തമ്പി കണ്ണന്താനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തമ്പി കണ്ണന്താനം
Thampi kannanthanam.jpg
ജനനം(1953-12-11)11 ഡിസംബർ 1953
മരണം2 ഒക്ടോബർ 2018(2018-10-02) (പ്രായം 64)
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമാതാവ്, രചയിതാവ്, നടൻ
സജീവ കാലം1980 – 2004[1]
ജീവിതപങ്കാളി(കൾ)കുഞ്ഞുമോൾ

മലയാളചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായിരുന്നു തമ്പി കണ്ണന്താനം. പ്രശസ്ത നടൻ മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്.[2][3][4] 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഏതാനും ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജന്മാന്തരം, ആ നേരം അൽപ്പദൂരം, ഫ്രീഡം എന്നീ ചിത്രങ്ങൾക്കാണ് തിരക്കഥ രചിച്ചിട്ടുള്ളത്. മദ്രാസിലെ മോൻ, അട്ടിമറി, ഒലിവർ ട്വിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2001 ൽ ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി ചിത്രവും സംവിധാനം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിവ ഉൾപ്പെടുന്നു. 2001 ൽ കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ പുത്രൻ പ്രണവ് ഒരു ബാലതാരമായി അഭിനയ രംഗത്തു പ്രവേശിച്ചിരുന്നു.

1980-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004-നു ശേഷം മലയാളചലച്ചിത്രവേദിയിൽ സജീവമല്ലാതെയായി. 2004 ൽ ഫ്രീഡം എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുകയുണ്ടായില്ല. 2018 ഒക്ടോബർ 2-ന് അദ്ദേഹം അന്തരിച്ചു.

വ്യക്തി വിവരം[തിരുത്തുക]

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11നു് ജനനം. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, ഐഞ്ചൽ.[5] സംവിധായകരായ ശശികുമാറിൻറേയും ജോഷിയുടെയും സഹായി ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. ശശികുമാറിന്റെ മദ്രാസിലെ മോൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ൽ താവളം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. എന്നാൽ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്.

2018 ഒക്ടോബർ 2-ന് തന്റെ 65-ആം വയസ്സിൽ കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[6] മൃതദേഹം കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

രചന[തിരുത്തുക]

സഹസംവിധാനം[തിരുത്തുക]

*പോസ്റ്റ്മോർട്ടം - 1982

നടൻ[തിരുത്തുക]

ഇതാ ഇന്നു മുതൽ, അട്ടിമറി, മദ്രാസിലെ മോൻ, നിർണ്ണയം.

അവലംബം[തിരുത്തുക]

  1. malayalasangeetham.info-ൽ നിന്നും. 04.03.2018-ൽ ശേഖരിച്ചത്
  2. "തമ്പി കണ്ണന്താനം മോഹൻലാലിനെ വെല്ലുവിളിച്ചു". www.mangalam.com.
  3. "All you want to know about #ThampiKannanthanam".
  4. "Thampi Kannanthanam about Mohanlal". മൂലതാളിൽ നിന്നും 2018-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-06-15.
  5. "List of Malayalam Movies by Movie attimari". malayalasangeetham.info.
  6. "Filmmaker Thampi Kannanthanam passes away". Indian Express. ശേഖരിച്ചത് 2 October 2018.

അധിക വിവരങ്ങൾക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമ്പി_കണ്ണന്താനം&oldid=3633594" എന്ന താളിൽനിന്ന് ശേഖരിച്ചത്