പ്രണവ്‌ മോഹൻലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രണവ്‌ മോഹൻലാൽ
ജനനം
പ്രണവ്‌ മോഹൻലാൽ

ദേശീയതഇന്ത്യ
മറ്റ് പേരുകൾഅപ്പു, പ്രണവ്, പ്രണവ് ലാൽ
പൗരത്വംഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾഹെബ്രോൺ സ്കൂൾ, ഊട്ടി
ന്യൂ സൗത്ത് വെയ്‌ൽസ് സർവ്വകലാശാല
മാതാപിതാക്കൾ(s)മോഹൻലാൽ
സുചിത്ര മോഹൻലാൽ
ബന്ധുക്കൾവിസ്മയ (സഹോദരി)
പുരസ്കാരങ്ങൾമികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (2002)

മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ 2002-ൽ ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. "ലൈഫ് ഒഫ് ജോസൂട്ടിയിലും പ്രണവ് മോഹൻലാൽ". മെട്രോവാർത്ത. ശേഖരിച്ചത് 2015 ഫെബ്രുവരി 21.
  2. "പ്രണവ്‌ മോഹൻലാൽ റോൾ മോഡൽ: ജിത്തു ജോസഫ്‌". മംഗളം.കോം. ശേഖരിച്ചത് 2015 ഫെബ്രുവരി 21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ അഭിനേതാവ്
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=പ്രണവ്‌_മോഹൻലാൽ&oldid=2787320" എന്ന താളിൽനിന്ന് ശേഖരിച്ചത്