ഷിബു ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിബു ചക്രവർത്തി
ജനനം
ഷിബു രാജീവ്

(1961-02-17) 17 ഫെബ്രുവരി 1961  (63 വയസ്സ്)
കലൂർ, എറണാകുളം ജില്ല
തൊഴിൽമലയാള ചലച്ചിത്ര ഗാന രചയിതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1986 - തുടരുന്നു
ജീവിതപങ്കാളി(കൾ)ഷിജി
കുട്ടികൾ2

മലയാള ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവർത്തി.(ജനനം : 17 ഫെബ്രുവരി 1961) 1986-ൽ റിലീസായ ശ്യാമ എന്ന സിനിമയിലെ ചെമ്പരത്തിപ്പൂവേ ചൊല്ല്... എന്ന ഗാനത്തോടെ പ്രശസ്തനായി. 1990-2000 കാലഘട്ടത്തിൽ ഹിറ്റുകളായ മലയാള ചലച്ചിത്ര ഗാനങ്ങൾ ഷിബുവിൻ്റെ സംഭാവനകളാണ്‌.[1][2][3][4]

ജീവിതരേഖ[തിരുത്തുക]

കെ.ജി.ദാസിൻ്റേയും ലീലയുടേയും മകനായി 1961 ഫെബ്രുവരി 17ന് എറണാകുളം ജില്ലയിലെ കലൂരിൽ ജനനം. ഇടപ്പള്ളി സെൻറ്. ജോർജ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ ഷിബു മഹാരാജാസ് കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി. പത്രപ്രവർത്തനത്തിൽ ഡിപ്ലോമ നേടിയ ഷിബു പഠനകാലത്ത് തന്നെ ചെറിയ ജോലികൾ ചെയ്ത് പോന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഒരു പരസ്യ സ്ഥാപനത്തിൽ ലേ ഔട്ട് ആർട്ടിസ്റ്റായി പ്രവർത്തിച്ചു.

പരസ്യങ്ങളുടെ ലോകമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരവെ ജിംഗിളുകൾക്കായി വരികളെഴുതാൻ തുടങ്ങി. മലയാളത്തിൽ ഒരു കാലത്തെ ശ്രദ്ധേയ ജിംഗിളുകൾ എല്ലാം തന്നെ ഷിബുവിൻ്റെ സംഭാവനകളാണ്. മനസിൻ്റെ തളിർ മരത്തിൽ(ആലുക്കാസ് ജ്വല്ലറി), അൽ-ബയാൻ വാട്ടർ(മുത്തശി തൊടിയിലെ), ആലപ്പാട്ട് ജ്വല്ലഴേസ്, കരിക്കിനേത്ത്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്ക് വേണ്ടി ഷിബു ഒരുക്കിയ വരികൾ പ്രശസ്തമായിരുന്നു.

ജിംഗിളുകൾക്ക് സാഹിത്യമെഴുതി തുടങ്ങിയത് ചെറിയ തോതിൽ ആൽബങ്ങൾക്കും മറ്റുമായി വരികളെഴുതാൻ പ്രചോദനമായി. 1985-ൽ റിലീസായ നിറക്കൂട്ട് എന്ന ചിത്രത്തിലെ ഡിസൈനിംഗ് യൂണിറ്റുമായി സഹകരിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് എത്തിയ ഷിബു 1985-ൽ റിലീസായ ഉപഹാരം എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനരചന നിർവഹിച്ചത്. ഉപഹാരം സിനിമ വെള്ളിത്തിരയിൽ പരാജയപ്പെട്ടതോടെ അതിലെ ഗാനങ്ങൾ ആരും ശ്രദ്ധിച്ചില്ല. 1986-ൽ റിലീസായ ശ്യാമ എന്ന സിനിമയിലെ ചെമ്പരത്തിപ്പൂവെ ചൊല്ല് ദേവനെ നീ കണ്ടോ.... എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി. പിന്നീട് മലയാള സിനിമയിലെ തിരക്കേറിയ പാട്ടെഴുത്തുകാരനായി മാറിയ ഷിബു 1987-ൽ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിൾ എന്ന എന്ന സിനിമയ്ക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതി. അഥർവ്വം, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓർക്കാപ്പുറത്ത്, അഭയം, ഡോൺ ബോസ്കോ തുടങ്ങിയ സിനിമകൾക്ക് തിരക്കഥകൾ രചിച്ചു.

