ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന
സംവിധാനംജിബി – ജോജു
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനജിബി –ജോജു
അഭിനേതാക്കൾമോഹൻലാൽ
ഹണി റോസ്
രാധിക ശരത്കുമാർ
അജു വർഗ്ഗീസ്
ഹരീഷ് കണാരൻ
ധർമ്മജൻ ബോൾഗാട്ടി
വിനു മോഹൻ
സിദ്ദീഖ്
കൈലാഷ്
അശോകൻ
സംഗീതംഫോർ മ്യൂസിക്
കൈലാസ് മേനോൻ
ദീപക് ദേവ്
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംസൂരജ് ഇ. എസ്സ്.
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംമാക്സ് ലാബ് എൻറ്റർടൈൻമെൻസ്
റിലീസിങ് തീയതി2019 സെപ്റ്റംബർ 6
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്9 കോടി
സമയദൈർഘ്യം158 മിനിറ്റ്
ആകെ30.2 കോടി

നവാഗതരായ ജിബി-ജോജു സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന(English:Ittimani:Maid In Chaina).ആശിർവാദ് സിനിമാസിൻറ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. കനൽ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് മോഹൻലാലിന്റെ നായികയായി ഈ ചിത്രത്തിൽ അഭിനയിച്ചു.ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വൻ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചട്ടയും മുണ്ടും അണിഞ്ഞ് മാർഗ്ഗംകളിയുടെ വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.ഒടിയന് ശേഷം ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തത് ഫോർ മ്യൂസിക്കും,ദീപക് ദേവും, കൈലാസ് മേനോനും ചേർന്നാണ്.പി പദ്മരാജൻ സംവിധാനം ചെയ്ത് 1987ൽ റിലീസായ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിച്ച ഒരു ചിത്രം കൂടിയാണിത്.ഈ ചിത്രത്തിലെ ഏതാനും സീനുകൾ ചൈനയിൽ വച്ചാണ് ചിത്രീകരിച്ചത്.അനുകൂല അഭിപ്രായമാണ് ഈ ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.

വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സഹ സംവിധായകരായിരുന്നു ജിബിയും ജോജുവും.

കഥാസാരം[തിരുത്തുക]

ചൈനയിൽ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയുടെയും(മോഹൻലാൽ) അവന്റെ പ്രിയപെട്ടവരുടെയും കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഡ്യൂപ്ലിക്കേറ്റന്റെ നാട് എന്ന വിളിപ്പേരുള്ള കുന്നംകുളവും ചൈനയും തമ്മിലുള്ള ബന്ധം തന്നെയാണ് ടൈറ്റിലിന്റെ ഹൈലൈറ്റ്.

സ്വന്തം അമ്മയുടെ ഓപ്പറേഷന് പോലും കമ്മീഷൻ വാങ്ങുന്ന, അമ്മ തെയ്യാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ വേണ്ടി വന്നാൽ അമ്മയുടെ കിഡ്നി വരെ വിറ്റ് കാശാക്കാൻ പോന്ന തനി ബിസിനസ്സുകാരനാണ് ഇട്ടിമാണി. നാട്ടിൽ ഒരു കാറ്ററിങ് സർവീസും അതിന്റെ മറവിൽ ഡ്യൂപ്ലിക്കേറ്റിൻറ്റെ സാധനങ്ങളുടെ ബിസിനസും ഇട്ടിമാണിക്കുണ്ട്. എന്നാൽ മനസ്സിൽ ഏറെ നന്മയുള്ളവനും അമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്നവനുമാണ്.

വയസ് കുറേയായിട്ടും ഇട്ടിമാണിക്ക് പെണ്ണ് കിട്ടിയിട്ടില്ല. അതിനും കാരണങ്ങൾ ഉണ്ട്. കുസൃതികളും കൗശലങ്ങളും അല്ലറ ചില്ലറ തട്ടിപ്പുകളുമായി ജീവിച്ചു പോകുന്ന ഇട്ടിമാണി അയൽക്കാരിയായ അന്നമ്മയുടെയും മക്കളുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

കഥാപാത്രങ്ങൾ[തിരുത്തുക]

ജോജിയുടേയും,ജെസ്സിയുടേയും അമ്മ

  • സിജോയ് വർഗീസ്... അലക്സ്
  • ശേഖർ മേനോൻ... അച്ചായൻ
  • നിരഞ്ജൻ കണ്ണൻ...ഇട്ടിമാണിയുടെ കുട്ടിക്കാലം
  • സേതുലക്ഷ്മി...മദർ
  • സരസ ബാലുശ്ശേരി... ഓൾഡ് ഏജ് ഹോമിലെ അന്തേവാസി
  • സുകുമാരൻ...

