തമിഴ്‌ചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tamil cinema എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഇന്ത്യയിലെ തമിഴ് നാട്ടിലെ ചെന്നൈ ആസ്ഥാനമാക്കിയിട്ടുള്ള തമിഴ് ഭാഷാ ചലച്ചിത്രവ്യവസായത്തെയാണ്‌ തമിഴ് ചലച്ചിത്രവ്യവസായം എന്നറിയപ്പെടുന്നത്. ഇതിന്റെ പ്രധാന കേന്ദ്രം കോടമ്പാക്കം ആണ്‌. ഇതിന് സിനിമാലോകത്തെ പൊതുവെ വിളിക്കുന്ന പേരാണ് കോളിവുഡ്. ഇംഗ്ലീഷ്, ഹിന്ദി സിനിമാ മേഖലകളുടെ ചുവടു പിടിച്ചാണ് തമിഴ് സിനിമ ലോകം ഈ പേരു സ്വീകരിച്ചത്. ഇംഗ്ലീഷ് സിനിമാ മേഖലയെ ഹോളിവുഡ് എന്നും, ഹിന്ദി സിനിമാ മേഖലയെ ബോളിവുഡ് എന്നും അറിയപ്പെടുന്നു. ബോളിവുഡിനു ശേഷം വരുമാനത്തിലും, വിതരണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രവ്യവസായമാണ്‌ തമിഴ് ചലച്ചിത്ര മേഖല.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമിഴ്‌ചലച്ചിത്രം&oldid=2332517" എന്ന താളിൽനിന്ന് ശേഖരിച്ചത്