നടൻ മമ്മൂട്ടിയുടെ ക്ഷണത്തെ തുടർന്ന് 2004-ൽ കൈരളി ടിവിയിൽ ചേർന്ന ഷിബു 2009 വരെ പ്രോഗ്രാം ഹെഡായും പ്രവർത്തിച്ചു. 2009-ൽ അമൃത ടി.വിയിലേക്ക് മാറിയ ഷിബു പ്രോഗ്രാം & ഇവൻറ് വിഭാഗത്തിൻ്റെ ജനറൽ മാനേജരായും പ്രവർത്തിച്ചു.

കഥ എഴുതിയ സിനിമകൾ

  • അഥർവ്വം 1989
  • നായർസാബ് 1989
  • സൈന്യം 1994
  • ഏഴരക്കൂട്ടം 1995
  • സ്നേഹപൂർവ്വം അന്ന 2000

തിരക്കഥ, സംഭാഷണം

  • മനു അങ്കിൾ 1988
  • ഓർക്കാപ്പുറത്ത് 1988
  • അഥർവ്വം 1989
  • നായർസാബ് 1989
  • സാമ്രാജ്യം 1990
  • അഭയം 1991
  • പാർവ്വതി പരിണയം 1995
  • ഏഴരക്കൂട്ടം 1995
  • ചുരം 1997
  • സ്നേഹപൂർവ്വം അന്ന 2000

ശ്രദ്ധേയമായ ഗാനങ്ങൾ[തിരുത്തുക]

ഉപഹാരം 1985

  • ആലോലമാടുന്ന കാറ്റെ...

ആയിരം കണ്ണുകൾ 1986

  • അത്യുന്നതങ്ങളിൽ...
  • ഈ കുളിർ നിശീഥിനിയിൽ...

രാജാവിൻ്റെ മകൻ 1986

  • ദേവാംഗനെ ദേവസുന്ദരി...
  • പാടാം ഞാനാ ഗാനം...
  • വിണ്ണിലെ ഗന്ധർവ്വ...

ശ്യാമ 1986

  • പൂങ്കാറ്റെ പോയി ചൊല്ലാമൊ...
  • ചെമ്പരത്തിപ്പൂവെ ചൊല്ല്...

ജനുവരി ഒരു ഓർമ 1987

  • സ്വാഗതം ഓതുമി മലമേടുകൾ...
  • പൂക്കൈത പൂക്കുന്ന...
  • പൊന്നുഷസിൻ്റെ...

വഴിയോരക്കാഴ്ചകൾ 1987

  • പവിഴമല്ലി പൂവുറങ്ങി പകലു പോകയായ്...
  • യദുകുല ഗോപികെ...

ഒരു മുത്തശ്ശിക്കഥ 1988

  • കണ്ടാൽ ചിരിക്കാത്ത...

ചിത്രം 1988

  • കാടുമീ നാടുമെല്ലാം...
  • ദൂരെ കിഴക്കുദിക്കും...
  • പാടം പൂത്തകാലം...
  • ഈറൻ മേഘം...

ദിനരാത്രങ്ങൾ 1988

  • തിരുനെല്ലിക്കാട് പൂത്തു...

മനു അങ്കിൾ 1988

  • ഒരു കിളി ഇരുകിളി...
  • മേലെ വീട്ടിലെ വെണ്ണിലാവ്...

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 1988

  • ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...

കാർണിവൽ 1989

  • ഒരു നാലു നാളായി എൻ്റെ ഉള്ളിൽ തീയാണ്...

നാടുവാഴികൾ 1989

  • രാവിൻ പൂന്തേൻ തേടും...

നായർസാബ് 1989

  • പഴയൊരു പാട്ടിലെ...
  • പുഞ്ചവയല് കൊയ്യാൻ...
  • ഹേ ഗിരിധരനെ...

വന്ദനം 1989

  • തീരം തേടുമോളം...
  • കവിളിണയിൽ കുങ്കുമമോ...
  • അന്തിപ്പൊൻവെട്ടം...

നമ്പർ 20, മദ്രാസ് മെയിൽ 1990

  • പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...

