ഉള്ളടക്കത്തിലേക്ക് പോവുക

ഡെന്നീസ്‌ ജോസഫ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെന്നീസ്‌ ജോസഫ്‌
ചിത്രീകരണത്തിനിടയിൽ
Born1957 ഒക്ടോബർ 20
Died2021 മെയ് 10
Occupation(s)തിരക്കഥാകൃത്ത്, സംവിധായകൻ, ജേർണലിസ്റ്റ്
Years active1985 – മുതൽ
Spouseലീന ഡെന്നീസ്
Childrenഎലിസബത്ത്,റോസി,ജോസ്

മലയാളതിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ഡെന്നീസ് ജോസഫ് (ജീവിതകാലം, ഒക്ടോബർ 20, 1957 – മെയ് 10, 2021)[1]. 1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യ' എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

ഇദ്ദേഹം തിരക്കഥ രചിച്ച നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), സംഘം, നമ്പർ 20 മദ്രാസ് മെയിൽ (1990), കോട്ടയം കുഞ്ഞച്ചൻ (1990), ഇന്ദ്രജാലം (1990), ആകാശദൂത് (1993), പാളയം (1994), എഫ്.ഐ.ആർ (1999) എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്. സംവിധായകൻ ജോഷി, തമ്പി കണ്ണന്താനം എന്നിവരുമായി ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം. അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഡെന്നിസ് ജോസഫിന്റെ മനു അങ്കിൾ എന്ന ചിത്രം1988 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും 1989 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു.[2][3]ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം.

ആദ്യകാലം

[തിരുത്തുക]

1957 ഒക്ടോബർ 20 ന് കേരളത്തിലെ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ[4] ജനിച്ച അദ്ദേഹം നടൻ ജോസ് പ്രകാശിന്റെ അനന്തരവനാണ്.[5]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

