ടി.പി. ബാലഗോപാലൻ എം.എ.
ദൃശ്യരൂപം
| ടി.പി. ബാലഗോപാലൻ എം.എ. | |
|---|---|
![]() | |
| സംവിധാനം | സത്യൻ അന്തിക്കാട് |
| തിരക്കഥ | ശ്രീനിവാസൻ |
| Story by | സത്യൻ അന്തിക്കാട് |
| നിർമ്മാണം | ടി.കെ. ബാലചന്ദ്രൻ |
| അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ ബാലൻ കെ. നായർ മണിയൻപിള്ള രാജു ശോഭന |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | എ.റ്റി. ഉമ്മർ |
നിർമ്മാണ കമ്പനി | അജയ് ആർട്ട്സ് |
| വിതരണം | എവർഷൈൻ റിലീസ് |
റിലീസ് തീയതി | 1986 |
ദൈർഘ്യം | 130 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ, മണിയൻപിള്ള രാജു, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ടി.പി. ബാലഗോപാലൻ എം.എ.. മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്, ഈ ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു. അജയ് ആർട്സിന്റെ ബാനറിൽ ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം എവർഷൈൻ റിലീസ് വിതരണം ചെയ്തിരിക്കുന്നു. സംവിധായകനായ സത്യൻ അന്തിക്കാട് തന്നെയാണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് നടൻ ശ്രീനിവാസൻ ആണ്.[1] എ.റ്റി. ഉമ്മർ സംഗീതം നൽകി[2] സത്യൻ അന്തിക്കാട് ഗാനങ്ങൾ എഴുതി[3]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | ടി.പി. ബാലഗോപാലൻ എം.എ. |
| ശ്രീനിവാസൻ | അഡ്വ. രാമകൃഷ്ണൻ |
| ശോഭന | അനിത |
| ബാലൻ കെ. നായർ | അനിതയുടെ അച്‌ഛൻ |
| മണിയൻപിള്ള രാജു | |
| സുരേഷ് ഗോപി | |
| കുതിരവട്ടം പപ്പു | ചന്ദ്രൻ കുട്ടി |
| കൊതുക് നാണപ്പൻ | യൂണിയൻ നേതാവ് കരുണൻ |
| ഉമ ഭരണി | ദേവി |
| സുകുമാരി | |
| കെ.പി.എ.സി. ലളിത | രാധ (ചേച്ചി) |
| അടൂർ ഭവാനി | മുത്തശ്ശി |
| തൊടുപുഴ വാസന്തി |
സംഗീതം
[തിരുത്തുക]സത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആണ്.
- ഗാനങ്ങൾ
- ഓരോ പൂവിലും – കെ.ജെ. യേശുദാസ്
- നക്ഷത്ര രാജ്യത്തെ – കെ.ജെ. യേശുദാസ്, കോറസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| കല | കെ. കൃഷ്ണൻ കുട്ടി |
| ചമയം | പി.വി. ശങ്കർ |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം, രവി |
| പരസ്യകല | കിത്തോ |
| ലാബ് | വിജയ കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | പി.കെ. നടരാജൻ |
| ശബ്ദലേഖനം | തരംഗിണി |
| നിർമ്മാണ നിർവ്വഹണം | രാധാകൃഷ്ണൻ വി.വി. |
| വാതിൽപുറ ചിത്രീകരണം | വിശാഖ് ഔട്ട്ഡോർ യൂണിറ്റ് |
| അസോസിയേറ്റ് കാമറാമാൻ | അജിത്, ദിൽജിത് |
| ടൈറ്റിൽസ് | നീതി കൊടുങ്ങല്ലൂർ |
| അസിസ്റ്റന്റ് ഡയറൿടർ | ശശിശങ്കർ, ഷിബു |
| ഡബ്ബിങ്ങ് | മെരിലാന്റ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടൻ – മോഹൻലാൽ
- മികച്ച കഥ – സത്യൻ അന്തിക്കാട്
അവലംബം
[തിരുത്തുക]- ↑ "ടി.പി. ബാലഗോപാലൻ എം.എ (1986)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
- ↑ "ടി.പി. ബാലഗോപാലൻ എം.എ (1986)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-22. Retrieved 2023-10-17.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "ടി.പി. ബാലഗോപാലൻ എം.എ (1986)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "ടി.പി. ബാലഗോപാലൻ എം.എ (1986)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഡിസംബർ 2025.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ടി.പി. ബാലഗോപാലൻ എം.എ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടി.പി. ബാലഗോപാലൻ എം.എ. Archived 2013-05-15 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- CS1 maint: bot: original URL status unknown
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മോഹൻലാൽ-ശോഭന ജോഡി
- ശോഭന അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സത്യൻ അന്തിക്കാടിന്റെ ഗാനങ്ങൾ
- വിപിൻമോഹൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
