മരക്കാർ അറബിക്കടലിന്റെ സിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരക്കാർ അറബിക്കടലിന്റെ സിംഹം
സംവിധാനംപ്രിയദർശൻ
നിർമ്മാണംആന്റണി പെരുമ്പാവൂർ
സന്തോഷ്.ടി കുരുവിള
റോയ് സി.ജെ
രചനപ്രിയദർശൻ
അനു ശശി
അഭിനേതാക്കൾമോഹൻലാൽ
മഞ്ജു വാര്യർ
കീർത്തി സുരേഷ്
പ്രഭു
സിദ്ദീഖ്
മുകേഷ്
കല്യാണി പ്രിയദർശൻ
സംഗീതംറോണി റാഫേൽ
ഛായാഗ്രഹണംതിരു
സ്റ്റുഡിയോആശിർവാദ് സിനിമാസ്
മൂൺഷൂട്ട് എൻറ്റർടൈമെൻറ്റ്
കോൺഫിഡൻറ്റ് ഗ്രൂപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്100 കോടി

മരക്കാർ അറബിക്കടലിൻറ്റ സിംഹം(English:Maraykkar:The Lion of Arabian Sea) പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ്.ആശിർവാദ് സിനിമാസ് , മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ് , കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ , സന്തോഷ്.ടി കുരുവിള , റോയ് .സി.ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ ,മഞ്ജു വാര്യർ ,കീർത്തി സുരേഷ് , കല്യാണി പ്രിയദർശൻ, സിദ്ദിഖ് ,പ്രഭു തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണി നിരക്കുന്നു. റോണി റാഫേൽ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.ഈ ചിത്രത്തിന് വേണ്ടി സാബു സിറിളിൻറ്റെ നേതൃത്വത്തിൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റയിൽ പടുകൂറ്റൻ സെറ്റ് ആണ് ഒരുക്കിയത്. ഇതിൽ കപ്പലിൻറ്റെ മാതൃക ശ്രദ്ധേയമായിരുന്നു. 2020 ഓടെ ഈ ചിത്രം തീയേറ്ററുകളിൽ എത്തും.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിൻറ്റെ ബജറ്റ് 100 കോടി രൂപയാണ്.

കഥാപാത്രങ്ങൾ[തിരുത്തുക]

കുഞ്ഞാലി മരക്കാർ[തിരുത്തുക]

കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ മുസ്‌ലിം നായകനായിരുന്നു മുഹമ്മദ് കുഞ്ഞാലി മരക്കാർ. 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻ‍ഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത സർക്കീൽ കാഞ്ഞോലി ആഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു.

റിലീസ്[തിരുത്തുക]

2020 ഓടെയാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.

സംഗീതം[തിരുത്തുക]

റോണി റാഫേൽ ഇൗ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.

മരക്കാർ അറബിക്കടലിന്റെ സിംഹം
ശബ്ദട്രാക്ക് by റോണി റാഫേൽ
Recorded2019