കിലുക്കം
കിലുക്കം | |
---|---|
![]() | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആർ മോഹൻ |
രചന | വേണു നാഗവള്ളി |
അഭിനേതാക്കൾ | |
സംഗീതം | എസ്.പി.വെങ്കിടേഷ് |
ഛായാഗ്രഹണം | എസ്. കുമാർ |
വിതരണം | ഗുഡ്നൈറ്റ് ഫിലിംസ് |
റിലീസിങ് തീയതി | 1991 |
രാജ്യം | ![]() |
ഭാഷ | മലയാളം |
പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയുംസൂപ്പർ ഹിറ്റ് കോമഡിചലച്ചിത്രമാണ് കിലുക്കം. മോഹൻലാലും, ജഗതി ശ്രീകുുമാറും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി തിലകൻ, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു.[1]
കഥാ സംഗ്രഹം
[തിരുത്തുക]ടൂറിസ്റ്റ് ഗൈഡ് ജോജിയും (മോഹൻലാൽ, ഫോട്ടോഗ്രാഫർ നിശ്ചലും ( ജഗതി,)സ്നേഹിതൻമാരാണ്. കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകളാണ് താൻ എന്ന തെറ്റിദ്ധാരണയിൽ നന്ദിനി (രേവതി), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ഇതേ ധാരണയുള്ള പിള്ളയുടെ കുടുംബക്കാർ നന്ദിനിയെ ഭ്രാന്തിയാക്കാൻ ശ്രമിക്കുകയാണ്. ജോജിയെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയുടെ വീട്ടിൽ കയറിക്കൂടുന്നു. ഭ്രാന്തിയെ പിടിച്ചു കൊടുത്താൽ പണം കിട്ടും എന്നു കരുതി ജോജിയും നിശ്ചലും അവളെ സംരക്ഷിക്കുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും തൻ്റെ പിതാവിനെ കാണാനെങ്കിലും സഹായിക്കണമെന്ന് ജോജിയോട് അപേക്ഷിക്കുകയും ചെയ്യുന്നു.നന്ദിനിയെ പിന്തുണക്കാൻ ജോജി തീരുമാനിക്കുകയും നിശ്ചലുമായി തെറ്റിപ്പിരിയുകയും വേലക്കാരിയാക്കി നന്ദിനിയെ ജഡ്ജിയുടെ വീട്ടിലാക്കുകയും ചെയ്യുന്നു.
ഒടുവിൽ നന്ദിനി തന്റെ യഥാർത്ഥ പിതാവിനെയും ജീവിത പങ്കാളിയെയും (ജോജി) തിരിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- മോഹൻലാൽ - ജോജി
- രേവതി - നന്ദിനി
- ജഗതി ശ്രീകുമാർ - നിശ്ചൽ
- തിലകൻ - ജഡ്ജി പിള്ള
- സന്തോഷ് - ജയന്ത് (സബ് ഇൻസ്പെക്ടർ)
- കൊല്ലം തുളസി - പിച്ചാത്തി മുത്തു
- മുരളി
- തിക്കുറിശ്ശി സുകുമാരൻ നായർ - ശിവശങ്കരപ്പിള്ള (ചായക്കടക്കാരൻ)
- ഇന്നസെൻറ് - കിട്ടുണ്ണി
- ശരത് സക്സേന - സമർഖാൻ
- ജഗദീഷ് - ഫോട്ടോഗ്രാഫർ
- ഗണേഷ് - ജഡ്ജിയുടെ മകൻ
- ബൈജു - കുഞ്ഞുമോൻ
- ദേവൻ - ജഡ്ജി പിള്ളയുടെ മരുമകൻ
- ജഗദീഷ് - ഫോട്ടോഗ്രാഫർ
- ശ്യാമ
ജനസ്വീകരണം
[തിരുത്തുക]മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ഒരു വർഷത്തോളം തിയേറ്ററുകളിൽ നിറഞ്ഞോടിയ ഇതിലെ ഹാസ്യ രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. ജഗതി അവതരിപ്പിച്ച നായകന്റെ സുഹൃത്ത് നിശ്ചൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൊന്നാണ് . ഈ അഭിനയത്തിന് ജഗതിക്ക്1991ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങൾ ടിവിയിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നത്തിന്റെ കാരണവും മറ്റൊന്നല്ല.[2]
അവലംബം
[തിരുത്തുക]- ↑ കിലുക്കം -മലയാളചലച്ചിത്രം.കോം
- ↑ രണ്ടാം ഭാഗമായി കിലുകിലുക്കം എന്നൊരു സിനിമ വന്നെങ്കിലും വിജയിച്ചില്ലകിലുക്കം (1991) M3db