ധ്രുവം 1993

  • കറുകവയൽക്കുരുവി...
  • തളിർവെറ്റിലയുണ്ടോ വരദക്ഷിണ വെക്കാൻ...
  • തുമ്പിപ്പെണ്ണെ വാവാ...

ഭാര്യ 1994

  • കണ്ണാടിപ്പുഴയുടെ കടവത്ത് നിക്കണ...

സൈന്യം 1994

  • നെഞ്ചിൽ ഇടനെഞ്ചിൽ...
  • ബാഗി ജീൻസും...

ഒരു അഭിഭാഷകൻ്റെ കേസ് ഡയറി 1995

  • മഴ പെയ്ത് മാനം തെളിഞ്ഞനേരം...

സ്നേഹപൂർവ്വം അന്ന 2000

  • മാന്തളിരിൻ പന്തലുണ്ടല്ലോ...

ചതുരംഗം 2002

  • വലുതായൊരു മരത്തിൻ്റെ മുകളിൽ

വെള്ളിത്തിര 2003

  • കുടമുല്ലക്കടവിൽ ഈ പുഴയരികിൽ...
  • കുറുക്കുമൊഴി കുറുകണ...
  • കരിങ്കല്ലിൽ...

യൂത്ത് ഫെസ്റ്റിവൽ 2004

  • കള്ളാ കള്ളാ കൊച്ചുകള്ളാ...

സസ്നേഹം സുമിത്ര 2005

  • എന്തേ നീ കണ്ണാ...

സ്മാർട്ട് സിറ്റി 2006

  • നീലക്കുറിഞ്ഞി പൂത്ത മിഴിയഴകിൽ...

ജൂലൈ 4 2007

  • ഒരു വാക്ക് മിണ്ടാതെ...
  • വാകമരത്തിൻ...'

കോളേജ് കുമാരൻ 2008

  • കാണാക്കുയിലിൻ പാട്ടിന്ന്...

പ്രാഞ്ചിയേട്ടൻ & സെയിൻ്റ് 2010

  • കിനാവിലെ ജനാലകൾ...[5]

സ്വകാര്യ ജീവിതം[തിരുത്തുക]

  • ഭാര്യ : ഷിജി
  • മക്കൾ :
  • മാളവിക
  • ശന്തനു[6]

അവലംബം[തിരുത്തുക]

  1. "ഷിബു ചക്രവർത്തി രചിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക" https://www.malayalachalachithram.com/listsongs.php?l=74&ln=ml
  2. "Shibu Chakravarthy Lyricist on Songs Lyrics Movies Family | Indian Express Malayalam" https://malayalam.indianexpress.com/entertainment/interview/shibu-chakravarthy-lyricist-on-songs-lyrics-movies-family-721664/lite/
  3. "ഭാസ്‌കരൻ മാസ്റ്ററിന്റെ നായികയ്ക്ക് പുഷ്പപാദുകമൊന്നുമുണ്ടാവില്ല, ചക്രവർത്തിനിയുമായിരിക്കില്ല- ഷിബു ചക്രവർത്തി, P Bhaskaran,Vayalar,Shibu Chakrvarthy,Books,Mathrubhumi" https://www.mathrubhumi.com/amp/literature/features/screenplay-writer-lyricist-shibu-chakravarthy-writes-about-poet-lyricist-p-bhaskaran-master-1.5491338
  4. "അങ്ങനെയൊരു ഫ്രോഡ് കഥാപാത്രം ചെയ്യാൻ തനിക്ക് പറ്റില്ലെന്ന് മോഹൻലാൽ ! ശ്രീനിവാസന് അതൊരു വെല്ലുവിളിയായിരുന്നില്ല; ഷിബു ചക്രവർത്തി പറയുന്നതിങ്ങനെ… - RashtraDeepika" https://www.rashtradeepika.com/shibu-chakravarthy-about-that-incident/
  5. "ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു... | Nostalgia songs from Malayalam cinema | Madhyamam" https://www.madhyamam.com/music/music-feature/nostalgia-songs-malayalam-cinema/701480
  6. "ഷിബു ചക്രവർത്തി - Shibu Chakravarthy | M3DB" https://m3db.com/shibu-chakravarthy

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിബു_ചക്രവർത്തി&oldid=4069659" എന്ന താളിൽനിന്ന് ശേഖരിച്ചത്