കെ. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള സിനിമാ രംഗത്ത് എഡിറ്റിങ് മേഖലയിൽ വളരെക്കാലം പ്രവർത്തിച്ച വ്യക്തിയാണ് കെ നാരായണൻ. 1953 മുതൽ ഈ മലയാള സിനിമയിൽ രംഗത്തുള്ള അദ്ദേഹം 200ലധികം സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്.

വ്യക്തി ജീവിതം[തിരുത്തുക]

തൃശ്ശൂരിൽ നന്ദിപുരത്ത് തൈക്കാട്ടു വീട്ടിൽ കണ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി 1933ൽ ജനിച്ചു. പിതാവ് റയിൽ വേ ജീവനക്കാരനായതുകൊണ്ട് മദ്രാസിലാണ് പഠിച്ചത്. ഹൈസ്കൂളിൽ വച്ച് പഠനം നിർത്തി. ഭാര്യ സരോജിനി.

കലാജീവിതം[തിരുത്തുക]

1947ൽ ശങ്കറിന്റെ കീഴിൽ ചിത്രസംയോജനം പഠിക്കാൻ തുടങ്ങി. കന്നഡത്തിൽ സദാരമ ആണ് ആദ്യമായി സ്വതന്ത്രമായി ചിത്രസംയോജനം നിർവ്വഹിച്ചത്. 1953ൽ ആശാദീപമാണ് ആദ്യ മലയാള ചിത്രം.[1]

1976(അനുഭവം),1980 (അങ്ങാടി,ഒരിക്കൽകൂടി),1981(തുഷാരം, അഹിംസ),1985,വർഷങ്ങ്ലിൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥന അവാർഡ് ലഭിച്ചിട്ടുണ്ട്.[2]

  1. http://malayalasangeetham.info/displayProfile.php?category=editor&artist=K%20Narayanan
  2. https://en.wikipedia.org/wiki/Kerala_State_Film_Award_for_Best_Editor
"https://ml.wikipedia.org/w/index.php?title=കെ._നാരായണൻ&oldid=2556349" എന്ന താളിൽനിന്ന് ശേഖരിച്ചത്