Jump to content

കന്മദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പുതിയിരുത്തി എന്ന സ്ഥലത്ത് ഒരു ആയൂർവേദ കടയിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന കന്മദം.
കന്മദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കന്മദം (വിവക്ഷകൾ) എന്ന താൾ കാണുക. കന്മദം (വിവക്ഷകൾ)
Ozokerite, Wasatch County, Utah

പാറകളിൽ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങൾ കട്ടിപിടിച്ചുണ്ടാകുന്ന പദാർത്ഥമാണ് കന്മദം. ഇംഗ്ലീഷ്:Mineral wax. ആയുർവേദ ചികിത്സയിൽ ഔഷധമായി ഉപയോഗിക്കുന്നു. ഉഷ്ണ ഋതുവിൽ സൂര്യകിരണങ്ങളേറ്റു തപിച്ച പർ‌വ്വതങ്ങൾ ചൂടൂകൊണ്ട് വെടിയുകയും പർവതത്തിനുള്ളിലുള്ള ധാതുസാരങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യും എന്നും അങ്ങനെ ആണ് കന്മദം ഉണ്ടാകുന്നതു് എന്നും ഭാവപ്രകാശം പറയുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

കല്ലിൽ നിന്നൂറിവരുന്നത് എന്നർത്ഥത്തിൽ കന്മദം. ശിലാജതു- എന്ന് സംസ്കൃതം , ബംഗാളി ഭാഷകളിൽ. ശിലാജിത് എന്ന് ഹിന്ദി.

ഔഷധഗുണം

[തിരുത്തുക]

കടുരസം, തിക്തരസം (എരുവും കയ്പ്പും)ഇവയുള്ളതും ഉഷ്ണവീര്യമുള്ളതും, വിപാകത്തിൽ കടൂരസമാകുന്നതും ഛേദനഗുണമുള്ളതും യോഗവാഹിയും ആണ് കന്മദം. ഇത് കഫമേദസ്സുകളെ ശമിപ്പിക്കുന്നു. മാത്രമല്ല രസായനപ്രയോഗത്തിൽ വളരെയധികം രോഗങ്ങൾ ശമിപ്പിക്കുവാൻ കഴിവുള്ളതും ആണ് കന്മദം.ആയുർവേദ ചികിത്സ ആധുനികവൈദ്യസമ്പ്രദായത്തെ പോലെ ഇന്ന രോഗത്തിന് ഇന്ന മരുന്ന് എന്നു പറയുന്നില്ല. അത് ഓരോ രോഗിയും unique ആണ് എന്ന സങ്കല്പം വച്ചു പുലർത്തുന്നു , അതിനാൽ ഒരു രോഗിയിൽ കൊടുക്കുന്ന മരുന്ന് മറ്റൊരു രോഗിയ്ക്കു വിധിക്കുന്നില്ല. അതിനാൽ തന്നെ മേല്പറഞ്ഞ ഗുണങ്ങൾ നോക്കി അതതിനുപയോഗം വരുന്ന ഘട്ടങ്ങളിൽ ഇതുപയോഗിക്കാം [അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കന്മദം&oldid=3281460" എന്ന താളിൽനിന്ന് ശേഖരിച്ചത്