നാടോടി (ചലച്ചിത്രം)
ദൃശ്യരൂപം
| നാടോടി | |
|---|---|
![]() | |
| സംവിധാനം | തമ്പി കണ്ണന്താനം |
| തിരക്കഥ | ടി.എ. റസാഖ് |
| Story by | ജൂലിയ |
| നിർമ്മാണം | തമ്പി കണ്ണന്താനം |
| അഭിനേതാക്കൾ | മോഹൻലാൽ എൻ.എൻ. പിള്ള സുരേഷ് ഗോപി ബാബു ആന്റണി, മോഹിനി ചിത്ര രൂപിണി |
| ഛായാഗ്രഹണം | ടോണീ |
| ചിത്രസംയോജനം | സി.എം. മാധവൻ |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
നിർമ്മാണ കമ്പനി | ജൂലിയ പ്രൊഡക്ഷൻസ് |
| വിതരണം | ജൂലിയ പിൿചേഴ്സ് |
റിലീസ് തീയതി | 1992 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, എൻ.എൻ. പിള്ള, സുരേഷ് ഗോപി, ബാബു ആന്റണി, മോഹിനി, ചിത്ര, രൂപിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാടോടി. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിക്ചേഴ്സ് ആണ്. ഈ ചിത്രത്തിന്റെ കഥ ജൂലിയയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | സച്ചിദാനന്ദൻ/ബാലകൃഷ്ണൻ ഭാഗവതർ |
| എൻ.എൻ. പിള്ള | പ്രഭാകര മേനോൻ |
| സുരേഷ് ഗോപി | ശിവൻ |
| ബാബു ആന്റണി | ജാക്ക്സൺ |
| ജഗതി ശ്രീകുമാർ | കുഞ്ഞിക്കുട്ടൻ നായർ |
| ജോസ് പല്ലിശ്ശേരി | നാരായണൻ |
| കുതിരവട്ടം പപ്പു | കുട്ടി |
| പ്രതാപചന്ദ്രൻ | സോഫിയുടെ അച്ഛൻ |
| മോഹിനി | സോഫി |
| ചിത്ര | സുശീല |
| രൂപിണി | മീര നായർ |
| സംഗീത | സിന്ധു |
| സിൽക്ക് സ്മിത |
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്.
- ഗാനങ്ങൾ
- തമ്പ്രാന്റെ മഞ്ചൽ മൂളി – മലേഷാ വാസുദേവൻ, കെ.എസ്. ചിത്ര
- ദൂരെ ദൂരെ ദ്ദൂരെ പായും – എം.ജി. ശ്രീകുമാർ
- നാദം മണിനാദം – എം.ജി. ശ്രീകുമാർ
- കുഞ്ഞുപാവയ്ക്കിന്നല്ലോ നല്ലനാള് – എം.ജി. ശ്രീകുമാർ, ആന്റോ അലക്സ്, മിൻമിനി
- താലോലം പൂംപൈതലേ – കെ.ജി. മാർക്കോസ്
- താലോലം പൂംപൈതലേ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]| ഛായാഗ്രഹണം | ടോണീ |
| ചിത്രസംയോജനം | സി.എം. മാധവൻ |
| സംഘട്ടനം | ശ്യാം കൌശൽ |
| നിർമ്മാണ നിയന്ത്രണം | സി. മോഹൻദാസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നാടോടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നാടോടി Archived 2014-07-05 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
