ഉള്ളടക്കത്തിലേക്ക് പോവുക

ചീനവല (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീനവല
സംവിധാനംകുഞ്ചാക്കോ
തിരക്കഥശാരംഗപാണി
നിർമ്മാണംകുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
കെ.പി.ഏ.സി.ലളിത
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംടി. ആർ. ശേഖർ
സംഗീതംഎം.കെ. അർജുനൻ
നിർമ്മാണ
കമ്പനി
ഉദയ
വിതരണംഉദയ
റിലീസ് തീയതി
  • 24 December 1975 (1975-12-24)
രാജ്യംഭാരതം
ഭാഷMalayalam

1975-ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്ചീനവല. (English: Cheenavala) പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, കെ.പി.ഏ.സി.ലളിത തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ വയലാർ രാമവർമ്മയുടെ വരികൾക്ക് എം.കെ. അർജുനൻ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.[1][2][3]

കഥാംശം

[തിരുത്തുക]

കോന്തിയും(ശങ്കരാടി) പപ്പുവും(അടൂർ ഭാസി) റാണയും(തിക്കുറിശ്ശി) ഒരുമിച്ച് ചീനവല വലിച്ച് കായൽക്കരയിൽ ജീവിച്ചവർ ആണ്. റാണ ഇപ്പോൾ കച്ചവടം ചെയ്ത് മുതലാളിയായി. കോന്തിയുടേയും മാണിക്കിയുടെയും(കെ.പി.ഏ.സി.ലളിത) മകൻ പുഷ്കരനും(പ്രേം നസീർ) പപ്പു-പാറു(മീന) ദമ്പതികളുടെ പുത്രി പെണ്ണാളും(ജയഭാരതി) വിവാഹം ഉറപ്പിച്ചവരാണ്. ഫോട്ടൊഗ്രാഫർ ആയ പുഷ്കരൻ നഗർത്തിലാണ്. വിവാഹം ഉറപ്പിച്ച് പൈസക്കായി പപ്പു പഴയസുഹൃത്തിനടുത്തെത്തി. അയാൾ നിരസിച്ചു. എന്നാൽ റാണയുടെ മകൻ പ്രതാപചന്ദ്രനു(കെ.പി. ഉമ്മർ) പെണ്ണാളിനെ കണ്ടപ്പോൾ അയാൾ ആയിരം രൂപ വാദ്ഗാനം ചെയ്തു. എന്നാൽ പിന്നീടയാൾ പെണ്ണാളിനെ ചോദിച്ചു. അതോടെ പപ്പു മകൾ പണക്കാരിയാകുന്നത് സ്വപ്നം കണ്ട് പുഷ്കരനെ സ്ഥലത്ത് നിന്ന് മാറ്റാൻ വഴി ചോദിക്കുന്നു. പ്രതാപചന്ദ്രൻ കാട്ടുജീവികളുടെ പടമെടുക്കാൻ പുഷ്കരനെ അയക്കുന്നു. അവിടെ വെച്ച് പുലി പെറ്റ് കിടക്കുന്നത് ചിത്രീകരിക്കുന്നതിനിടയിൽ പുലിപിടിച്ചു എന്ന് കഥയുണ്ടാക്കുന്നു. പെണ്ണാൾ മാനസികനില തെറ്റുന്നു. വിവാഹം ഉറപിക്കുന്നു. എന്നാൽ വിവാഹമുഹൂർത്തത്തിൽ പാച്ചനോടൊപ്പം(ജനാർദ്ദനൻ) പുഷ്കരനെത്തുന്നു. പെണ്ണാൾ അവനെ മാലചാർത്തുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർപുഷ്കരൻ
2ജയഭാരതിപെണ്ണാൾ
3അടൂർ ഭാസിപപ്പു
4മീനപാറു
5ശങ്കരാടികോന്തി
6കെ.പി.ഏ.സി.ലളിതമാണിക്കി
7കെ.പി. ഉമ്മർപ്രതാപചന്ദ്രൻ
8അടൂർ പങ്കജംകാർത്യായനി
9ജനാർദ്ദനൻറൗഡി പാച്ചൻ
10തിക്കുറിശ്ശിറിച്ച്മേൻ റാണ
11നെല്ലിക്കോട് ഭാസ്കരൻഅയ്യപ്പൻ
12കുതിരവട്ടം പപ്പുഫെർണാണ്ടസ്
13കുഞ്ചൻമധു
14പട്ടം സദൻമോഹൻ
15ടി.പി. രാധാമണിഷീല

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അഴിമുഖത്ത് യേശുദാസ്
2കന്യാദാനം യേശുദാസ്, ബി. വസന്ത
3പൂന്തുറയിൽ (ശോകം)അമ്പിളി,
4പൂന്തുറയിലരയന്റെപി. സുശീല
5തളിർവലയോ.... യേശുദാസ്, ലതിക


അവലംബം

[തിരുത്തുക]
  1. "ചീനവല (1975)". www.malayalachalachithram.com. Retrieved 2014-10-02.
  2. "ചീനവല (1975)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-02.
  3. "ചീനവല (1975)". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-02.
  4. "ചീനവല (1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജൂൺ 2023.
  5. "ചീനവല (1975)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-06. Retrieved 2023-06-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചീനവല_(ചലച്ചിത്രം)&oldid=4579297" എന്ന താളിൽനിന്ന് ശേഖരിച്ചത്