ഭൂമിയിലെ രാജാക്കന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയിലെ രാജാക്കന്മാർ
സംവിധാനംതമ്പി കണ്ണന്താനം
നിർമ്മാണംജോയ് തോമസ്
രചനഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
അടൂർ ഭാസി
നളിനി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
റിലീസിങ് തീയതി19 ജൂൺ 1987
ഭാഷമലയാളം

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണവും തമ്പി കണ്ണന്താനം സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ചലച്ചിത്രമാണ് ഭൂമിയിലെ രാജാക്കന്മാർ.[1] [2] [3] ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അടൂർ ഭാസി, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

കഥാസംഗ്രഹം[തിരുത്തുക]

തെക്കുംകൂർ രാജകുടുംബത്തിലെ വലിയ തമ്പുരാൻ (ഭാസി) തന്റെ അനന്തരാവകാശിയായ മഹേന്ദ്ര വർമ്മയെ (മോഹൻലാൽ) രാഷ്ട്രീയത്തിലിറക്കുവാൻ ആഗ്രഹിക്കുന്നു. ഇതിനായി തമ്പുരാൻ മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും മകനെ ഒരു മന്ത്രിയാക്കി മാറ്റുകയും ചെയ്യുന്നു. മന്ത്രിയായി സ്ഥാനമേറ്റ മഹേന്ദ്ര വർമ്മയ്ക്കു പിന്നീട് മനംമാറ്റമുണ്ടാകുകയും സുഹൃത്തായ ജയനുമായി (സുരേഷ് ഗോപി) ചേർന്ന് മുഖ്യമന്ത്രിയുടെ നയങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നു.[4][5]

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഷിബു ചക്രവർത്തി രചിച്ച ഗാനങ്ങൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയിരിക്കുന്നു.

നം. ഗാനം ആലാപനം രചന ദൈർഘ്യം (m:ss)
1 നിൻ കണ്ണുകൾ കവിത കെ.ജെ. യേശുദാസ് ഷിബു ചക്രവർത്തി
2 ശുക്ലാംബരധരം [ശ്ലോകം] ഷിബു ചക്രവർത്തി
3 സിന്ദൂരവാനിൽ മുല്ലപ്പൂങ്കാവിൽ ഉണ്ണിമേനോൻ ഷിബു ചക്രവർത്തി

അവലംബം[തിരുത്തുക]

  1. https://www.malayalachalachithram.com/movie.php?i=2007
  2. https://malayalasangeetham.info/m.php?2712
  3. https://www.imdb.com/name/nm0482320/?ref_=tt_cl_t1
  4. "Bhoomiyile Raajakkanmar". www.malayalachalachithram.com. ശേഖരിച്ചത് 2014-10-17.
  5. "Bhoomiyile Raajakkanmar". malayalasangeetham.info. ശേഖരിച്ചത് 2014-10-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭൂമിയിലെ_രാജാക്കന്മാർ&oldid=2850301" എന്ന താളിൽനിന്ന് ശേഖരിച്ചത്