കനകദുർഗ
Jump to navigation
Jump to search
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ആന്ധ്രാക്കാരിയായ കനകദുർഗ പ്രഫഷനൽ നാടകവേദിയിൽ നിന്നാണു സിനിമയിലെത്തുന്നത്. ചെന്നൈയിലെ പ്രമുഖമായൊരു നാടകസമിതിയിൽ നിന്നാണു നെല്ലിൽ അഭിനയിക്കാൻ കനകദുർഗ ശോഭനാ പരമേശ്വരൻ നായരെ കാണാനെത്തിയത്. ആയിരത്തോളം വേദികളിൽ നാടകമഭിനയിച്ച പരിചയസമ്പത്തു സിനിമയിൽ തുണയായി.
ക്യാമറാമാനും മലയാളിയുമായ പരേതനായ ഹേമചന്ദ്രനാണു ഭർത്താവ്. ആറുവർഷം മുൻപായിരുന്നു ഹേമചന്ദ്രന്റെ മരണം. 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ ആണു കനകദുർഗ ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്. .
കനകദുർഗയുടെ മകൾ മാനസ, അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലൂടെ മലയാളസിനിമയിൽ അരങ്ങേറിയിരിക്കുന്നു. തെലുങ്കിൽ മൂന്നു ചിചത്രങ്ങളിൽ അഭിനയിച്ച മാനസ യാദൃച്ഛികമായാണു മലയാളത്തിൽ എത്തുന്നത്. ചെന്നൈയിൽ മൂന്നാംവർഷ സൈക്കോളജി വിദ്യാർത്ഥിനിയാണു മാനസ.