രുദ്രവീണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രുദ്രവീണ
രുദ്രവീണ
പശ്ചാത്തല വിവരങ്ങൾ
ഉപകരണ(ങ്ങൾ)രുദ്രവീണ

ഒരു പൗരാണിക സംഗീതോപകരണമാണ് രുദ്രവീണ.ഹിന്ദുസ്ഥാനി സംഗീതത്തിൽ ബീൻ എന്നും അറിയപ്പെടുന്നു.ബീനിൽ കുടങ്ങളുടെ ആകൃതിയിലുള്ള രണ്ടു മര കുംഭങ്ങൾക്കിടയിൽ ചേർത്തു ഘടിപ്പിച്ചിട്ടുള്ള മരത്തണ്ടിൽ 24 മെട്ടുകളും 7 കമ്പികളും ഘടിപ്പിച്ചിട്ടുണ്ടായിരിക്കും.ഇവയിൽ നാലു കമ്പികൾ പ്രധാന ബ്രിഡ്ജിനെ തോട്ടു കൊണ്ട് മെട്ടുകളുടെ മുകളിൽക്കൂടെ മരത്തണ്ടിന്റെ അറ്റത്തുള്ള ബരഡുകളിലാണ് ഘടിപ്പിച്ചിരിക്കുക.വായിക്കുന്ന നാലു കമ്പികൾ യഥാക്രമം മന്ദ്രസ്ഥായിമദ്ധ്യം, മന്ദ്രസ്ഥായിഷഡ്ജ്, മന്ദ്രസ്ഥായിപഞ്ചം, അതിമന്ദ്രഗാന്ധാർ/ഷഡ്ജ് എന്നിവയിൽ ശ്രുതി ചേർത്തിട്ടുള്ള നായകി, ഖരജ്, പഞ്ചം, ലരജ് എന്നീ നാമങ്ങളാൽ അറിയപ്പെടുന്നു.ധ്രുപദ് ശൈലിയിലുള്ള ഗാനങ്ങളാണ് ബീനിൽക്കൂടി ആലപിക്കാറുള്ളത്.

ബഹാവുദ്ദീൻ ദാഗർ കൊല്ലത്തു നടത്തിയ രുദ്രവീണ കച്ചേരി, 2013

പ്രസിദ്ധ രുദ്രവീണ വാദകർ[തിരുത്തുക]

ഉസ്താദ് ബഹാവുദ്ദീൻ ദാഗർ രുദ്രവീണ കച്ചേരിക്കിടെ

അവലംബം[തിരുത്തുക]

  • ഹിന്ദുസ്ഥാനി സംഗീതം -എ.ഡി.മാധവൻ, ഡി.സി.ബുക്ക്സ്

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രുദ്രവീണ&oldid=3973916" എന്ന താളിൽനിന്ന് ശേഖരിച്ചത്