സിദ്ദിഖ് (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിദ്ദിഖ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സിദ്ദിഖ് (വിവക്ഷകൾ) എന്ന താൾ കാണുക. സിദ്ദിഖ് (വിവക്ഷകൾ)
സിദ്ദിഖ്
Siddiquee.JPG
അമ്മയുടെ മീറ്റിംഗിൽ
തൊഴിൽ അഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ്
സജീവം ഇതുവരെ

മലയാളചലച്ചിത്രവേദിയിലെ നടനും സീരിയൽ അഭിനേതാവുമാണ് സിദ്ദിഖ്. തന്റെ ആദ്യകാല ജീവിതം മിമിക്രിയിലൂടെയും നാടകത്തിലൂടെയും തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളിൽ സിദ്ദിഖ് വില്ലൻ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.

സിദ്ദിഖിന്റെ ചില പ്രധാന സിനിമകൾ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, മിമിക്സ് പരേഡ്, നന്ദനം, സത്യമേവ ജയതേ, നരിമാൻ, ഉത്തമൻ, തന്ത്ര എന്നിവയാണ്. തന്റെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു.

2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കി.[1]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സിദ്ദിഖ്_(നടൻ)&oldid=2410299" എന്ന താളിൽനിന്നു ശേഖരിച്ചത്