ലൂസിഫർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൂസിഫർ അനുയായികൾക്കൊപ്പം

പുരാതന റോമൻ കാലഘട്ടത്തിലെ പ്രഭാത നക്ഷത്രം എന്ന നിലയിൽ ശുക്ര ഗ്രഹത്തിന്റെ ലാറ്റിൻ നാമമാണ് ലൂസിഫർ. പ്രകാശം കൊണ്ടുവരുന്നവൻ, ശുക്രനക്ഷത്രം, സാത്താൻ എന്നിവ ലൂസിഫർ എന്ന പദത്തിന്റെ നാമങ്ങളാണ്. ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താൻ ഉത്ഭവ രൂപമാണ് ലൂസിഫർ.[1] സാത്താൻ പാപം ചെയ്യുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ദൈവ ദൂതനായി വസിക്കുകയായിരുന്നു. ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യവാനും ദൈവത്തിൻറെ സിംഹാസനത്തിൻറെ അടുത്തു നിൽക്കുന്നവനുമായിരുന്നു ലൂസിഫർ.

ക്രിസ്തീയ വീക്ഷണം[തിരുത്തുക]

സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പ‌ത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിൾ പറയുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്ന് ബൈബിൾ പറയുന്നു. ദൈവത്തിന്റെ പറുദീസയിൽ ഗബ്രിയേൽ,​ മിഖായേൽ മാലാഖമാരേക്കൾ പ്രധാനിയായിരുന്ന ലൂസിഫർ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും. പിന്നീട് ആദി മനുഷ്യരായ ആദത്തിനും ഹവ്വയ്‌ക്കും മുന്നിൽ സർപ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫർ തന്നെയാണ്. താൻ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലർത്തുന്ന ലൂസിഫർ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്‌ത്തണമെന്നും അതിയായി ആഗ്രഹിക്കുന്നു. ബൈബിൾ പുതിയ നിയമത്തിൽ തന്നെ ആരാധിക്കണമെന്ന് യേശുവിനോട് പോലും ലൂസിഫർ ആവശ്യപ്പെടുന്നുണ്ട്. ആദ്യകാലത്ത് ദൈവത്തെ അനുസരിച്ചുപോന്ന ലൂസിഫറിൽ പിന്നീട് ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായവ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും; ലൂസിഫറിൽ ആകൃഷ്ടരായ സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവൻറെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു; എന്ന് ക്രിസ്തീയ വിശ്വാസം. [2]

പിശാചിനെ ആരാധിക്കുന്നവർ[തിരുത്തുക]

പരിശുദ്ധമാക്കപ്പെട്ട മതചിഹ്നങ്ങളെ അവഹേളിച്ച് കൊണ്ടും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയെ വാഴ്‌ത്തിക്കൊണ്ടും പിശാചിനെ ആരാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് ക്രിസ്‌തീയ സഭകളുടെ ആരോപണം. പ്രത്യേക രീതിയിലുള്ള കുരിശ് ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം ആരാധനകളെ ബ്ലാക് മാസ് അഥവാ കറുത്ത കുർബാനയെന്നും അറിയപ്പെടുന്നു. എന്നാൽ ക്രൈസ്‌തവർക്കിടയിൽ മാത്രമല്ല,​ ഹിന്ദു വിശ്വാസികൾക്കിടയിലും ഇത്തരം ആചാരങ്ങൾ ഉണ്ടെന്നാണ് വിവരം. ചാത്തൻ സേവയുമൊക്കെ ഇതിന് തെളിവുകളാണെന്ന് പറയപ്പെടുന്നു. അടുത്തിടെ തിരുവനന്തപുരം നന്തൻകോട് കേഡൽ എന്ന യുവാവ് തന്റെ മാതാപിതാക്കളെ കൊന്നൊടുക്കിയത് സാത്താൻ സേവയുടെ ഫലമായിട്ടാണെന്ന ആരോപണവും ഉയർന്നിരുന്നു. കേരളത്തിന്റെ പലഭാഗത്തും ഇപ്പോഴും പിശാച് ആരാധകർ ഉണ്ടെന്ന ആരോപണവുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അവലംബം[തിരുത്തുക]

  1. "Isaiah Chapter 14". The Mamre Institute.
  2. കേരള കൗമുദി [1] ശേഖരിച്ചത് 2019-ജൂലൈ-05

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിജിത് ഉഴമലയ്ക്കൽ എഴുതിയ ഫേസ്ബുക് പോസ്റ്റിൽ നിന്നും ശേഖരിച്ചത് [2]

"https://ml.wikipedia.org/w/index.php?title=ലൂസിഫർ&oldid=3350391" എന്ന താളിൽനിന്ന് ശേഖരിച്ചത്