തച്ചോളി വർഗ്ഗീസ് ചേകവർ
ദൃശ്യരൂപം
തച്ചോളി വർഗ്ഗീസ് ചേകവർ | |
---|---|
സംവിധാനം | ടി.കെ. രാജീവ് കുമാർ |
നിർമ്മാണം | ജി.പി. വിജയകുമാർ |
കഥ | പി. ബാലചന്ദ്രൻ ടി.കെ. രാജീവ് കുമാർ |
തിരക്കഥ | പി. ബാലചന്ദ്രൻ |
അഭിനേതാക്കൾ | മോഹൻലാൽ വിനീത് ഊർമ്മിള മാതോന്ദ്കർ, നിരോഷ |
സംഗീതം | ശരത് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | സെവൻ ആർട്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
വിതരണം | സെവൻ ആർട്ട്സ് ഭാവചിത്ര |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിനീത്, ഊർമ്മിള മാതോന്ദ്കർ, നിരോഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തച്ചോളി വർഗ്ഗീസ് ചേകവർ. ഗായകൻ ശ്രീനിവാസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ്, ഭാവചിത്ര എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – തച്ചോളി വർഗ്ഗീസ് ചേകവർ
- വിനീത് – ശ്യാം
- ഊർമ്മിള മാതോന്ദ്കർ – മായ
- തിലകൻ – അവറാച്ചൻ
- നെടുമുടി വേണു – ഫാദർ
- ജനാർദ്ദനൻ – മത്തുക്കുട്ടി
- കൊച്ചിൻ ഹനീഫ – പുത്തൂരാൻ
- മധുപാൽ – വേണു
- ടി.പി. മാധവൻ
- കൊല്ലം തുളസി
- മോഹൻ ജോസ്
- ജഗന്നാഥൻ
- കൃഷ്ണപ്രസാദ്
- നിരോഷ – ആനി
- കെ.പി.എ.സി. ലളിത – ഏലിയാമ്മ
- വത്സല മേനോൻ – സുഭദ്ര
- കനകലത – ഓമന
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ശരത് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.
- ഗാനങ്ങൾ
- പൂത്തിടമ്പേ – കെ.ജെ. യേശുദാസ്
- നാടോടി താളം കൊട്ടി – കെ.ജെ. യേശുദാസ്
- മാലേയം മാറോടലിഞ്ഞു – കെ.എസ്. ചിത്ര
- സൂര്യനാളം പൊൻവിളക്കായ് – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- നീയൊന്ന് പാട് എം.ജി. ശ്രീകുമാർ, സ്വർണ്ണലത
- വീരാളി പട്ടിൻ – ശ്രീനിവാസ്, ശരത്
- സൂര്യനാളം പൊൻവിളക്കായ് – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വേണു
- ചിത്രസംയോജനം: വേണുഗോപാൽ
- കല: പ്രകാശ് മൂർത്തി
- നൃത്തം: കല, ബൃന്ദ
- സംഘട്ടനം: പഴനിരാജ്, സത്യൻ (സംഘട്ടനം)
- പരസ്യകല: കൊളോണിയ
- എഫക്റ്റ്സ്: സേതു
- ശബ്ദലേഖനം: അരുൺ ബോസ്
- നിർമ്മാണ നിയന്ത്രണം: സിദ്ദു പനയ്ക്കൽ
- നിർമ്മാണ നിർവ്വഹണം: സേതു അടൂർ, ലളിത് കുമാർ
- ഓഫീസ് അഡ്മിനിസ്ട്രേഷൻ: എസ്. ഗോപാലകൃഷ്ണൻ
- പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ: ആർ.എസ്. മണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തച്ചോളി വർഗ്ഗീസ് ചേകവർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തച്ചോളി വർഗ്ഗീസ് ചേകവർ – മലയാളസംഗീതം.ഇൻഫോ