ആലിംഗനം (ചലച്ചിത്രം)
ആലിംഗനം | |
---|---|
![]() Promotional Poster | |
സംവിധാനം | ഐ. വി. ശശി |
നിർമ്മാണം | എം.പി.രാമചന്ദ്രൻ |
രചന | ഷരീഫ് |
തിരക്കഥ | ഷരീഫ് |
അഭിനേതാക്കൾ | ശ്രീദേവി രാഘവൻ റാണി ചന്ദ്ര വിൻസന്റ് |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | മുരളി മൂവീസ് |
വിതരണം | സിതാര പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
എം.പി. രാമചന്ദ്രൻ നിർമ്മിച്ച് ഷരീഫ് കഥ, തിരക്കഥ എന്നിവയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് 1976ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് ആലിംഗനം (English: Aalinganam). ശ്രീദേവി, രാഘവൻ, റാണി ചന്ദ്ര, വിൻസന്റ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.ടി. ഉമ്മർ സംഗീതം നൽകിയ ബിച്ചുതിരുമല രചിച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1][2][3]
അഭിനേതാക്കൾ[4][തിരുത്തുക]
ക്ര.നം. | താരം | വേഷം |
---|---|---|
1 | രാഘവൻ | രമേശ് |
2 | ശ്രീദേവി | ബിന്ദു |
3 | റാണി ചന്ദ്ര | ഡോ. രാജി |
4 | വിൻസന്റ് | വിനോദ് |
5 | പ്രതാപചന്ദ്രൻ | |
6 | ബഹദൂർ | രാജശേഖരൻ |
7 | കെ.പി. ഉമ്മർ | ഡോ. ഗോപിനാഥ് |
8 | കുതിരവട്ടം | നീലാംബരൻ |
9 | മീന | ശ്രാരദാമ്മ |
10 | രാഗിണി | വിമല |
11 | വഞ്ചിയൂർ രാധ | |
12 | പോൾ വെങ്ങോല | |
13 | ലീല നമ്പൂതിരി |
കഥാസാരം[തിരുത്തുക]
അറിയാതെ പറ്റിപ്പൊയ ഒരു തെറ്റിനു ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു യുവതിയുടെ ഗതികേടാണ് ഈ ചിത്രത്തിന്റെ കഥാതന്തു. താരുണ്യത്തിന്റെ നിറവിൽ എസ്റ്റേറ്റിൽ വച്ച് ബിന്ദു ഒരു യുവാവുമായി കണ്ടുമുട്ടുന്നു. തന്റെ അശ്രദ്ധ കൊണ്ട് മുറിവേറ്റ അയാളെ അവൾ തെന്റെ സ്കർട്ട് മുറിച്ച് കെട്ടുന്നു. അവളുടെ നഗ്നത അയാളെയും അവളെയും തെറ്റിലേക്കു നയിച്ചു. അവൾ ഗർഭിണിയായി. അവളുടെ അമ്മ അത് രഹസ്യമായി നാട്ടുവയറ്റാട്ടിയെകൊണ്ട് അലസിപ്പിക്കുന്നു. അവൾ സ്വാഭാവിക ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു എങ്കിലും അത് അവളുടെ മനസ്സിൽ ഭയമായി അവശേഷിക്കുന്നു. പിന്നീട് അവൾ എസ്റ്റേറ്റ് ഉടമയായ വിനോദിന്റെ ഭാര്യയാകുന്നു. അവൾ ഇടക്കിടക്ക് ഭയചകിതയാകുന്നു. അവൾ വിനോദിന്റെ അച്ഛൻ രാജശേഖരന്റെ സുഹൃത്തും മനോരോഗ വിദഗ്ദ്ധനുമായ ഡോ. ഗോപിനാഥിന്റെ ചികിത്സയിലായി. അവൾ ഇതിനിടെ വിനോദുമായി അകലുന്നു. ഡോക്ടറുടെ വീട്ടിൽ മകളുടെ കാമുകനെ കണ്ട് വിമല അയാളെ ചൂണ്ടിക്കാട്ടുന്നു. അയാൾ ആത്മഹത്യ് ചെയ്യുന്നു. തെറ്റ് തിരിച്ചറിഞ്ഞ് വിനോദ് അവളെ സ്വീകരിക്കുന്നു
പാട്ടുകൾ[തിരുത്തുക]
എ.ടി. ഉമ്മർ സംവിധാനം ചെയ്ത ബിച്ചുതിരുമലയുടെ വരികളാണ് ഈ സിനിമയിലെ പാട്ടുകൾ [5]
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | ചന്ദനഗന്ധികൾ | കെ. ജെ. യേശുദാസ് | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
2 | ഹേമന്തം തൊഴുതുണരും | കെ. ജെ. യേശുദാസ്, സംഘവും | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
3 | നിമിഷദളങ്ങൾ | കെ. ജെ. യേശുദാസ് | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
4 | തുഷരബിന്ദുക്കളേ | എസ്. ജാനകി | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
അവലംബം[തിരുത്തുക]
- ↑ "Aalinganam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
- ↑ "Aalinganam". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
- ↑ "Aalinganam". spicyonion.com. ശേഖരിച്ചത് 2014-10-05.
- ↑ "ആലിംഗനം (1976)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter:
|1=
(help) - ↑ http://malayalasangeetham.info/m.php?48
പുറംവേഴ്ചകൾ[തിരുത്തുക]
ചിത്രം കാണുവാൻ[തിരുത്തുക]
ആലിംഗനം (1976)