ജോയ് തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ജോയ് തോമസ്
ഇടുക്കി ജില്ലയിലെ ഐക്യജനാധിപത്യമുന്നണി ചെയർമാൻ
In office
പദവിയിൽ വന്നത്
2006
മുൻഗാമിഅലക്സ് കോഴിമല
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഇടുക്കി
ഓഫീസിൽ
2001–2006
മുൻഗാമിഇ.എം. അഗസ്തി
പിൻഗാമിപി.ടി. തോമസ്
ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്
ഓഫീസിൽ
2001–2006
ജനറൽ സെക്രട്ടറി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി
ഓഫീസിൽ
1986–2001
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്
ഓഫീസിൽ
1981–1983
പിൻഗാമിഇ.എം. അഗസ്തി
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)റോസമ്മ മേരി ജോയ്
അൽമ മേറ്റർകേരള ലോ അക്കാദമി ലോ കോളേജ്
ഗവണ്മെന്റ് ലോ കോളേജ്

ജോയ് തോമസ് കോൺഗ്രസ് അംഗമായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിന്റെ പ്രസിഡന്റാണ്[1] .

ജീവിതരേഖ[തിരുത്തുക]

ഇടുക്കിയിലാണ് ഇദ്ദേഹം ജനിച്ചത്. തൊടുപുഴയിലെ ന്യൂമാൻ കോളേജിൽ ഇദ്ദേഹം ബി.എ. ഡിഗ്രിയും, തിരുവനന്തപുരത്തെ ലോ അക്കാദമിയിൽ നിന്ന് ബാച്ചിലർ ഓഫ് ലോ ബിരുദവും നേടുകയുണ്ടായി.

പതിനാലാം വയസ്സിൽ കെ.എസ്.യു. പ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹം തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ലോ അക്കാദമിയിലെ പഠനത്തിനിടെയും ഇദ്ദേഹം രാഷ്ട്രീയപ്രവർത്തനം തുടർന്നു. കെ.എസ്.യു. വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി ഇദ്ദേഹത്തെ നിയമിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം യൂത്ത് കോൺഗ്രസിന്റെ ഇടുക്കി വൈസ് പ്രസിഡന്റായി. പിന്നീട് ഇദ്ദേഹത്തിന് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനം നൽകപ്പെട്ടു. 2001 വരെ ഇദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. 2001-ൽ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇദ്ദേഹത്തെ ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിച്ചു[2]. ഈ സമയത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ നിയന്ത്രണം ഇദ്ദേഹം ഇടതു ജനാധിപത്യ മുന്നണിയിൽ നിന്ന് പിടിച്ചെടുത്തു. 2006 അസംബ്ലി തിരഞ്ഞെടുപ്പ് വരെ ഇദ്ദേഹം സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ഐക്യജനാധിപത്യമുന്നണി ചെയർമാനായി നിയമിച്ചു.

വിവാദങ്ങൾ[തിരുത്തുക]

സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ പി.ജെ. കുര്യനെതിരേ കള്ള സാക്ഷികളെ ഉണ്ടാക്കിയത് എം.എം. മണിയാണെന്ന് ജോയ് തോമസ് പ്രസ്താവിച്ചത് വിവാദമുണ്ടാക്കിയിരുന്നു[3] ഒരു ഉന്നത സി.പി.എം. നേതാവിന്റെ നിർദ്ദേശപ്രകാരമാണ് കള്ള സാക്ഷികളെ ഉണ്ടാക്കിയതെന്നും ഇത് മണി തന്നെ കുര്യനോട് പറഞ്ഞിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.[2]

വ്യക്തി ജീവിതം[തിരുത്തുക]

ഇദ്ദേഹം വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമാണ്.

അവലംബം[തിരുത്തുക]

  1. "കേരളത്തിന്‌ ഈ വർഷം അഞ്ചുലക്ഷം ടൺ വീതം ഗോതമ്പും അരിയും: കെ.വി. തോമസ്‌". മംഗളം. 20 നവംബർ 2012. ശേഖരിച്ചത് 10 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "സൂര്യനെല്ലി കേസിൽ കള്ളസാക്ഷികളെ ഉണ്ടാക്കിയത് ഉന്നതന്റെ നിർദ്ദേശപ്രകാരം". സത്യം ഓൺലൈൻ. 30 നവംബർ 2012. ശേഖരിച്ചത് 10 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "കുര്യനെതിരെ കള്ള സാക്ഷികളെ ഉണ്ടാക്കിയത് മണി: ജോയി തോമസ്". മനോരമ ഓൺലൈൻ. 30 നവംബർ 2012. ശേഖരിച്ചത് 10 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Joy Thomas
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജോയ്_തോമസ്&oldid=3632292" എന്ന താളിൽനിന്ന് ശേഖരിച്ചത്