്ങിയ ആദ്യ വാരം തന്നെ റെക്കോർഡ് ബ്രേക്കിംഗ് കളക്ഷനോടെ ഈ ചിത്രം വലിയൊരു ഹിറ്റായി മാറി. അതിനു ശേഷം ആ വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി.
  • തിരുവനന്തപുരത്തെ കൃപയിൽ ഈ ചിത്രം 162 ദിവസങ്ങൾ പ്രദർശിപ്പിക്കുകയും 68 ലക്ഷം ഗ്രോസ് നേടുകയും ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചന്ദ്രലേഖ&oldid=3763470" എന്ന താളിൽനിന്ന് ശേഖരിച്ചത്