വീണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീണ
വർഗ്ഗീകരണം
അനുബന്ധ ഉപകരണങ്ങൾ


വീണ വായിക്കുന്ന സരസ്വതീദേവിയുടെ ചിത്രം

ഒരു ഭാരതീയ തന്ത്രിവാദ്യമാണ് വീണ(തെലുഗു: వీణ; തമിഴ്: வீணை, ഹിന്ദി: वीणा). കർണാടക സംഗീതക്കച്ചേരിയിൽ പക്കവാദ്യമായും തനിച്ചും ഉപയോഗിക്കുന്നു. വളരേയധികം പഴക്കമവകാശപ്പെടുന്ന ഈ തന്ത്രിവാദ്യത്തേയാണ് എല്ലാ തന്ത്രിവാദ്യങ്ങളുടേയും മാതാവായി വിശേഷിപ്പിയ്ക്കുന്നത്.

ഒറ്റത്തടിയിൽ തീർ‌ത്ത കുടം പോലെയുള്ള ദേഹം, നീണ്ട കഴുത്ത്, പിച്ചള കൊണ്ട് നിർ‌മ്മിച്ച ഫ്രെറ്റുകൾ, ശ്രുതി മുറുക്കാനുള്ള കീകൾ, ഏഴു തന്ത്രികൾ ഇതാണ് ഒരു വീണയുടെ ഘടന

വിചിത്ര വീണ,ഗായത്രി വീണ,രുദ്ര വീണ തുടങ്ങിയ രൂപഭേദങ്ങൾ ഇതിനുണ്ട്.


"https://ml.wikipedia.org/w/index.php?title=വീണ&oldid=3773717" എന്ന താളിൽനിന്ന് ശേഖരിച്ചത്