ലതിക
ലതിക | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ലതിക |
ജനനം | കൊല്ലം, ഭാരതം ![]() |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1976–present |
മലയാള തമിഴ് ചലച്ചിത്രപിന്നണിഗായികയാണ് ലതിക. 1980കളുടെ അവസാനത്തോടെ മലയാളചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.[1]