മേജർ രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേജർ രവി
മേജർ രവി
ജനനം
എ.കെ. രവീന്ദ്രൻ

(1958-05-22) 22 മേയ് 1958  (65 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ, ചലച്ചിത്ര തിരക്കഥാകൃത്ത്
ചലച്ചിത്രസംവിധായകൻ
സജീവ കാലം1995–present
ജീവിതപങ്കാളി(കൾ)അനിതാ രവി
വെബ്സൈറ്റ്ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജ്

ഇന്ത്യൻ ആർമി ഓഫീസർ (റിട്ട.) [1], മലയാള ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, ചലച്ചിത്ര അഭിനേതാവ് എന്നീ നിലകളിലറിയപ്പെടുന്ന കലാകാരനാണ് എ.കെ.രവീന്ദ്രൻ നായർ എന്ന മേജർ രവി (ജനനം: 22 മെയ് 1958)[2][3][4][5][6]

ജീവിതരേഖ

ഇന്ത്യൻ ആർമിയിൽ ഓഫീസറായിരുന്ന കുട്ടിശങ്കരൻ നായരുടേയും സത്യഭാമയുടേയും മകനായി 1958 മെയ് 22ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. എ.കെ. രവീന്ദ്രൻ നായർ എന്നതാണ് മുഴുവൻ പേര്. ആർമിയിൽ നിന്ന് റിട്ടയേർഡ് ആയ ശേഷം മേജർ രവി എന്നറിയപ്പെടുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1975-ൽ തൻ്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന രവി ആർമി കേഡറ്റ് കോളേജിൽ ചേർന്നു പഠിക്കുകയും ബിരുദം നേടുകയും ചെയ്തു. 1984-ൽ അദ്ദേഹം സൈന്യത്തിൽ ആർമി ഓഫീസറായി നിയമിതനായി. 1988-ൽ എൻ.എസ്.ജി. കമാൻഡോ ഓഫീസറായി ആയി സ്ഥാനക്കയറ്റം നേടി. പഞ്ചാബ്, കാശ്മീർ സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനെതിരായ മികച്ച രീതിയിൽ സൈനിക മുന്നേറ്റം നടത്തിയതിന് 1991, 1992 വർഷങ്ങളിൽ രവിയ്ക്ക് രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ ലഭിച്ചു. 1991-ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിക്കുന്നതിനായി രൂപീകരിച്ച മിഷനിൽ (ഓപ്പറേഷൻ വൺ ഐയ്ഡ് ജാക്ക് ടു ക്യാപ്ച്ചർ) ഡയറക്ടറായും പ്രവർത്തിച്ചു[7]. 21 വർഷത്തെ സൈനിക സേവനത്തിനു ശേഷം 1996-ൽ സൈന്യത്തിൽ നിന്ന് വി.ആർ.എസ് എടുത്ത് മേജറായി വിരമിച്ചു[8].

സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ച മേജർ രവി പിന്നീട് പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ൽ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.

പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജർ രവി 2002-ൽ രാജേഷ് അമനക്കരക്കൊപ്പം പുനർജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജർ രവി തന്നെയാണ്.

2006-ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കാശ്മീർ തീവ്രവാദത്തിൻ്റെ കഥ പറഞ്ഞ കീർത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തിൽ വൻ വിജയം നേടി.

2007-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടൂന്ന മിഷൻ്റെ കഥ പറഞ്ഞ മിഷൻ 90 ഡേയ്സ്, 2008-ൽ മോഹൻലാൽ നായകനായി അഭിനയിച്ച കീർത്തിചക്രയുടെ സെക്കൻറ് പാർട്ടായി പുറത്തിറങ്ങി കാർഗിൽ യുദ്ധത്തിൻ്റെ കഥ പറഞ്ഞ കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു.

മേജർ രവി സംവിധാനം ചെയ്ത രണ്ട് സിനിമകളൊഴികെ ബാക്കി എല്ലാ സിനിമകളും സൈനിക പശ്ചാത്തലത്തിലുള്ളവയും സൈനിക പശ്ചാത്തലമുള്ള സിനിമകളിലെ നായകൻ മോഹൻലാലുമാണ്. 2012-ൽ റിലീസായ കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയാണ് മേജർ രവി[9][10] [11][12].

