കാക്കക്കുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാക്കക്കുയിൽ
ഡി.വി.ഡി. പുറംചട്ട
സംവിധാനംപ്രിയദർശൻ
നിർമ്മാണംലിസി പ്രിയദർശൻ
കഥമുരളി നാഗവള്ളി
തിരക്കഥപ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
നെടുമുടി വേണു
കവിയൂർ പൊന്നമ്മ
ആർസൂ
സംഗീതംദീപൻ ചാറ്റർജി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോകല്യാണി ഫിലിം സൊസൈറ്റി
വിതരണംസ്വർഗ്ഗചിത്ര
റിലീസിങ് തീയതി2001 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ആർസൂ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാക്കക്കുയിൽ. കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ലിസി പ്രിയദർശൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളി നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് പ്രിയദർശൻ ആണ്.

കഥാതന്തു[തിരുത്തുക]

ജോലിതേടി ബോംബെയിൽ എത്തിയ ശിവരാമൻ (മോഹൻലാൽ) പഴയ സുഹൃത്ത് ഗോവിന്ദൻകുട്ടിയെ (മുകേഷ്) കണ്ടുമുട്ടുന്നു. ജീവിക്കാൻ ഗതിയില്ലാതെ അവർ തോമസിന്റെ (കൊച്ചിൻ ഹനീഫ) സംഘത്തിൽ ചേർന്ന് ഒരു ബാങ്ക് കൊള്ളയിൽ പങ്കുചേരുന്നു. അതോടെ കിടപ്പാടവും നഷ്ടപ്പെടുന്ന അവർ ബോംബെയിലെ സമ്പന്നരായ മലയാളി തമ്പുരാനും (നെടുമുടി വേണു) ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയും (കവിയൂർ പൊന്നമ്മ) മാത്രം താമസിക്കുന്ന വീട്ടിൽ അമേരിക്കയിൽനിന്ന് വർഷങ്ങൾക്ക് ശേഷം വന്ന കൊച്ചുമകൻ കുഞ്ഞുണ്ണി എന്ന പേരിൽ കടന്നുകൂടുന്നു. അന്ധരായ തമ്പുരാനും തമ്പുരാട്ടിയും കേൾവിയിലൂടെയും സ്പർശനത്തിലൂടെയുമാണ് മറ്റുള്ളവരെ തിരിച്ചറിയുന്നത്. ഒരു പ്രാവശ്യം അനുഭവിച്ച ശബ്ദവും സ്പർശനവും അവർ ഒരിക്കലും മറക്കില്ല. കുഞ്ഞുണ്ണിയായി വന്നപ്പോൾ ശിവരാമന്റെ ശബ്ദവും ഗോവിന്ദൻ‌കുട്ടിയുടെ സ്പർശനവുമാണ് വൃദ്‌ധദമ്പതികൾ കൊച്ചുണ്ണിയുടേതായി അനുഭവിച്ചത് അതിനാൽ കൊച്ചുണ്ണിയുടെ ശബ്ദവും ശരീരവുമായി ഇരുപേർക്കും എപ്പോഴും ഒരുമിച്ച് നിൽക്കേണ്ടതായി വരുന്നു. അമേരിക്കയിൽ നിന്ന് വന്ന കുഞ്ഞുണ്ണിയുടെ കാമുകി രാധികയിൽനിന്ന് (ആർസൂ) കുഞ്ഞുണ്ണി മരിച്ച് പോയി എന്ന സത്യം മനസ്സിലാക്കിയ തമ്പുരാൻ കുഞ്ഞുണ്ണിയുടെ മരണം താങ്ങാൻ ശക്തിയില്ലാത്ത ഭാര്യയെ രക്ഷിക്കാൻ തന്നോട് കാട്ടിയ വഞ്ചന മറന്ന് ശിവരാമനേയും ഗോവിന്ദൻ കുട്ടിയേയും കുഞ്ഞുണ്ണിയായിതന്നെ സ്വീകരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ദീപൻ ചാറ്റർജി ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്.

ഗാനങ്ങൾ
  1. ഉണ്ണിക്കണ്ണാ വാ ഊഞ്ഞാലാടാൻ വാ – കല്യാണി മേനോൻ
  2. പൊന്നുമണി കണ്ണനുണ്ണി – കല്യാണി മേനോൻ, സുജാത മോഹൻ
  3. ആനാരേ ഗോവിന്ദാ – എം.ജി. ശ്രീകുമാർ, നിഖിൽ, സംഗീത
  4. മേഘരാഗം നെറുകിൽ – കെ.എസ്. ചിത്ര
  5. പാടാം വനമാലി – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, കല്യാണി മേനോൻ
  6. കാക്കകുയിലേ – എം.ജി. ശ്രീകുമാർ
  7. ആരാരും കണ്ടില്ലെന്നോ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  8. മേഘരാഗം നെറുകിൽ – എം.ജി. ശ്രീകുമാർ
  9. പൊന്നുമണി കണ്ണനുണ്ണി – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കാക്കക്കുയിൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാക്കക്കുയിൽ&oldid=3543302" എന്ന താളിൽനിന്ന് ശേഖരിച്ചത്