തിരക്കഥകൾ

[തിരുത്തുക]
വർഷംസിനിമഅഭിനേതാക്കൾസംവിധാനം
2013ഗീതാഞ്ജലിമോഹൻലാൽ, ഇന്നസെന്റ്, കീർത്തി, നിഷാൻപ്രിയദർശൻ
2010കന്യാകുമാരി എക്സ്പ്രസ്സുരേഷ് ഗോപി, ലെന, ബാബു ആന്റണിടി. എസ്. സുരേഷ് ബാബു
2009പത്താം നിലയിലെ തീവണ്ടിജയസൂര്യ, മീര നന്ദൻ, ഇന്നസെന്റ്, അനൂപ് മേനോൻജോഷി മാത്യൂ
2009കഥ, സംവിധാനം കുഞ്ചാക്കോശ്രീനിവാസൻ, തിലകൻ, ജഗതി ശ്രീകുമാർ, മീന ദുരയ്യരാജ്ഹരിദാസ് കേശവൻ
2008ആയുർരേഖശ്രീനിവാസൻ, മുകേഷ്, സായ് കുമാർ, ലക്ഷ്മി ശർമ്മ, ഉർവശി, ഇന്ദ്രജിത്ത് സുകുമാരൻജി. എം. മനു
2006ചിരട്ട കളിപ്പാട്ടങ്ങൾമുകേഷ്, സലിം കുമാർജോസ് തോമസ്
2005തസ്കരവീരൻമമ്മൂട്ടി, നയൻതാര, മധു, ഭീമൻ രഘു, ഇന്നസെന്റ്പ്രമോദ് പപ്പൻ
2004വജ്രംമമ്മൂട്ടി, ബാബു ആന്റണി, മനോജ് കെ. ജയൻ, നന്ദിനി, രാജൻ പി. ദേവ്, വസുന്തര ദാസ്പ്രമോദ് പപ്പൻ
2002ഫാന്റംമമ്മൂട്ടി, നെടുമുടി വേണു, മനോജ് കെ. ജയൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, എൻ. എഫ്. വർഗ്ഗീസ്, ലാലു അലക്സ്ബിജു വർക്കി
1998എഫ്.ഐ.ആർസുരേഷ് ഗോപി, ഇന്ദ്രജ, ബിജു മേനോൻ, സായ് കുമാർ, നരേന്ദ്ര പ്രസാദ്, ജനാർദ്ദനൻഷാജി കൈലാസ്
1997ഭൂപതിസുരേഷ് ഗോപി, തിലകൻ, കനക, പ്രിയ രാമൻജോഷി
1997ശിബിരംമനോജ് കെ. ജയൻ, വിജയരാഘവൻ, സുകുമാരൻ, സായ്കുമാർ, രാജൻ പി. ദേവ്, ദിവ്യാ ഉണ്ണിടി. എസ്. സുരേഷ് ബാബു
1996മാൻ ഓഫ് ദ മാച്ച്ബിജു മേനോൻ, വാണി വിശ്വനാഥ്, മാണി സി. കാപ്പൻ, ഷിജുജോഷി മാത്യൂ
1995ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ്മുരളി, കെ. ബി. ഗണേഷ് കുമാർ, സുകുമാരൻ, എം.ജി. സോമൻ, മഞ്ജുള വിജയകുമാർ, ബാബു ആന്റണിടി. എസ്. സുരേഷ് ബാബു
1995അഗ്രജൻമനോജ് കെ. ജയൻ, തിലകൻ, കെ. ബി. ഗണേഷ് കുമാർ, നെടുമുടി വേണു, രാജൻ പി. ദേവ്, എൻ. എഫ്. വർഗീസ്, കസ്തൂരിഡെന്നീസ് ജോസഫ്
1994പാളയംമനോജ് കെ. ജയൻ, ഉർവശി, രതീഷ്, ജഗദീഷ്, സായ്കുമാർ, രാജൻ പി. ദേവ്ടി. എസ്. സുരേഷ് ബാബു
1993അർത്ഥനമുരളി, രാധിക, പ്രിയ രാമൻ, വിനീത്ഐ. വി. ശശി
1993സരോവരംമമ്മൂട്ടി, ജയസൂര്യ, തിലകൻ, നരേന്ദ്രപ്രസാദ്, ജനാർദ്ദനൻജെസി
1993ഗാന്ധർവംമോഹൻലാൽ, കഞ്ചൻ, ജഗതി ശ്രീകുമാർ, ദേവൻ, സുബൈർ, കവിയൂർ പൊന്നമ്മസംഗീത് ശിവൻ
1993ആകാശദൂത്മുരളി, മാധവി, നെടുമുടി വേണു, സുബൈർ, ജഗതി ശ്രീകുമാർ, എൻ. എഫ്. വർഗ്ഗീസ്സിബി മലയിൽ
1992കിഴക്കൻ പത്രോസ്മമ്മൂട്ടി, ഉർവശി, പാർവതി , ഇന്നസെന്റ്, കിഴക്കൻ പത്രോസ്, രാജൻ പി. ദേവ്ടി. എസ്. സുരേഷ് ബാബു
1992മഹാനഗരംമമ്മൂട്ടി, പൂനം ദാസ് ഗുപ്ത, തിലകൻ, മുരളിടി. കെ. രാജീവ് കുമാർ
1992മാന്യന്മാർമുകേഷ്, ശ്രീനിവാസൻ, രമ്യ കൃഷ്ണൻ, ജഗദീഷ്, ജഗതി ശ്രീകുമാർടി. എസ്. സുരേഷ് ബാബു
1991തുടർക്കഥസായ്കുമാർ, ശ്രീനിവാസൻ, മാത്തുഡെന്നീസ് ജോസഫ്
1990ഒളിയമ്പുകൾമമ്മൂട്ടി, രേഖ, സായ്കുമാർ, ഐശ്വര്യ, സുകുമാരൻ, ജഗതി ശ്രീകുമാർ, തിലകൻഹരിഹരൻ
1990ഇന്ദ്രജാലംമോഹൻലാൽ, ഗീത, രാജൻ പി. ദേവ്, ബാലൻ കെ. നായർ, ശ്രീജതമ്പി കണ്ണന്താനം
1990കോട്ടയം കുഞ്ഞച്ചൻമമ്മൂട്ടി, രഞ്ജിനി, ബാബു ആന്റണി, ഇന്നസെന്റ്, സുകുമാരൻടി. എസ്. സുരേഷ് ബാബു
1990കൂടിക്കാഴ്ചജയറാം, ബാബു ആന്റണി, ജഗദീഷ്, ഉർവശിടി. എസ്. സുരേഷ് ബാബു
1990നമ്പർ 20 ംമദ്രാസ് മെയിൽമോഹൻലാൽ, മമ്മൂട്ടി, അശോകൻ, സുചിത്ര, ജയഭാരതി, സുമലതജോഷി
1989നായർ സാബ്മമ്മൂട്ടി, മുകേഷ്, സുരേഷ് ഗോപി, ലിസി, ദേവൻ, സുമലതജോഷി
1988ദിനരാത്രങ്ങൾമമ്മൂട്ടി, മുകേഷ്, സുമലത, ദേവൻജോഷി
1988മനു അങ്കിൾമമ്മൂട്ടി, സുരേഷ് ഗോപി,ലിസി, എം. ജി. സോമൻഡെന്നീസ് ജോസഫ്
1988തന്ത്രംമമ്മൂട്ടി, രതീഷ്, ഉർവശി, ജഗന്നാത വർമ്മജോഷി
1988സംഘംമമ്മൂട്ടി, പാർവതി, മുകേഷ്, തിലകൻ, ബാലൻ കെ. നായർജോഷി
1987വഴിയോരക്കാഴ്ചകൾമോഹൻലാൽ, അംബിക, രതീഷ്, സുരേഷ് ഗോപിതമ്പി കണ്ണന്താനം
1987ന്യൂ ഡെൽഹിമമ്മൂട്ടി, ഉർവശി, സുമലത, സുരേഷ് ഗോപി, ദേവൻജോഷി
1987കഥക്ക് പിന്നിൽമമ്മൂട്ടി, ദേവി ലളിത, ലാലു അലക്സ്, തിലകൻ, എം. ജി. സോമൻകെ. ജി. ജോർജ്ജ്
1986പ്രണാമംമമ്മൂട്ടി, സുഹാസിനി, നെടുമുടി വേണു, ബാബു ആന്റണിഭരതൻ
1986സായം സന്ധ്യമമ്മൂട്ടി, സുരേഷ് ഗോപി, ഗീത, മോനിഷ, അശോകൻജോഷി
1986വീണ്ടുംമമ്മൂട്ടി, രതീഷ്ജോഷി
1986ആയിരം കണ്ണുകൾമമ്മൂട്ടി, ശോഭന, രതീഷ്ജോഷി
1986ഭൂമിയിലെ രാജാക്കന്മാർമോഹൻലാൽ, സുരേഷ് ഗോപി, നളിനി, ജഗതി ശ്രീകുമാർതമ്പി കണ്ണന്താനം
1986രാജാവിന്റെ മകൻമോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബികതമ്പി കണ്ണന്താനം
1986ന്യായവിധിമമ്മൂട്ടി, സുകുമാരൻ, ശോഭന, സുലക്ഷന, ലാലു അലക്സ്ജോഷി
1986ശ്യാമമമ്മൂട്ടി, മുകേഷ്, സുമലത, നദിയാ മൊയ്ദു, ലാലു അലക്സ്ജോഷി
1985നിറക്കൂട്ട്മമ്മൂട്ടി, ഉർവശി, ലിസി, സുമലതജോഷി
1985 ഈറൻ സന്ധ്യ മമ്മൂട്ടി, ശോഭന, റഹ്മാൻ, ജോസ് പ്രകാശ്ജെസി

