റോസി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോസി
സംവിധാനംപി.എൻ. മേനോൻ
നിർമ്മാണംമണിസ്വാമി
രചനപി.എൻ. മേനോൻ
തിരക്കഥഎം.കെ. മണി
സംഭാഷണംപി.ജെ. ആന്റണി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
പി.ജെ. ആന്റണി
വിജയ നിർമ്മല
കവിയൂർ പൊന്നമ്മ
സംഗീതം ജോബ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംവൃന്ദാവൻ പിക്ചേഴ്സ്
റിലീസിങ് തീയതി04/06/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

പി.എൻ. മേനോന്റെ കഥക്ക് എം കെ മണി തിരക്കഥയും പി.ജെ. ആന്റണി സംഭാഷണവും രചിച്ച് വൃന്ദാവൻ പിക്ചേഴ്സിനു വേണ്ടി പി.എൻ. മേനോൻ സംവിധാനം ചെയ്ത മണിസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് റോസി.[1] കഥ, തിരക്കഥ സംഭാഷണം ഇവയെല്ലാംപി.ജെ. ആന്റണി ആണ് ചെയ്തതെന്നും കാണുന്നുണ്ട്.[2] 1965 ജൂൺ 4-നു പ്രദർശനം തുടങ്ങിയ റോസിയുടെ വിതരണവും വൃന്ദാവൻ പിക്ചേസ് തന്നെ നടത്തി.[3]


കഥാസാരം[തിരുത്തുക]

ഔസേപ്പിന്റെ കൂടെത്താമസിക്കുന്ന തോമയും ഔസേപ്പിന്റെ മകൾ റോസിയും പ്രണയബദ്ധരാണ്. സ്നേഹവാനായ അയൽക്കാരൻ കാസിം റോസിയ്ക്കു വേണ്ടി വാദിച്ചു. ഔസേപ്പ് അവസാനം കല്യാണത്തിനു സമ്മതിച്ചു. കാസിമിന്റെ മകൾ നബീസയുടെ കാമുകൻ സലിമും റോസിയ്ക്ക് പിന്തുണയുണ്ട്. കല്യാണം കഴിഞ്ഞതോടെ തോമയും റോസിയും മറ്റൊരു മലയോര ഗ്രാമത്തിൽ കുടിയേറി. പോലീസിനെ കാണുമ്പോഴെല്ലം ഭീതിദനാകുന്ന തോമയ്ക്ക് പൂർവ്വചരിത്രത്തിൽ ഒരു രഹസ്യമുണ്ട്. സഹോദരിയെ മാനഭംഗപ്പെടുത്താൻ വന്ന മുതലാളിയുമായി ഏറ്റുമുട്ടിയപ്പോൾ മുതലാളി മരിക്കുകയാണുണ്ടായത്.നിരപരാധി എങ്കിലും കൊലക്കുറ്റം തോമയുടെ തലയിലാണ്. ഗർഭിണിയായ റോസി അവശനിലയിലാണ്. പരിചയക്കാരനായ പോലീസ് ശങ്കരൻ നായർക്ക് തോമയെ അറസ്റ്റ് ചെയ്യാതിരിക്കാൻ വയ്യ. പ്രസവത്തോടെ റോസി മരിയ്ക്കുമ്പോൾ ആ കുഞ്ഞിന്റെ കരച്ചിൽ പ്രതിദ്ധ്വനിക്കുന്ന അന്തരീക്ഷത്തിൽ തോമയെ കൊണ്ടുപോകുന്ന പോലീസ് ജീപ്പ് അകലുന്നു.[4]


താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പി.ജെ. ആന്റണി തോമ
2 കവിയൂർ പൊന്നമ്മ റോസി
3 പ്രേം നസീർ സലിം
4 വിജയ നിർമ്മല നബീസ
5 ടി.എസ്. മുത്തയ്യ ഔസേപ്പ്
6 തിക്കുറിശ്ശി സുകുമാരൻ നായർ ശങ്കരൻ നായർ
7 ഡി.കെ. ചെല്ലപ്പൻ കാസിം
8 ജോൺ ജോർജ്ജ്
9 സുശീല
10 എം എ നാരായണൻ നായർ
11 സുശീൽ കുമാർ
12 ഇ. മാധവൻ
13 രാം ഭായ് സേട്ട്
14 വിജയ് തമ്പി


പിന്നണിഗായകർ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

 • കഥ - പി.എൻ. മേനോൻ
 • തിരക്കഥ - എം.കെ. മണി
 • സംഭാഷണം - പി.ജെ. ആന്റണി
 • സംവിധാനം - പി.എൻ. മേനോൻ
 • നിർമ്മാണം - എം.കെ. മണിസ്വാമി
 • ഛായാഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ
 • ചിത്രസംയോജനം - എം.ജി. വെങ്കടേഷ്, എസ്. മണി
 • അസോസിയേറ്റ് സംവിധായകൻ - ബേബി
 • നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
 • ഗാനരചന - പി. ഭാസ്ക്കരൻ
 • സംഗീതം - ജോബ്

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ : പി. ഭാസ്കരൻ
ഈണം : ജോബ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അല്ലിയാമ്പൽ കടവിലന്ന് കെ.ജെ. യേശുദാസ്
2 ചാലക്കുടി പുഴയും എൽ.ആർ. ഈശ്വരി
3 എങ്കിലോ പണ്ടൊരു പി. ലീല
4 കണ്ണിലെന്താണ് കെ.പി. ഉദയഭാനു എൽ.ആർ. ഈശ്വരി
5 വെളുക്കുമ്പം പുഴയൊരു കെ.ജെ. യേശുദാസ്

കുറിപ്പുകൾ[തിരുത്തുക]

കവിയൂർ പൊന്നമ്മ നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവായ പിന്നീട് പൊന്നമ്മയുടെ ഭർത്താവുമായ മണിസ്വാമി കവിയൂർപൊന്നമ്മയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.[7] 

അവലംബം[തിരുത്തുക]

 1. https://www.m3db.com/film/2321
 2. https://www.malayalachalachithram.com/movie.php?i=148
 3. മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് റോസി
 4. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് റോസി
 5. "റോസി(1965)". malayalachalachithram. ശേഖരിച്ചത് 2018-07-04.
 6. "റോസി(1965". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.
 7. https://www.youtube.com/watch?v=V-kcUDQ_s-Q
"https://ml.wikipedia.org/w/index.php?title=റോസി_(ചലച്ചിത്രം)&oldid=2879047" എന്ന താളിൽനിന്ന് ശേഖരിച്ചത്