അവറാച്ചൻ(ഫോട്ടോയിൽ മാത്രം)

നിർമ്മാണം[തിരുത്തുക]

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നും പറഞ്ഞു തുടങ്ങിയ കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന പേരിലെ മോഹൻലാൽ ചിത്രമായി പരിണമിച്ചത്. സംവിധായകൻ ജിബു ജേക്കബിന്റെ അസ്സോസിയേറ്റുകളായി അന്ന് ഈ ചിത്രത്തിൻറ്റെ സംവിധായകർ ജിബി-ജോജുവും പ്രവർത്തിച്ചിരുന്നു. കാരവാനിൽ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വിവരിക്കാൻ പോകുന്ന നേരത്തിനിടയിലാണ് ആദ്യമായി ഈ ചിത്രത്തെപ്പറ്റി മോഹൻലാലിനോട് പറഞ്ഞത്.മുന്തിരിവള്ളികളുടെ ഫൈനൽ ഡബ്ബിങ് നടക്കുന്ന വേളയിലാണ് ആദ്യമായി കഥ മുഴുവനും വിവരിക്കുന്നത്.എന്നാൽ ആ ചിത്രത്തിന്റെ പ്രൊമോഷനും കഴിഞ്ഞു 2017 ജനുവരി 23നാണ് മോഹൻലാലിന്റെ വീട്ടിലെത്തി ഇവർ തിരക്കഥ വായിച്ചു കേൾപ്പിച്ചത്.തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് വീണ്ടും മോഹൻലാലിനെ കാണാൻ സംവിധായകരെത്തി. തനിക്കു പകരം മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഒടിയൻ,ലൂസിഫർ, തുടങ്ങിയ ചിത്രങ്ങൾക്ക് അന്ന് മോഹൻലാൽ ഡേറ്റ് കൊടുത്തു കഴിഞ്ഞിരുന്നു. കാത്തിരിക്കേണ്ടി വരും എന്ന സൂചന ഉണ്ടായെങ്കിലും പിന്മാറാൻ സംവിധായകർ തയ്യാറായിരുന്നില്ല.

റിലീസ്[തിരുത്തുക]

ഈ ചിത്രം 2019 സെപ്റ്റംബർ 6ന് പ്രദർശനത്തിനെത്തിയത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ബ്രദേഴ്സ് ഡേ എന്ന ചിത്രവും രജീഷ വിജയൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഫൈനൽസ് എന്ന ചിത്രവും ഈ ചിത്രത്തിനൊപ്പമാണ് റിലീസ് ചെയ്തത്.

ടീസർ[തിരുത്തുക]

ഈ ചിത്രത്തിന്റെ ആദ്യ ടീസർ 2019 ഓഗസ്റ്റ് 18നു വൈകിട്ട് അഞ്ച് മണിക്ക് റിലീസ് ചെയ്തു.മോഹൻലാലും,കെ പി എ സി ലളിതയും ചൈന ഭാഷ സംസാരിക്കുന്ന വിഷ്വലിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്.സലിം കുമാർ,സിദ്ദീഖ് തുടങ്ങിയവരെയും ഈ ടീസറിൽ കാണുവാൻ സാധിക്കുന്നുണ്ട്.

ട്രെയിലർ[തിരുത്തുക]

2019 ഓഗസ്റ്റ് 28നു വൈകിട്ട് ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്.

സംഗീതം[തിരുത്തുക]

ഫോർ മ്യൂസിക് ആണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചത്.സന്തോഷ് വർമ്മ,ബിബി-എൽദോസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
സൗണ്ട് ട്രാക്ക് by ഫോർ മ്യൂസിക്
Recorded2019
Studioമൈ സ്റ്റുഡിയോ, Nhq സ്റ്റുഡിയോസ് കൊച്ചിൻ
Genreഫീച്ചർ ഫിലിം സൗണ്ട് ട്രാക്ക്
Length8:22
Languageമലയാളം
Labelഗുഡ്‌വിൽ എൻറ്റർടൈൻമെൻസ്
ProducerTBA

ഗാനങ്ങൾ[തിരുത്തുക]

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
# ഗാനംSinger(s) ദൈർഘ്യം
1. "ബൊമ്മ ബൊമ്മ"  എം.ജി.ശ്രീകുമാർ, വൃന്ദ ഷമീക്ക് ഘോഷ്, മാസ്റ്റർ ആദിത്യൻ, 4:40
2. "കുഞ്ഞാടേ നിന്റെ മനസ്സിൽ"  ശങ്കർ മഹാദേവൻ, ബിബി മാത്യു, ദേവിക സൂര്യ പ്രകാശ് & വൃന്ദ 3:42

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇട്ടിമാണി:മെയ്ഡ്_ഇൻ_ചൈന&oldid=3957512" എന്ന താളിൽനിന്ന് ശേഖരിച്ചത്