സംവിധാനം

[തിരുത്തുക]
വർഷംസിനിമഅഭിനേതാക്കൾതിരക്കഥ
1995അഗ്രജൻമനോജ് കെ. ജയൻ, തിലകൻ, ഷമ്മി തിലകൻസ്വയം
1991തുടർക്കഥസായ് കുമാർ, ശ്രീനിവാസൻ, മാതുസ്വയം
1990അപ്പുമോഹൻലാൽ, സുനിതശ്രീകുമാരൻ തമ്പി
1989അഥർവ്വംമമ്മൂട്ടി, സിൽക് സ്മിതഷിബു ചക്രവർത്തി
1988മനു അങ്കിൾമമ്മൂട്ടി, മോഹൻലാൽ, ലിസിസ്വയം

അവലംബം

[തിരുത്തുക]
  1. Kumar, P. k Ajith (2021-05-10). "Adieu to Malayalam cinema's master writer". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-10.
  2. ലേഖകൻ, മാധ്യമം. "തിരക്കഥാകൃത്തും സംവിധായകനുമായ​ ഡെന്നീസ്​ ജോസഫ്​ അന്തരിച്ചു". Madhyamam (in ഇംഗ്ലീഷ്). Retrieved 2021-05-10. {{cite web}}: zero width space character in |title= at position 30 (help)
  3. http://www.newindianexpress.com/cities/kochi/article348742.ece?service=print
  4. "തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-05-10.
  5. http://www.newindianexpress.com/cities/kochi/article348742.ece?service=print
"https://ml.wikipedia.org/w/index.php?title=ഡെന്നീസ്‌_ജോസഫ്‌&oldid=4099828" എന്ന താളിൽനിന്ന് ശേഖരിച്ചത്