അസിസ്റ്റൻറ് ഡയറക്ടർ

  • വെട്ടം 2004

സൈനിക സഹായം

  • വാർ & ലൗ 2003

കഥ

  • പിക്കറ്റ്-43 2015
  • കർമ്മയോദ്ധ 2012
  • കാണ്ടഹാർ 2010
  • കുരുക്ഷേത്ര 2008
  • മിഷൻ 90 ഡേയ്സ് 2007
  • കീർത്തിചക്ര 2006
  • പുനർജനി 2002

തിരക്കഥ

  • 1971 ബിയോണ്ട് ദി ബോർഡർ 2017
  • പിക്കറ്റ്-43 2015
  • കർമ്മയോദ്ധ 2012
  • കാണ്ടഹാർ 2010
  • കുരുക്ഷേത്ര 2008
  • മിഷൻ 90 ഡേയ്സ് 2007
  • കീർത്തിചക്ര 2008
  • പുനർജനി 2002

സംഭാഷണം

  • പിക്കറ്റ്-43 2015
  • കർമ്മയോദ്ധ 2012
  • കാണ്ടഹാർ 2010
  • കുരുക്ഷേത്ര 2008
  • കീർത്തിചക്ര 2006
  • പുനർജനി 2002

സംവിധാനം ചെയ്ത സിനിമകൾ

  • 1971 ബിയോണ്ട് ദി ബോർഡർ 2017
  • പിക്കറ്റ്-43 2015
  • ഒരു യാത്രയിൽ 2013
  • കർമ്മയോദ്ധ 2012
  • കാണ്ടഹാർ 2010
  • കുരുക്ഷേത്ര 2008
  • മിഷൻ 90 ഡേയ്സ് 2007
  • കീർത്തിചക്ര 2006
  • പുനർജനി 2002

അഭിനയിച്ച സിനിമകൾ

  • മേഘം 1999
  • ഒളിമ്പ്യൻ അന്തോണി ആദം 1999
  • രാക്കിളിപ്പാട്ട് 2000
  • പുനർജനി 2002
  • കുരുക്ഷേത്ര 2008
  • കാണ്ടഹാർ 2010
  • അനാർക്കലി 2015
  • കരിങ്കുന്നം സിക്സസ് 2016
  • മരുഭൂമിയിലെ ആന 2016
  • ആക്ഷൻ ഹീറോ ബിജു 2016
  • സത്യ 2017
  • വിമാനം 2017
  • ലവകുശ 2017
  • എന്നാലും ശരത് 2018
  • അങ്ങനെ ഞാനും പ്രേമിച്ചു 2018
  • തീരുമാനം 2019
  • വട്ടമേശ സമ്മേളനം 2019
  • കുഞ്ഞിരാമൻ്റെ കുപ്പായം 2019
  • ഡ്രൈവിംഗ് ലൈസൻസ് 2019
  • വരനെ ആവശ്യമുണ്ട് 2020
  • മിഷൻ-സി 2021
  • ദി ലാസ്റ്റ് ടു ഡേയ്സ് 2021
  • മോഹൻകുമാർ ഫാൻസ് 2021

സ്വകാര്യ ജീവിതം

  • ഭാര്യ : അനിത
  • ഏകമകൻ : അർജുൻ[13][14][15][16]

പുരസ്കാരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം

അവലംബം

  1. https://www.manoramaonline.com/education/achievers/2020/01/13/success-story-of-major-ravi.html
  2. https://www.manoramaonline.com/movies/movie-news/2019/03/01/sandeep-das-post-on-major-ravi-viral.html
  3. https://www.manoramaonline.com/movies/movie-reviews/2017/04/07/1971-beyond-borders-malayalam-review.html
  4. https://www.manoramaonline.com/movies/interview/2018/06/12/major-ravi-about-kerala-police.html
  5. https://www.manoramaonline.com/movies/movie-news/2018/05/26/mohanlal-major-ravi-reunite.html
  6. https://www.manoramaonline.com/movies/movie-news/2018/04/04/major-ravi-s-mass-reply-for-trollers.html
  7. https://www.manoramaonline.com/news/latest-news/2021/05/21/rajiv-gandhi-assassination-anniversary-day-major-ravi-experience-video.html
  8. https://www.manoramaonline.com/tag-results.mo~entertainment@movie@major-ravi.1.html
  9. https://m3db.com/major-ravi
  10. https://www.manoramaonline.com/movies/movie-news/2018/07/24/major-ravi-about-mohanlal-controversy.html
  11. https://www.manoramaonline.com/movies/movie-news/2018/08/21/major-ravi-and-team-saves-two-hundred-lives-kerala-flood.html
  12. https://www.manoramaonline.com/movies/movie-news/2020/01/23/army-mela-malappuram-major-ravi.html
  13. https://www.manoramaonline.com/movies/movie-news/2020/12/24/major-ravi-about-covid-days-and-his-work.html
  14. https://www.manoramaonline.com/news/latest-news/2021/02/12/major-ravi-to-congress-behind-story.html
  15. https://www.manoramaonline.com/movies/movie-news/2021/05/10/major-ravi-about-current-political-scenario-of-west-bengal.html
  16. https://www.manoramaonline.com/movies/movie-news/2021/05/18/major-ravi-on-lockdown-trolls-fake-screenshots.html"https://ml.wikipedia.org/w/index.php?title=മേജർ_രവി&oldid=3963876" എന്ന താളിൽനിന്ന് ശേഖരിച്ചത്