ഹരീഷ് പേരടി
മലയാള നാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ഹരീഷ് പേരടി.
കോഴിക്കോട് ചാലപ്പുറം ഗോവിന്ദൻ നായരുടെയും സാവിത്രിയുടെയും മകനായി ജനിച്ചു. തറവാട്ടു പേരാണ് പേരിനൊപ്പം ചേർത്തിരിക്കുന്നത്. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായി പ്രവർത്തനം ആരംഭിച്ചു.[1]
തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ ഹരീഷ് സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചു. ജയപ്രകാശ് കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ചു. 1993 ഡിസംബർ 3-ന് നാടക അഭിനേത്രിയായിരുന്ന ബിന്ദുവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വ്യതിയാനം എന്ന നാടകം സംവിധാനം ചെയ്തു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.[1]
സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.[1] ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "ഒരു പേരടിക്കാരന്റെ കഥ, ലക്ഷ്‌മി വാസുദേവൻ, മംഗളം". മൂലതാളിൽ നിന്നും 2014-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-21.
- ↑ Marching forward, The Hindu