കിരീടം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിരീടം
വി.സി.ഡി. പുറംചട്ട
സംവിധാനം സിബി മലയിൽ
നിർമ്മാണം എൻ. കൃഷ്ണകുമാർ
ദിനേഷ് പണിക്കർ
രചന ലോഹിതദാസ്
അഭിനേതാക്കൾ
സംഗീതം ജോൺസൺ
ഛായാഗ്രഹണം എസ്. കുമാർ
ഗാനരചന കൈതപ്രം
ചിത്രസംയോജനം എൽ. ഭൂമിനാഥൻ
സ്റ്റുഡിയോ കൃപ ഫിലിംസ്
വിതരണം സെവൻ ആർട്സ്
റിലീസിങ് തീയതി
  • 7 ജൂലൈ 1989 (1989-07-07)
സമയദൈർഘ്യം 140 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച് 1989.ജൂലൈ.7 നുപുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിരീടം.

കഥാസംഗ്രഹം[തിരുത്തുക]

ഒരു പോലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ (തിലകൻ) മകനായ സേതുമാധവൻ (മോഹൻ ലാൽ) എന്ന യുവാവിന്റെ കഥയാണ് കിരീടം എന്ന സിനിമയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി ഇതിനനുവധിക്കുന്നില്ല. ഒരിക്കൽ അച്യുതൻ നായർ മാർക്കറ്റിൽ പ്രശ്നമുണ്ടാക്കികൊണ്ടിരിക്കുന്ന ഈ സിനിമയിലെ വില്ലനായ കീരിക്കാടൻ ജോസിനെ (മോഹൻ രാജ്) അറസ്റ്റു ചെയ്യാൻ പോകുകയും അവിടെ വെച്ച് അച്യുതൻ നായരെ കീരിക്കാടൻ ജോസ് കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്നു തന്റെ അച്ഛനെ മർദ്ധിക്കുന്നത് കണ്ട സേതുമാധവൻ അച്ഛനെ രക്ഷിക്കാൻ വേണ്ടി കീരിക്കാടൻ ജോസിനെ തിരിച്ചാക്രമിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിൽ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഈ സംഭവത്തിനു ശേഷം സേതുമാധവൻ നാട്ടുകാരുടെ കണ്ണിൽ ഒരു ഗുണ്ടയായി മാറുകയും ചെയ്യുന്നു. ജയിൽ മോചിതനായ കീരിക്കാടൻ ജോസ് സേതുമാധവനോട് പകവീട്ടാൻ തുടങ്ങുകയും തന്റെയും തന്റെ കുടുംബത്തിന്റെയും ജീവിതത്തിനു തന്നെ ഭീഷണിയാവുന്ന കീരിക്കാടൻ ജോസിനെ അവസാനം സേതുമാധവന് കൊല്ലേണ്ടി വരുകയും ചെയ്യുന്നു.

പ്രധാന അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1989-ൽ ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.
  • 1989-ൽ ഈ സിനിമയിലെ "കണ്ണീർ പൂവിന്റെ" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് എം.ജി ശ്രീകുമാറിന് മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്റെ അവാർഡ് ലഭിച്ചു.

രണ്ടാംഭാഗം[തിരുത്തുക]

  • ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചലച്ചിത്രമാണ് ചെങ്കോൽ (1993).

പുനർനിർമ്മാണം[തിരുത്തുക]

  • സംവിധായകൻ പ്രിയദർശൻ 1993-ൽ ഹിന്ദിയിൽ ഈ ചലച്ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ജാക്കി ഷെറോഫ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ഗർദിഷ് എന്നായിരുന്നു.
  • 2007-ൽ ഈ ചിത്രം തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി അജിത് നായകനായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് കിരീടം എന്നു തന്നെയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കിരീടം_(ചലച്ചിത്രം)&oldid=2428659" എന്ന താളിൽനിന്നു ശേഖരിച്ചത്