അഹിംസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാവീര, അഹിംസയുടെ പ്രചാരകൻ

അഹിംസ (Sanskrit: Devanagari; अहिंसा; IAST ahiṃsā, Pāli:[1] avihiṃsā) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ് : ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക. ഈ വാക്ക് സംസ്കൃത ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. നശിപ്പിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കുക എന്നീ അർത്ഥം വരുന്ന സംസ്കൃത പദമായ ഹിംസ എന്ന വാക്കിന്റെ വിപരീതപദമാണ് നശിപ്പിക്കാതിരിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കാതിരിക്കുക എന്നർത്ഥം വരുന്ന അഹിംസ.[2][3] അഹിംസക്ക് അക്രമരാഹിത്യം എന്നൊരു അർത്ഥം കൂടിയുണ്ട്. മൃഗങ്ങളടക്കമുള്ള എല്ലാ ജീവികളും പാലിക്കേണ്ട ഒരു ഗുണമായി അഹിംസയെ പല ഇന്ത്യൻ മതങ്ങളും കാണുന്നു.[4]

അവലംബം[തിരുത്തുക]

  1. Rune E. A. Johansson (6 December 2012). Pali Buddhist Texts: An Introductory Reader and Grammar. Routledge. p. 143. ഐ.എസ്.ബി.എൻ. 978-1-136-11106-8. ശേഖരിച്ചത്: 8 August 2013. 
  2. Mayton, D. M., & Burrows, C. A. (2012), Psychology of Nonviolence, The Encyclopedia of Peace Psychology, Vol. 1, pages 713-716 and 720-723, Wiley-Blackwell, ISBN 978-1-4051-9644-4
  3. [Encyclopedia Britannica], see Ahimsa
  4. Bajpai, Shiva (2011). The History of India - From Ancient to Modern Times, Himalayan Academy Publications (Hawaii, USA), ISBN 978-1-934145-38-8; see pages 8, 98
"http://ml.wikipedia.org/w/index.php?title=അഹിംസ&oldid=1858765" എന്ന താളിൽനിന്നു ശേഖരിച്ചത്