കാമധേനു
കാമധേനു Kamadhenu कामधेनु സുരഭി surabhi सुरभि | |
---|---|
ഗോമാതാവ് . പശുക്കളുടെ / ഗോക്കളുടെ, ദൈവം / മാതാവ് . | |
![]() | |
മറ്റ് പേരുകൾ | സുരഭി , ഗോമാതാവ് |
ദേവനാഗരി | कामधेनु |
Sanskrit Transliteration | Kāmadhenu |
Affiliation | ദേവി |
നിവാസം | ഗോലോകം , പാതാളം ,വസിഷ്ഠന്റെയും ജമദഗ്നിയുടെയും ആശ്രമങ്ങൾ |
ജീവിത പങ്കാളി | കശ്യപൻ |
ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളായ വസിഷ്ഠ മഹർഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു. പശുക്കളുടെ / ഗോക്കളുടെ മാതാവാണ് കാമധേനു . ആഗ്രഹിക്കുന്നത് നൽകുന്ന ദിവ്യശക്തിയുള്ള പശുവാണിത്. പല അസുരന്മാരും ഇതിനെ സ്വന്തമാക്കാൻ ശ്രമിക്കുകയുണ്ടായി. ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു . കാമധേനുവിന് സുരഭി എന്നും പേരുണ്ട് . കാമധേനുവിന് വെളുത്ത രൂപവും , സ്ത്രീയുടെ ശിരസ്സും , രണ്ട് മുലകളും , പക്ഷിയുടെ പോലുള്ള രണ്ട് ചിറകുകളും , ആൺ മയിലിന്റെ പോലുള്ള വാലുമുണ്ട് . ഭൂമിയിലെ പശുക്കളെല്ലാം കാമധേനുവിന്റെ മക്കളാണ് . കാമധേനുവിനെ ദേവിയായാണ് ആരാധിക്കുന്നത് . കാമധേനുവിനെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രങ്ങളൊന്നുമില്ല . ഗോലോകവും വസിഷ്ഠന്റെയും ജമദഗ്നിയുടെയും ആശ്രമങ്ങളുമാണ് വാസസ്ഥാനങ്ങൾ . കശ്യപനാണ് ജീവിത പങ്കാളി . ഗോമാതാവാണ് കാമധേനു . മഹാലക്ഷ്മി മുതൽ എല്ലാ ദേവന്മാരും ഗോമാതാവിൽ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികൾ വിശ്വസിച്ചു വരുന്നു . ഉത്തര ഇന്ഡ്യയിലാകട്ടെ ഗോപൂജ മുതൽ ഗോക്കളെ വളരെയധികം സംരക്ഷിച്ചു വരുന്നുണ്ട് . സകല പൂജകൾക്കും പശുവിന്റെ പാൽ , നെയ് , തൈര് , ചാണകം , ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാർത്ഥങ്ങൾ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും . ഇതിൽ പാലിനാണു കൂടുതൽ പ്രാധാന്യം. അഭിഷേകത്തിനു പാൽ കൂടിയെ തീരു . പശുവിന്റെ ഉടലിൽ എല്ലാദൈവങ്ങളും വസിക്കുന്നു .
ഹിന്ദു വിശ്വാസ പ്രകാരം കാമധേനുവിന്റെ ജനനത്തെ സംബന്ധിച്ച് വേറിട്ട അഭിപ്രായങ്ങളാണുള്ളത് . കാമധേനു ഉത്ഭവിച്ചത് പാൽക്കടലിൽ വെച്ച് സമുദ്രമഥനത്തിന്റെ സമയത്താണെന്നാണ് ഒരു അഭിപ്രായം . പ്രജാപതി ദക്ഷന്റെ പുത്രിയാണ് കാമധേനു എന്നാണ് മറ്റ് ഒരു അഭിപ്രായം . മഹർഷിമാരുടെ ഹോമങ്ങളിൽ പാലും പാലുത്പന്നങ്ങളും നൽകുന്നത് കാമധേനുവാണ് . ആപത്തിന്റെ സമയത്ത് മഹർഷിമാരെ സംരക്ഷിക്കാൻ കരുത്തരായ യോദ്ധാക്കളെ ഉത്പാദിപ്പിക്കാൻ കാമധേനുവിന് കഴിയും .
മുനിയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ച രാജാക്കന്മാരിൽ നിന്നും കാമധേനു മുനിമാരെ സംരക്ഷിച്ചു . കാമധേനുവിന്റെ ശരീരത്തിൽ വിവിധ ദേവതകൾ വസിക്കുന്നു .
സമുദ്ര മഥനം[തിരുത്തുക]
ബ്രാഹ്മണരുടെ സംരക്ഷക[തിരുത്തുക]
ഹിന്ദുമതത്തിൽ കാമധേനു ബ്രാഹ്മണരുമായി ബന്ധപ്പെട്ടിരിക്കുന്നു . പശുവിന്റെ പാൽ , നെയ്യ് തുടങ്ങിയവയാണ് ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള ഹോമത്തിനുപയോഗിക്കുന്നത് . അതിനാൽ കാമധേനു ചിലപ്പോൾ ഹോമധേനു എന്നാണ് പറയപ്പെടുന്നത് . ബ്രാഹ്മണനെ ഉപദ്രവിക്കുന്ന രാജാക്കന്മാർക്കെതിരെ കാമധേനു പോരാടുന്നു . ദേവത എന്ന നിലയിൽ , കാമധേനു ഒരു യോദ്ധാവും , തന്റെ യജമാനനെ അപത്തിൽനിന്നു സംരക്ഷിക്കുന്നതിനായി സൈന്യത്തെ സൃഷ്ടിക്കുന്നവളുമാണ് .
ലക്ഷണപ്രതിരൂപണവും പ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവസംബന്ധിച്ച പഠനവും[തിരുത്തുക]
ആരാധന[തിരുത്തുക]
ജനനവും കുട്ടികളും[തിരുത്തുക]
പദോത്‌പത്തിവർണ്ണന[തിരുത്തുക]
ഒരു സാധാരണ പശുവിന്റെ പര്യായമായി ഉപയോഗിക്കപ്പെടുന്ന സുരഭി എന്ന പേര് കാമധേനു എന്ന് പലപ്പോഴും അഭിസംബോധന ചെയ്യാറുണ്ട്. സുരഭി എന്ന പദത്തിന്റെ അർഥം "ഹൃദ്യമായ സുഗന്ധം" എന്നാണെന്നാണ് പ്രഫസർ ജാക്കോബി പറയുന്നത് . മോണിയർ വില്യംസ് സംസ്കൃതം-ഇംഗ്ലീഷ് നിഘണ്ടു (1899) അനുസരിച്ച് സുരഭി എന്ന പദത്തിന്റെ അർഥം സുഗന്ധം , മനോഹരം , സന്തോഷിപ്പിക്കുന്ന , പശു , ഭൂമി എന്നൊക്കെയാണ് . ദേവതയായ പശുവെന്ന് കാമധേനുവിനെ പരാമർശിക്കുന്നു . ഇതിനെ മാതാവ് ("അമ്മ") എന്നും വിവരിച്ചിട്ടുണ്ട് . കാമധേനുവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മറ്റു ചില പേരുകളാണ് സബല ("പുള്ളിയുള്ളവൻ"), കപില ("ചുവന്നവൻ") എന്നിവയാണ്. എല്ലാ ആഗ്രഹങ്ങളും അഭീഷ്ടങ്ങളും അഭിലാഷങ്ങളും സാധിച്ചുതരുന്ന സ്വർഗ്ഗത്തിലെ ദിവ്യപശൂ എന്നൊരു അർഥം കൂടി കാമധേനു ഏന്ന വാക്കിനുണ്ട് .
അവലംബം[തിരുത്തുക]
- Mani, Vettam (1975). Puranic Encyclopaedia: A Comprehensive Dictionary With Special Reference to the Epic and Puranic Literature. Delhi: Motilal Banarsidass. ISBN 0842-60822-2.
- Hopkins, Edward Washburn (1915). Epic mythology. Strassburg K.J. Trübner. ISBN 0842605606.