കള്ളിച്ചെല്ലമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കള്ളിച്ചെല്ലമ്മ
സംവിധാനം പി. ഭാസ്കരൻ
നിർമ്മാണം ശോഭന പരമേശ്വരൻ നായർ
രചന ജി. വിവേകാനന്ദൻ
അഭിനേതാക്കൾ
സംഗീതം കെ. രാഘവൻ
ഗാനരചന പി. ഭാസ്കരൻ
ഛായാഗ്രഹണം യു. രാജഗോപാൽ
ബെഞ്ചമിൻ
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ രൂപവാണി
വിതരണം വിമല ഫിലിംസ് റിലീസ്
റിലീസിങ് തീയതി 1969 ഓഗസ്റ്റ് 22
രാജ്യം ഇന്ത്യ
ഭാഷ മലയാളം

പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കള്ളിച്ചെല്ലമ്മ. ഷീലയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രേംനസീർ, മധു, കെ.പി. ഉമ്മർ, അടൂർ ഭാസി തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ജി. വിവേകാനന്ദനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചത് എസ്. കൊന്നനാട്ട് ആയിരുന്നു. കള്ളിച്ചെല്ലമ്മയിലെ അഭിനയത്തിന് നടി ഷീലയ്ക്ക് 1969-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പി. ഭാസ്കരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കെ. രാഘവൻ

# ഗാനം ഗായകർ ദൈർഘ്യം
1. "അശോകവനത്തിലെ"   കമുകറ പുരുഷോത്തമൻ, ബി. വസന്ത  
2. "കാലമെന്ന കാരണവർക്കു"   സി.ഒ. ആന്റോ, പി. ലീല, ശ്രീതല, കോട്ടയം ശാന്ത  
3. "കരിമുകിൽക്കാട്ടിലെ"   പി. ജയചന്ദ്രൻ  
4. "മാനത്തെക്കായലിൻ"   കെ.പി. ബ്രഹ്മാനന്ദൻ  
5. "ഉണ്ണിഗണപതിയെ (വേട്ടയ്ക്കു വേടന്റെ)"   എം.ജി. രാധാകൃഷ്ണൻ, സി.ഒ. ആന്റോ, കോറസ്  

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പടം കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കള്ളിച്ചെല്ലമ്മ&oldid=2500670" എന്ന താളിൽനിന്നു ശേഖരിച്ചത്