മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
Theatrical-release poster
സംവിധാനംജിബു ജേക്കബ്
നിർമ്മാണംസോഫിയ പോൾ
തിരക്കഥസിന്ധു രാജ്
ആസ്പദമാക്കിയത്പ്രണയോപനിഷത്
അഭിനേതാക്കൾമോഹൻലാൽ
മീന
സംഗീതംSongs:
ബിജി ബാൽ
എം.ജയചന്ദ്രൻ
Score:
ബിജിബാൽ
ഛായാഗ്രഹണംപ്രമോദ് പിള്ള
ചിത്രസംയോജനംസൂരജ് ഇ.എസ്
സ്റ്റുഡിയോവീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
വിതരണംവീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
റിലീസിങ് തീയതി2017 ജനുവരി 20.
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം154 മിനിറ്റ്
ആകെ50 കോടി (US$7.8 million)[1]

മോഹൻലാൽ കേന്ദ്രകഥാപാത്രമായി 2017 പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ[2]. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സോഫിയ പോൾ ആണ്[3]. വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. മീന നായികയാകുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, അലൻസയർ ലേ ലോപസ്, നേഹ സക്സെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിന്ധു രാജ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. 2017 ജനുവരി 20 ന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ പ്രദർശനത്തിനെത്തി[4]. അനുകൂലമായ പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[5][6].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

റഫീഖ് അഹമദ്, മധു വാസുദേവൻ, ഡോ.അഭിജിത് കുമാർ എന്നിവർ രചിച്ചിരിക്കുന്ന ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ, ബിജിബാൽ എന്നിവരാണ്[7]. വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ, ശ്വേത മോഹൻ ജിതിൻ രാജ് എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
# ഗാനംപാടിയവർ ദൈർഘ്യം
1. "മാരിവില്ല് മണ്ണിൽ നെയ്ത"  ബിജിബാൽ  
2. "ഒരുപുഴയരികിൽ"  ശ്വേത മോഹൻ  
3. "പുന്നമടക്കായൽ"  ജിതിൻ രാജ്  
4. "അത്തിമരക്കൊമ്പിൽ"  ശ്രേയ ഘോഷാൽ, വിജയ് യേശുദാസ്  

അവലംബം[തിരുത്തുക]

  1. സ്വന്തം ലേഖകൻ (27 February 2017). "50 കോടി വാരി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ". Malayala Manorama. ശേഖരിച്ചത് 28 February 2017. CS1 maint: discouraged parameter (link)
  2. Nicy V. P. (27 June 2015). "Mohanlal's Next will be with 'Vellimoonga' Director Jibu Jacob; Film Produced By 'Bangalore Days' Makers". ഇന്റർനാഷണൽ ബിസിനസ് ടൈംസ്. ശേഖരിച്ചത് 20 July 2016. CS1 maint: discouraged parameter (link)
  3. Onmanorama Staff (26 June 2016). "Mohanlal's next with 'Vellimoonga' director Jibu Jacob". മലയാള മനോരമ. ശേഖരിച്ചത് 20 July 2016. CS1 maint: discouraged parameter (link)
  4. സ്വന്തം ലേഖകൻ (14 January 2017). "കുടുംബവഴക്ക് കഴിഞ്ഞു; ഉലഹന്നാൻ ജനുവരി 20ന് എത്തും". മലയാള മനോരമ. ശേഖരിച്ചത് 14 January 2017. CS1 maint: discouraged parameter (link)
  5. അനീഷ്.കെ, മാത്യു (21 ജനുവരി 2017). "മധുരിക്കും ഇൗ മുന്തിരിവള്ളികൾ; റിവ്യു". മലയാള മനോരമ. ശേഖരിച്ചത് 22 ജനുവരി 2017. CS1 maint: discouraged parameter (link)
  6. നിഖിൽ, സ്കറിയ (20 ജനുവരി 2017). "പൂത്തുതളിർക്കുന്ന പ്രണയത്തിന്റെ മുന്തിരിവള്ളികൾ". മാതൃഭൂമി. ശേഖരിച്ചത് 22 ജനുവരി 2017. CS1 maint: discouraged parameter (link)
  7. Jayaram, Deepika (22 December 2016). "The jukebox of Munthirivallikal Thalirkkumbol is out!". ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. ശേഖരിച്ചത് 22 December 2016. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]